ലെച്ചുവിന്റെ വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി! ലൈവിലെത്തി ഉപ്പുംമുളകും താരങ്ങള്‍
ഉപ്പും മുളകും ആയിരം എപ്പിസോഡില്‍ എത്തിയിരിക്കുകയാണ്. മലയാളത്തില്‍ ഏറ്റവും ജനപ്രീതി സ്വന്തമാക്കിയ പരമ്പരകളില്‍ ഒന്നാണെന്നുള്ള പ്രത്യേകതയോട് കൂടി ഉപ്പുംമുളകും വിജയഗാഥ തുടരുകയാണ്. ആയിരമത്തെ എപ്പിസോഡില്‍ ലെച്ചുവിന്റെ വിവാഹം നടക്കാന്‍ പോവുകയാണ്. കഴിഞ്ഞ ഒരാഴ്ചയോളമായി ലെച്ചുവിന്റെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളായിരുന്നു.
ഉപ്പും മുളകും കുടുംബം ഒന്നടങ്കം വിവാഹ വിശേഷങ്ങളുമായി ഫേസ്ബുക്ക് ലൈവിലെത്തിയിരിക്കുകയാണ്. ആയിരമത്തെ എപ്പിസോഡ് ഇന്നാണ് സംപ്രേക്ഷണം ചെയ്യാന്‍ പോവുന്നത്. അതിന്റെ മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും ഇതുവരെ തന്ന സപ്പോര്‍ട്ട് ഇനിയും നല്‍കണമെന്നുമാണ് ഉപ്പുംമുളകും താരങ്ങള്‍ക്ക് ഒരുപോലെ പറയാനുള്ളത്. മുടിയനെയും ലെച്ചുവിനെയുമെല്ലാം കളിയാക്കി കൊണ്ടാണ് ബാലു എത്തിയിരിക്കുന്നത്.

പുതിയ കഥാപാത്രങ്ങളായി ബാലുവിന്റെ സഹോദരന്‍ രാജേന്ദ്രനെ വീട്ടിലെത്തിച്ചാണ് കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്. കലിപ്പന്‍ കഥാപാത്രമായി നടന്‍ ഷോബി തിലകനാണ് കുടുംബത്തിലേക്ക് എത്തിയിരിക്കുന്ന്ത്. വലിയ സ്വീകരണമാണ് ഈ കഥാപാത്രത്തിന് ലഭിച്ചിരിക്കുന്നത്. ലെച്ചുവിന്റെ വിവാഹം എങ്ങനെയായിരിക്കും എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു.


Click it and Unblock the Notifications