ഉപ്പും മുളകിലെ മുടിയന്റെ 'ബോധം പോയി'! വീഡിയോ പങ്കുവെച്ച് ടൊവിനോ തോമസ്! കാണൂ
ഫ്‌ളവേഴ്‌സിലെ ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് ഋഷി എസ് കുമാര്‍. വിഷ്ണു അഥവാ മുടിയന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്താറുളളത്. ഉപ്പും മുളകിലെ മറ്റു താരങ്ങളെ പോലെ മുടിയനെയും എല്ലാവര്‍ക്കും ഇഷ്ടമാണ്. ഋഷിയുടെതായി പുറത്തിറങ്ങിയ പുതിയ സംഗീത ആല്‍ബം ശ്രദ്ധേയമായി മാറിയിരുന്നു. ബോധം പോയി എന്ന പേരില്‍ ഇറങ്ങിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ടൊവിനോ തോമസായിരുന്നു മുടിയന്റെ പുതിയ ആല്‍ബം ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരുന്നത്. അഭിനയത്തിനൊപ്പം പാട്ടിന് വരികളെഴുതിയും ആലപിച്ചതുമൊക്കെ ഋഷി തന്നെയാണ്. രഞ്ജിത്ത് മേലേപ്പാട്ടാണ് ആല്‍ബത്തിന് സംഗീത നല്‍കിയിരിക്കുന്നത്. മുടിയനൊപ്പം ഐശ്വര്യ ഉണ്ണിയും ആല്‍ബത്തില്‍ അഭിനയിച്ചിട്ടുണ്ട്. അര്‍ജുന്‍ ഉണ്ണികൃഷ്ണനാണ് ഈ സംഗീത ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്.

നേരത്തെ ബോധം പോയി ആല്‍ബം റിലീസിങ്ങിനോട് അനുബന്ധിച്ച പുറത്തിറങ്ങിയ വീഡിയോയും തരംഗമായി മാറിയിരുന്നു. ലെച്ചു, ശിവ, കേശു, പാറുക്കുട്ടി എന്നിങ്ങനെ ഉപ്പും മുളകിലെ സഹോദരങ്ങളും നടിമാരായ ഭാമ, അനു സിത്താര, മെറിന മൈക്കിള്‍, നൂറിന്‍ ഷെരിഫ്, കുക്കു തുടങ്ങിയവരുമായിരുന്നു ബോധം പോയി എന്താണെന്നുളള സംശയം പ്രകടിപ്പിച്ച് എത്തിയിരുന്നത്.


Click it and Unblock the Notifications