For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നീലുവിന് പ്രസവ വേദന, ബാലുവിനെ കാണാനുമില്ല, ലേബര്‍ റൂമിലെ രസകരമായ സംഭവങ്ങളുമായി 'ഉപ്പും മുളകും'!

  |
  ആശുപത്രി കാഴ്ചകളുമായി ഉപ്പും മുളകും | filmibeat Malayalam

  പതിവ് പരമ്പരകളില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഐറ്റങ്ങളുമായാണ് ഫ്‌ളവേഴ്‌സ് ചാനല്‍ പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തിയത്. ചാനല്‍ ആരംഭിച്ചിട്ട് ഇപ്പോള്‍ മൂന്ന് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഈ ചാനലിലെ പ്രധാനപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. അടുക്കളയിലെ അവിഭാജ്യ ഘടകമായ ഉപ്പും മുളകും ഇപ്പോള്‍ ടെലിവിഷനിലെയും സുപ്രധാന പരിപാടിയായി മാറിയിരിക്കുകയാണ്.

  സംയുക്തയ്ക്കൊപ്പം ഇനി ഒരുമിച്ചഭിനയിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ബിജു മേനോന്‍, കാരണം എന്താണെന്നറിയുമോ

  ബാലചന്ദ്രന്‍ തമ്പിയും ഭാര്യ നീലിമയും നാല് മക്കളുമടങ്ങുന്ന കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് പരിപാടി സഞ്ചരിക്കുന്നത്. ഇവര്‍ക്ക് പുറമെ ഇരുവരുടെയും വീട്ടുകാരും ബന്ധുക്കളുമൊക്കെ ഇടയ്ക്ക് എത്താറുണ്ട്. പരിപാടിയിലെ അഭിനേതാക്കളായ ഭാസിയും രമയും അടുത്തിടെയാണ് വിവാഹിതരായത്. അഞ്ചാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നീലുവും കുടുംബവും. അതിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങളാണ് വരും എപ്പിസോഡുകളിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്.

  Arya: പരിണയ വഴിയില്‍ ആര്യ കൈവിട്ട സീതാലക്ഷ്മിയുടെ ഇപ്പോഴത്തെ അവസ്ഥ എങ്ങനെയാണെന്നറിയാമോ? കാണൂ!

  കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി

  കുഞ്ഞതിഥിയെ വരവേല്‍ക്കാനൊരുങ്ങി

  വിഷ്ണുവിനും ലച്ചുവിനും കേസുവിനും ശിവാനിക്കും കൂട്ടായി അഞ്ചാമതൊരാള്‍ എത്തുകയാണ്. നീലു ഗര്‍ഭിണിയായപ്പോള്‍ മുതല്‍ ബാലു സന്തോഷത്തിലാണ്. കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ പിള്ളേര്‍ സംഘവും ഒരുങ്ങിക്കഴിഞ്ഞു.ഗര്‍ജ്ജനം എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ നാട്ടില്‍ വരാനാവാത്ത അവസ്ഥയിലാണ് ബാലു.

   ബാലുവിന്റെ അസാന്നിധ്യം

  ബാലുവിന്റെ അസാന്നിധ്യം

  ഗര്‍ജ്ജനത്തിലൂടെ നടത്തിയ തുറന്നുപറച്ചിലിനൊടുവില്‍ മന്ത്രി രാജി വെക്കേണ്ടി വരുന്നു. എംഎല്‍എ സ്ഥാനവും അദ്ദേഹത്തിന് നഷ്ടമായതിനെത്തുടര്‍ന്ന ബാലു നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ്. വീട്ടില്‍ കഴിയാന്‍ പറ്റില്ലെന്നറിഞ്ഞ ബാലു ഒരു എഴുത്തെഴുതി വെച്ച് രായ്ക്കുരാമാനം വീട്ടില്‍ നിന്നിറങ്ങിപ്പോവുകയായിരുന്നു.

  സുരേന്ദ്രന്റെ വരവ്

  സുരേന്ദ്രന്റെ വരവ്

  ബാലുവിന്റെ അസാന്നിധ്യത്തില്‍ സുരേന്ദ്രനാണ് കുടുംബത്തിന് ആശ്വാസമേകുന്നത്. നെയ്യാറ്റിന്‍കരയിലെ കട വിട്ട് ചേട്ടത്തിക്കും പിള്ളേര്‍ക്കുമൊപ്പം നില്‍ക്കുകയാണ് സുരേന്ദ്രന്‍. മണ്ടത്തരത്തില്‍ ബാലുവിന്റെ അത്രയില്ലെങ്കിലും പേടിയുടെ കാര്യത്തില്‍ ബാലുവിന്റെ ചേട്ടനാണ് സുരേന്ദ്രന്‍. പരമ്പരയില്‍ മാത്രമല്ല യഥാര്‍ത്ഥ ജീവിതത്തിലും ഇരുവരും സഹോദരങ്ങളാണെന്നതാണ് പ്രധാന സവിശേഷത.

  അമ്മയെ ശുശ്രൂഷിച്ച് മക്കള്‍

  അമ്മയെ ശുശ്രൂഷിച്ച് മക്കള്‍

  ഗര്‍ഭിണിയായ അമ്മയെ ഒരു ജോലിയും ചെയ്യിപ്പിക്കാതെ എല്ലാം വീതം വെച്ച് ചെയ്യുകയാണ് പിള്ളേര്‍. ക്ലീനിങ് ജോലി വിഷ്ണു ഏറ്റെടുക്കുകയും അടുക്കള ഭരണം ലച്ചു ഏറ്റെടുക്കുകയും ചെയ്യുന്നു. തങ്ങളെ കൊണ്ടാവുന്ന ജോലികളെല്ലാം കേശുവും ശിവയും ചെയ്യുന്നു. ഈ എപ്പിസോഡ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  നീലുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ പടവലം കുടുംബം ഒന്നടങ്കം കൂടെയെത്തിയിട്ടുണ്ട്. വരുന്ന ആഴ്ചയിലെ എപ്പിസോഡിന്റെ പ്രമോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബാലു വരുന്നതിന് മുന്‍പ് കുഞ്ഞതിഥി എത്തുമോയെന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

  ബാലുവിനെ ഉപേക്ഷിച്ചൂടെ?

  ബാലുവിനെ ഉപേക്ഷിച്ചൂടെ?

  പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റ് ചെയതപ്പോള്‍ ഭര്‍ത്താവ് കൂടെയില്ലെന്നറിഞ്ഞപ്പോള്‍ എന്തിനാണ് ഇത്തരത്തിലുള്ളവരെ വെച്ച് പൊറുപ്പിക്കുന്നത്, ഉപേക്ഷിച്ചൂടെയെന്ന നഴ്‌സിന്റെ ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് നീലു. മകളെ നന്നായി നോക്കണമെന്നും എന്തായി അവസ്ഥയെന്നറിയാനുമായി പോവുന്ന ഭവാനിയമ്മയോട് നഴ്‌സ് നല്‍കുന്ന മറുപടിയും ഏറെ രസകരമാണ്.

  പ്രമോ വീഡിയോ കാണൂ

  സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പ്രമോ വീഡിയോ കാണൂ.

  English summary
  Neelu is about to go into labour with her fifth baby, promo video viral.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X