മുടിയന്‍ ഇപ്പോഴെ പണി തുടങ്ങി; ഉപ്പും മുളകും കുഞ്ഞാവയുടെ ഡാന്‍സ് വൈറലാവുന്നു! വീഡിയോ കാണൂ

By Midhun

Recommended Video

ഉപ്പും മുളകും കുഞ്ഞാവയുടെ ഡാന്‍സ് വൈറലാവുന്നു! | filmibeat Malayalam

മലയാളി പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ജനപപ്രിയ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് മികച്ച സ്വീകാര്യതയാണ് എപ്പോഴും ലഭിക്കാറുളളത്. സ്വാഭാവികമായ അഭിനയത്തിലൂടെയാണ് താരങ്ങളെല്ലാം തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നത്. ഉപ്പും മുളകും തുടങ്ങിയ സമയത്ത് ലഭിച്ച സ്വീകാര്യത തന്നെയാണ് പരിപാടിക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. അറൂനൂറ് എപ്പിസോഡുകള്‍ പിന്നിട്ട് വിജയകരമായാണ് പരമ്പര മുന്നേറികൊണ്ടിരിക്കുന്നത്.

ആറ് പേര്‍ അടങ്ങിയ ബാലുവിന്റെ കുടുംബത്തിലേക്ക് അടുത്തിടെയാണ് ഒരു പുതിയ അതിഥി കൂടി വന്നെത്തിയത്. ഇവരുടെ പുതിയ കുഞ്ഞാവയെ ചുറ്റിപ്പറ്റിയാണ് ഉപ്പും മുളകും പരിപാടി ഇപ്പോള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. കുഞ്ഞാവയുടെ സാന്നിദ്ധ്യം ഉപ്പും മുളകിന്റെ പുതിയ എപ്പിസോഡുകളെല്ലാം തന്നെ ഉഷാറാക്കാറുണ്ട്. കുഞ്ഞാവയുടെ രസികന്‍ വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കാറുളളത്. കുഞ്ഞാവയെ മുടിയന്‍ ഡാന്‍സ് പഠിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍
വൈറലായിരിക്കുകയാണ്.

പ്രേക്ഷകരുടെ ഇഷ്ട പരിപാടി

പ്രേക്ഷകരുടെ ഇഷ്ട പരിപാടി

അറൂനൂറ് എപ്പിസോഡുകള്‍ പിന്നിട്ട ഉപ്പും മുളകും വിജയകരമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. എല്ലാവരെയും ഇഷ്ടപ്പെടുത്തുന്ന രീതിയിലുളള അവതരണമാണ് പരിപാടിക്ക് ഇത്രത്തോളം സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരിക്കുന്നത്. ബാലുവിന്റെ കുടുംബത്തിന്റെ കളിചിരികളും തമാശകളും എപ്പോഴും ശ്രദ്ധേയമാവാറുണ്ട്. സ്വാഭാവിക അഭിനയമാണ് പരമ്പരയില്‍ എല്ലാ താരങ്ങളും കാഴ്ചവെയ്ക്കാറുളളത്. ഇടയ്ക്കിടെയെത്തുന്ന പടവലം കുടുംബവും നെയ്യാറ്റി്ന്‍ക്കരകാരും പരിപാടിയെ കൂടുതല്‍ സജീവമാക്കാറുണ്ട്. ഇവരെ കൂടാതെ ശങ്കരമാമന്‍,ഭാസി, രമ തുടങ്ങിയവരുടെ സാന്നിദ്ധ്യവും പരിപാടിയില്‍ എപ്പോഴും ശ്രദ്ധേയമാവാറുണ്ട്.

പുതിയ സംവിധായകന്‍

പുതിയ സംവിധായകന്‍

അടുത്തിടെ നടന്ന വിവാദങ്ങളെ തുടര്‍ന്ന് ഉപ്പും മുളകിന്റെ സംവിധായകനെ ചാനല്‍ മാറ്റിയിരുന്നു. സംവിധായകനില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് നിഷ സാരംഗ് പറഞ്ഞ ശേഷമാണ് സംവിധായകനെ മാറ്റിയത്. നിഷ സാരംഗിന്റെ വെളിപ്പെടുത്തലുകള്‍ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയെല്ലാം ശ്ക്തമായ പിന്തുണയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ഉപ്പും മുളകിലേക്ക് പുതിയ സംവിധായകന്‍ എത്തിയപ്പോള്‍ പരിപാടിക്ക് വീണ്ടും മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയിരുന്നു

കുഞ്ഞാവയുടെ വരവ്

കുഞ്ഞാവയുടെ വരവ്

ഉപ്പും മുളകിലെ പുതിയ അതിഥിയെ എല്ലാവരും നെഞ്ചോടു ചേര്‍ത്തിരുന്നു. കുഞ്ഞാവയുടെ വരവോടെ പരിപാടിക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചു തുടങ്ങിയിരുന്നു.ഉപ്പും മുളകും കുടുംബത്തിലെ പുതിയ അതിഥിയെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. പഴയ പോലെ തന്നെ റേറ്റിങ്ങിലും ഏറെ മുന്നിലാണ് പരമ്പരയുളളത്. കുഞ്ഞാവയുടെ വിശേഷങ്ങളറിയാന്‍ വലിയ താല്‍പര്യമാണ് പ്രേക്ഷകര്‍ എല്ലാം തന്നെ എപ്പോഴും കാണിക്കാറുളളത്.

കുഞ്ഞാവയുടെ ഡാന്‍സ്

കുഞ്ഞാവയുടെ ഡാന്‍സ്

കുഞ്ഞാവയുടെ രസികന്‍ വീഡിയോകളെല്ലാം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. മുടിയന്‍ ഒരു പാട്ടിന് അനുസരിച്ച് കുഞ്ഞാവയെ ഡാന്‍സ് കളിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്‌. നേരത്തെ കുഞ്ഞാവയുടെ ചോറൂണിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇപ്പോള്‍ കുഞ്ഞാവയുടെതായി ഇറങ്ങിയ പുതിയ വീഡിയോയും എല്ലാവരും ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്.

വീഡിയോ വൈറല്‍

വീഡിയോ കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X