»   » ഉപ്പും മുളകും പരിപാടി നിര്‍ത്താന്‍ പോകുകയാണോ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍!

ഉപ്പും മുളകും പരിപാടി നിര്‍ത്താന്‍ പോകുകയാണോ? ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി ശ്രീകണ്ഠന്‍ നായര്‍!

Posted By: Nihara
Subscribe to Filmibeat Malayalam

ടെലിവിഷന്‍ പരമ്പരകളുടെ മുഖമുദ്ര മാറിയത് ഫ്‌ളവേഴ്‌സ് ചാനലിന്റെ വരവോട് കൂടെയാണ്. സീരിയലുകള്‍ക്ക് മുന്നില്‍ മുഖം തിരിക്കുന്നവരെ ഇരുത്തുന്ന തരത്തില്‍ മുന്നേറുകയാണ് ഉപ്പും മുളകും. ബാലുവും നീലിമയും മക്കളും പ്രേക്ഷകരുടെ വീട്ടിലെ തന്നെ അംഗങ്ങളായി മാറുന്ന കാഴ്ച. യഥാര്‍ത്ഥ സംഭവങ്ങളായി തോന്നുന്ന തരത്തിലുള്ള മേക്കിങ്ങാണ് പരിപാടിയുടെ വിജയത്തിന് പിന്നിലെ പ്രധാന കാരണം.

മമ്മൂട്ടി ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന് വേണ്ടി.. ദിലീപ് ഇനി തിരിച്ചു വരുമോ???

പരിപാടികള്‍ റദ്ദാക്കി മഞ്ജു വാര്യര്‍ പെട്ടെന്ന് മടങ്ങിയതിന് പിന്നിലെ കാരണം? ഇനി അവനൊപ്പമോ?

മഹിരയോടൊപ്പമുള്ള ചൂടന്‍ ചിത്രങ്ങള്‍ വിനയായി.. രണ്‍ബീര്‍ കപൂര്‍ അച്ഛനെ അവഗണിക്കുന്നതിന് കാരണം??

ഒന്നിനൊന്ന് മികച്ച പ്രകടനങ്ങളാണ് താരങ്ങള്‍ കാഴ്ച വെക്കുന്നത്. കേന്ദ്ര കഥാപാത്രമായ ബാലുവായാലും നീലിമയായലും മക്കളുടെ വേഷം അവതരിപ്പിക്കുന്നവരായാലും മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലാണ് പരിപാടി മുന്നേറിക്കൊണ്ടിരിക്കുന്നത്. വിജയകരമായി മുന്നേറുന്നകയാണ് ഉപ്പും മുളകും.

നിര്‍ത്താന്‍ പോവുകയാണോ?

വിജയകരമായി മുന്നേറുന്നതിനിടയിലാണ് പരിപാടി നിര്‍ത്താന്‍ പോവുകയാണെന്നുള്ള തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെ ആരാധകര്‍ ആകെ അങ്കലാപ്പിലായി.

ചാനല്‍ അധികൃതര്‍ നല്‍കിയ വിശദീകരണം

നല്ല രീതിയില്‍ മുന്നേരുന്ന പരിപാടി എങ്ങനെ നിര്‍ത്താനാണ്. നല്ലതിനെ കളഞ്ഞുള്ള ശീലമൊന്നും ചാനലിന് ഇല്ലെന്നുമാണ് ശ്രീകണ്ഠന്‍ നായര്‍ വ്യക്തമാക്കിയത്. ഫേസ്ബുക്ക് ലൈവിനിടയില്‍ ആരാധകനാണ് ഇക്കാര്യം ചോദിച്ചത്.

മുടിയനെ പുറത്താക്കിയെന്ന വാര്‍ത്ത

പരിപാടിയില്‍ വിഷ്ണു അഥവാ മുടിയനെ അവതരിപ്പിക്കുന്ന റിഷിയെ പുറത്താക്കിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നൃത്ത പരിപാടികള്‍ക്കായി മാറി നില്‍ക്കുകയായിരുന്നു താരം. വിദേശത്തുള്ള പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പോയ താരം അടുത്തിടെയാണ് തിരിച്ചെത്തിയത്.

പരിപാടി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നു

ചാനല്‍ റേറ്റിങ്ങില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന പരിപാടി തട്ടിയെടുക്കാന്‍ പ്രമുഖ ചാനല്‍ ശ്രമിക്കുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രം തന്നെ മാറ്റിക്കുറിച്ചാണ് ഉപ്പും മുളകും മുന്നേറുന്നത്.

വെറുപ്പിക്കാതെ മുന്നേറുന്നു

പതിവ് പരമ്പരകളെ അപേക്ഷിച്ച് നോക്കിയാല്‍ പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയില്‍ മുന്നേറുകയാണ് ഉപ്പും മുളകും. സുരേഷ് ബാബുവിന്റെ തിരക്കഥയില്‍ ആര്‍ ഉണ്ണിക്കൃഷ്ണനാണ് ഈ ഹാസ്യ പരമ്പര ഒരുക്കിയിട്ടുള്ളത്.

English summary
Uppum Mulakum getting good response from viewers.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam