ഉപ്പും മുളകും 1000 എപ്പിസോഡിലേക്ക്! അടിപൊളിയാക്കുമെന്ന് ബാലു! സര്‍പ്രൈസും ട്വിസ്റ്റുകളുമേറെയാണ്!
Recommended Video
മിനിസ്‌ക്രീനിലെ ഹാസ്യപരമ്പരകളില്‍ ഏറെ മുന്നിലാണ് ഉപ്പും മുളകിന്‍റെ സ്ഥാനം. സ്ഭാവിക അഭിനയവുമായാണ് താരങ്ങളെല്ലാം പരിപാടിയില്‍ അണിനിരക്കുന്നത്. അടുക്കളയിലെ അവിഭാജ്യ ഘടകമായ ഉപ്പും മുളകും ഇപ്പോള്‍ ചാനലിലെയും പ്രധാന വിഭവമായി മാറിയിരിക്കുകയാണ്. ബിജു സോപാനം, നിഷ ശാരംഗ്,റിഷി എസ് കുമാര്‍, ജൂഹി രുസ്തഗി, ശിവാനി, അല്‍സാബിത്ത് തുടങ്ങിയവരാണ് പരമ്പരയിലെ പ്രധാന അഭിനേതാക്കള്‍. ഇവരെക്കൂടാതെ ഓരോ എപ്പിസോഡിലും അതിഥികളായി മറ്റ് താരങ്ങളുമെത്താറുണ്ട്. യൂട്യബ് ട്രന്‍ഡിങ്ങില്‍ ഏറെ മുന്നിലാണ് ഈ പരമ്പരയുടെ സ്ഥാനം. ഇടയ്ക്ക് വെച്ച് ചില വിവാദങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും ശക്തമായി തിരിച്ചുവരവായിരുന്നു നിഷ സാരംഗ് നടത്തിയത്. സംവിധായകനെ മാറ്റിയതോടെ വിവാദങ്ങളും അവസാനിക്കുകയായിരുന്നു.
ഒരു കുടുംബത്തില്‍ നടക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് ഉപ്പും മുളകും മുന്നേറുന്നത്. തിരക്കഥയുണ്ടെങ്കിലും അതാത് സന്ദര്‍ഭത്തിനനുസരിച്ച് തങ്ങള്‍ക്ക് പെര്‍ഫോം ചെയ്യാനുള്ള സ്പേസും അണിയറപ്രവര്‍ത്തകര്‍ നല്‍കുന്നുണ്ടെന്ന് താരങ്ങള്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ലച്ചുവും മുടിയനും പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ടാണ് വൈറലായി മാറുന്നത്. പരമ്പര 1000 എപ്പിസോഡിലേക്ക് കടക്കുന്നതിന്‍റെ സന്തോഷത്തിലാണ് ആരാധകര്‍. അതിന്‍രെ വിശേഷം പങ്കുവെച്ചാണ് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നത്.

ഇതുവരെ നല്‍കിയ സ്‌നേഹവും പോത്സാഹനവും പിന്തുണയുമൊക്കെ ഇനിയും വേണം. 1000 എപ്പിസോഡ് കളറാക്കാനുള്ള ശ്രമത്തിലാണ് തങ്ങള്‍. നിങ്ങളുദ്ദേശിക്കുന്ന പോലെ പുതിയൊരു അതിഥി വരുന്നതല്ല ഇനി കാണാനുള്ളത്. പോയി പള്ളിയില്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു നീലുവിന്റെ കമന്റ്. ഒരുപാട് സ്‌നേഹവും പിന്തുണയും ലഭിക്കുന്നുണ്ട്, അതുകൊണ്ടാണ് ഇപ്പോഴും ഇവിടെ ഇരിക്കുന്നതെന്നും ബിജു സോപാനം പറഞ്ഞിരുന്നു. തന്നോടുള്ള സ്‌നേഹം കണ്ടോയെന്നായിരുന്നു ബാലു നീലുവിനോട് പറഞ്ഞത്. ലൈവ് പോവാന്‍ മിടുക്കര്‍ മുടിയനും ലച്ചുവുമാണെന്നും ബാലു പറഞ്ഞിരുന്നു.

ഉപ്പും മുളക് 1000 ലേക്ക് കടക്കാനിരിക്കുകയാണ്. ഈ സന്തോഷം പങ്കുവെച്ച് താരങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. നീലുവും ബാലുവും ലൈവ് വീഡിയോയുമായെത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് മുടിയനും എത്തിയിട്ടുള്ളത്. ഷൂട്ടിംഗ് പാക്കപ്പായതേയുള്ളൂ. ഇനി കേശുവൊക്കെ ലൈവുമായി വരുമെന്നും മുടിയന്‍ പറഞ്ഞിരുന്നു. പരിപാടിക്ക് ലഭിക്കുന്ന പിന്തുണയ്ക്കും ആരാധകരുടെ കമന്റിനും നന്ദി അറിയിച്ചായിരുന്നു മുടിയന്‍ എത്തിയത്. പാറുക്കുട്ടിയുടെ കല്യാണം വരെ പരമ്പര കൊണ്ടുപോവുമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബാലു പറഞ്ഞിരുന്നു.

വീട്ടിലുള്ളവരുടെ വിശേഷങ്ങളെല്ലാം മുടിയന്‍ പങ്കുവെച്ചിരുന്നു. സുന്ദരിയായിരിക്കുന്ന പാറുക്കുട്ടിയേയും മുടിയന്‍ കാണിച്ചിരുന്നു. നോക്കട്ടെ, നോക്കട്ടെയെന്ന് പറഞ്ഞായിരുന്നു പാറുക്കുട്ടി സംസാരിച്ചത്. ക്യൂട്ട് മോളുവാണ് പാറുയെന്ന് മുടിയനും പറഞ്ഞിരുന്നു. ആയിരം എപ്പിസോഡിനിടയിലെ കാര്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് സര്‍പ്രൈസായിരിക്കുമെന്നായിരുന്നു മുടിയന്റെ മറുപടി.

പ്രമോ വീഡിയോ പുറത്തുവന്നാല്‍ മുതല്‍ എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചകളും തുടങ്ങാറുണ്ട്. ഇടയ്ക്കിടയ്ക്ക് അതിഥികളായി നെയ്യാറ്റിന്‍കരയില്‍ നിന്നും പടവലത്തുനിന്നുമുള്ളവരും ബാലുവിന്‍റെ വീട്ടിലേക്ക് എത്താറുണ്ട്. പാറുക്കുട്ടിയുടെ വരവും ഭാസി -രമ വിവാഹവുമൊക്കെയായിരുന്നു അടുത്തിടെയായി കുടുംബത്തില്‍ നടന്നത്. ഇതിനിടയില്‍ ലച്ചുവിന്‍റെ വിവാഹവും വീട്ടുകാര്‍ തീരുമാനിച്ചിട്ടുണ്ട്. അളിയനായി വരുന്നവനെ തുരത്താനുള്ള ശ്രമം ഇതിനകം തന്നെ മുടിയന്‍ തുടങ്ങിയിട്ടുണ്ട്. നീലുവിന്‍റെ സഹോദരിയുടെ മകനായ ശ്രീരാജിന്‍റെ മകനാണ് ലച്ചുവിനെ വിവാഹം ചെയ്യുന്നത്.


Click it and Unblock the Notifications