ഉപ്പുംമുളകില്‍ കൂട്ടുകാരിക്ക് സ്വര്‍ണമാല കൊടുത്ത് ലച്ചു! ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി! വീഡിയോ
ഉപ്പും മുളകും പരമ്പരയുടെ ഓരോ എപ്പിസോഡുകള്‍ക്കു മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. മലയാളി പ്രേക്ഷകര്‍ ഇപ്പോഴും ഇഷ്ടപ്പെടുന്ന ജനപ്രിയ പരമ്പരകളിലൊന്നാണ് ഇത്. അറുനൂറ്റി എഴുപതിലധികം എപ്പിസോഡുകള്‍ പിന്നിട്ടാണ ഈ പരമ്പര ഫ്‌ളവേഴ്‌സ് ടിവിയില്‍ ജൈത്രയാത്ര തുടരുന്നത്. ബാലുവിന്റെയും കുടുംബത്തിന്റെയും കളിചിരികളും തമാശകളുമാണ് പരമ്പരയില്‍ എപ്പോഴും ശ്രദ്ധേയമാവാറുളളത്.
സ്വഭാവികമായ അഭിനയത്തിലൂടെയായിരുന്നു ഉപ്പും മുളകിലെ താരങ്ങളെല്ലാം തന്നെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നത്. ഉപ്പും മുളകും തുടങ്ങിയ സമയത്ത് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് പരമ്പരയ്ക്ക് ഇപ്പോഴും ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ശ്രദ്ധേയമായൊരു എപ്പിസോഡായിരുന്നു ഉപ്പും മുളകിന്റെതായി അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്നത്. ഉപ്പും മുളകിന്റെ കഴിഞ്ഞ എപ്പിസോഡില്‍ കൂട്ടുകാരിക്ക് സ്വര്‍ണം പണയം വെക്കാന്‍ കൊടുത്ത് ലച്ചുവിന് പണി കിട്ടിയിരുന്നു.

ലച്ചുവിന്റെ മാല
ലച്ചുവിന്‍റെ പരിഭ്രമിച്ചുളള ഫോണ്‍ വിളി കണ്ട് കേശുവും ശിവാനിയും എന്താണെന്ന് കാര്യമെന്ന് തിരക്കിയിരുന്നു. ചേച്ചി എന്തോ രക്ഷപ്പെട്ട കാര്യം പറഞ്ഞല്ലോയെന്നും അതെന്താണെന്നും ചോദിച്ചുകൊണ്ടായിരുന്നു ഇരുവരും ലച്ചുവിന്റെ അടുത്തെത്തിയത്. തന്റെ വായില്‍ നിന്ന് എന്തെങ്കിലും വീഴാന്‍ വേണ്ടി കാത്തിരിക്കുവാണെല്ലേ എന്ന് ലച്ചു തിരിച്ച് മറുപടി നല്‍കി. എന്താണ് കാര്യമെന്നു തിരക്കി ശിവാനിയും കേശുവും വീണ്ടും ലച്ചുവിനോട് ചോദിച്ചിരുന്നു. അടുത്തിടെ മഴ കാരണം ഉണ്ടായ ദുരിതത്തില്‍ നിന്ന് നമ്മള്‍ രക്ഷപ്പെട്ട കാര്യമാണ് പറഞ്ഞതെന്ന് ലച്ചു തിരിച്ചു മറുപടി നല്‍കി. എന്നാല്‍ അതൊന്നുമല്ലെന്നും സംസാരത്തിനിടയില്‍ അമ്മയുടെ കെെയ്യില്‍ നിന്നും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്ന് ചേച്ചി പറഞ്ഞതായി ലച്ചുവിനോട് ശിവാനി പറഞ്ഞു.

കാര്യം തിരക്കി നീലുവും
മക്കള്‍ സംസാരിക്കുന്നതിനിടെ കാര്യം തിരക്കി നീലുവും എത്തിയിരുന്നു. അച്ഛന്റെ കൈയ്യൊടിഞ്ഞപ്പോ അമ്മയുടെ ജോലി കൂടിയ കാര്യമാണ് പറഞ്ഞതെന്ന് ലച്ചു നീലുവിനോട് പറഞ്ഞു. ബാലുവിന്റെ കൈ ഒടിയുന്നതിനു മുന്‍പും തനിക്ക് ജോലി കൂടുതലായിരുന്നുവെന്ന് നീലു തിരിച്ചു ലച്ചുവിനോട് പറഞ്ഞു. തുടര്‍ന്ന് ചേച്ചി മൊത്തം കളളത്തരമാണ് ഇപ്പോള്‍ പറയുന്നതെന്ന് ശിവാനി നീലുവിനോട് പറഞ്ഞു. ഞങ്ങള്‍ ഇവിടെ വന്നപ്പോ ചേച്ചി ആരോടോ സംസാരിക്കുന്നതായി കണ്ടെന്നും ശിവാനി പറഞ്ഞു.

കൂട്ടുകാരിയെ വിളിച്ച് ലച്ചു
മാലയുടെ കാര്യം അന്വേഷിച്ച് ലച്ചു വീണ്ടും കൂട്ടുകാരിയെ വിളിച്ചിരുന്നു. രണ്ടു ദിവസം കൊണ്ട് മാല തിരിച്ചു തരുമെന്നല്ലേ നീ പറഞ്ഞതെന്ന് കൂട്ടൂകാരിയോട് ലച്ചു പറഞ്ഞു. അച്ഛന്‍ ചോദിച്ചിട്ടു പോലും അമ്മ ആ മാല ആര്‍ക്കും കൊടുത്തില്ലെന്നും നീ ആയതു കൊണ്ട് മാത്രമാണ് ഞാനത് തന്നതെന്നും ലച്ചു പറഞ്ഞു. ഇനി ഒന്നും പറയേണ്ടെന്നും എത്രയും പെട്ടെന്ന് മാല തിരിച്ചു തരണമെന്നും ലച്ചു കൂട്ടുകാരിയോട് പറഞ്ഞു

കാര്യം തിരക്കി മുടിയനും
ലച്ചു സംസാരിക്കുന്നത് കേട്ട് മുടിയനും അടുത്തെത്തി കാര്യം തിരക്കിയിരുന്നു. നീ ആ മാല കൊടുത്തല്ലേ എന്നു ചോദിച്ചുകൊണ്ടാണ് മുടിയന്‍ എത്തിയത്. ആര്‍ക്കാണ് സ്വര്‍ണമാല കൊടുത്തതെന്ന കാര്യം മുടിയനോട് ലച്ചു പറഞ്ഞിരുന്നു. തന്റെ അടുത്ത സുഹ്യത്തായ വിസ്മയ്ക്ക് മാല നല്‍കിയെന്നായിരുന്നു ലച്ചു മുടിയനോട് പറഞ്ഞത്. അവള് പെരുങ്കളളി ആണെന്നും ഇനി ആ മാല തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിക്കേണ്ടെന്നും മുടിയന്‍ ലച്ചുവിനോട് പറഞ്ഞു.

മുടിയന്‍ നീലുവിനോട് കാര്യം പറഞ്ഞപ്പോള്‍
ലച്ചുമായുളള സംസാരത്തിന് ശേഷം മുടിയന്‍ ഇക്കാര്യം നീലുവിനോട് പറഞ്ഞിരുന്നു. അവള്‍ ഇന്നലെ കുളിച്ചു വന്ന സമയം മുതല്‍ ആ മാല കണ്ടിരുന്നില്ലെന്നും അപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നെന്നും നീലു മുടിയനോട് പറഞ്ഞു, അമ്മ കഷ്ടപ്പെട്ട് മേടിച്ചുകൊടുത്ത മാല എന്തു ധൈര്യത്തിലാണ് അവള്‍ കൂട്ടുകാരിക്ക് കൊടുത്തതെന്ന് മുടിയന്‍ പറഞ്ഞു,

ലച്ചുവുമായി വഴക്കിട്ട് നീലു
മുടിയനുമായുളള സംസാരത്തിന് ശേഷം നീലു ലച്ചുവിനോട് വഴക്കിട്ടിരുന്നു. നീ എന്തു ധൈര്യത്തിലാണ് മാല അവള്‍ക്ക് കൊടുത്തതെന്നും പെട്ടെന്ന് അത് തിരിച്ചുവാങ്ങണമെന്നും നീലു ലച്ചുവിനോട് പറഞ്ഞു. അവള് നാളെ കൊണ്ടുവന്ന് തരാമെന്ന് പറഞ്ഞതായി ലച്ചു തിരിച്ചു മറുപടി നല്‍കി. വിസ്മയ എന്തായാലും മാല തിരിച്ചു തരുമെന്നും ലച്ചു നീലുവിനോടായി പറഞ്ഞു.

ഒടുവില്‍ പണി കിട്ടി ലച്ചു
ലച്ചുവുമായി നീലു വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് മാല വാങ്ങാനായി ബാലുവും മുടിയനും വിസ്മയയുടെ വീട്ടില്‍ പോയിരുന്നു. പക്ഷേ തിരിച്ച് വീട്ടില്‍ എത്തിയപ്പോള്‍ ഒരു കത്ത് മാത്രമായിരുന്നു അവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. കത്ത് മുടിയന്റെ കൈയ്യില്‍ നിന്നും വാങ്ങി ലച്ചു വായിച്ചിരുന്നു. കത്തില്‍ കാമുകനൊപ്പം നാടുവിട്ട കാര്യമായിരുന്നു വിസ്മയ എഴുതിരുന്നത്. ലച്ചു തന്നെ സ്വര്ണ്ണ മാലയുമായി ഞങ്ങള്‍ പോകുന്നു എന്നായിരുന്നു വിസമയ കത്തില്‍ എഴുതിയത്.
വീഡിയോ കാണൂ
വീഡിയോ കാണൂ


Click it and Unblock the Notifications