Just In
- 6 hrs ago
ഐഎഫ്എഫ്കെ സുവര്‍ണ ചാകോരം 'ദെ സേ നതിങ്ങ് സ്റ്റെയ്സ് ദ സെയിമി'ന്
- 7 hrs ago
ഇന്റിമേറ്റ് രംഗങ്ങളും ഹൊററുമായി സണ്ണി ലിയോണിന്റെ രാഗിണി എംഎംഎസ് 2 ട്രെയിലര്‍
- 8 hrs ago
രണ്‍വീറിന് മികച്ച നടനുളള അവാര്‍ഡ് നല്കി! കുപിതനായി വേദി വിട്ട് ഷാഹിദ് കപൂര്‍
- 8 hrs ago
ശോഭനയ്ക്കൊപ്പമുള്ള സിനിമ പൂര്‍ത്തിയായി!! അനൂപ് സത്യനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവെച്ച് കല്യാണി
Don't Miss!
- News
പൗരത്വ നിയമ ഭേദഗതി: ബംഗാളിലും പ്രക്ഷോഭം, റെയിൽവേ സ്റ്റേഷന് തീയിട്ടു, ബിജെപി എംഎൽഎക്ക് നേരെ ആക്രമണം
- Sports
ISL: നാടകീയം ബ്ലാസ്റ്റേഴ്സ്, 0-2ന് പിന്നില്‍ നിന്ന ശേഷം സമനില പിടിച്ചുവാങ്ങി മഞ്ഞപ്പട
- Technology
നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷൻ പകുതി വിലയ്ക്ക്, പുതിയ പ്ലാനുകൾ അവതരിപ്പിക്കാനൊരുങ്ങി കമ്പനി
- Automobiles
ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച് പോർഷ കയെൻ കൂപ്പെ
- Lifestyle
വണ്ണക്കൂടുതലോ? ഈ പഴമൊന്നു കഴിക്കൂ
- Finance
സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ പുതിയ പദ്ധതികളുമായി ധനമന്ത്രി
- Travel
കെട്ട് കഥയല്ല മാമാങ്കം... ചോരക്ക് പകരം ജീവൻ കൊടുത്ത ചാവേർ ചരിത്രം
ഉപ്പും മുളകിലെ ആ വലിയ സര്‍പ്രൈസ് പുറത്തായി! ലച്ചുവിന്റെ കല്യാണം ക്ഷണിച്ച് ബാലുവും നീലുവും!
ടെലിവിഷനില്‍ മാത്രമല്ല പങ്കെടുക്കുന്ന ചടങ്ങുകളിലും താരമായി മാറാറുണ്ട് ഉപ്പും മുളകും അഭിനേതാക്കള്‍. കണ്ണൂരില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിനായി ഈ താരങ്ങള്‍ എത്തിയിരുന്നു. ബാലുവും നീലുവും കേശുവും ലച്ചുവും പാറുക്കുട്ടിയും പങ്കെടുത്ത ചടങ്ങിനിടയിലെ വീഡിയോയും ചിത്രങ്ങളുമൊക്കെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിങ്ങളാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. എന്നും നിങ്ങളുടെ പിന്തുണ ഒപ്പമുണ്ടാവണമെന്നും നീലു പറഞ്ഞിരുന്നു.
ആദ്യം തനിക്കായിരുന്നു മൈക്ക് നല്‍കിയതെങ്കിലും അത് നീലുവിന് കൊടുക്കാനായി പറയുകയായിരുന്നു താനെന്ന് ബാലു പറഞ്ഞിരുന്നു. തനിക്ക് പറയാനുള്ളതെല്ലാം നീലു പറഞ്ഞുകഴിഞ്ഞുവെന്നും ബാലു പറഞ്ഞിരുന്നു. ഉപ്പും മുളകും 1000 കഴിഞ്ഞ് പാറുക്കുട്ടിയുടെ കല്യാണം വരെ ഉണ്ടാവണം. ശിവാനി എവിടെയെന്നായിരുന്നു ഇതിനിടയില്‍ ആകാധകര്‍ ചോദിച്ചത്. വേറെ പരിപാടിക്കായി പോയിരിക്കുകയാണെന്നായിരുന്നു ലച്ചുവിന്റെ മറുപടി.

ആറാമത്തെ കുട്ടിയല്ല
ആയിരാമത്തെ എപ്പിസോഡില്‍ സര്‍പ്രൈസുകളുണ്ട്. നിങ്ങള്‍ വിചാരിക്കുന്നത് പോലെ ആറാമത്തെ കുട്ടിയല്ല. ലച്ചു മോളുടെ കല്യാണമാണ്. എല്ലാവരും വരണം. ഞങ്ങള്‍ രണ്ടാളും ചേര്‍ന്ന് നിങ്ങളെ ക്ഷണിക്കുകയാണ്. ഇങ്ങനെയായിരുന്നു ബാലുവും നീലുവും പറഞ്ഞത്. ഇരുവരും ചേര്‍ന്ന് ഇതാദ്യമായാണ് പൊതുവേദിയില്‍ വെച്ച് മകളുടെ കല്യാണത്തിനായി ആരാധകരെ ക്ഷണിച്ചത്. നേവിക്കാരനാണോ അതോ നീലുവിന്റെ സഹോദരിയുടെ മകനാണോ നീലുവിനെ വിവാഹം ചെയ്യുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ലച്ചു പറഞ്ഞത്
മുടിയന് മൈക്കെടുത്തപ്പോള്‍ തന്നെ ഡാന്‍സ് ചെയ്യണമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. ഇതിനിടയില്‍ മുടി വളര്‍ത്തിയ ഒരാളേയും മുടിയന് പരിചയപ്പെട്ടിരുന്നു. വര്ഗസ്നേഹമെന്ന് പറഞ്ഞ് കളിയാക്കുകയായിരുന്നു ബാലു. വളര്‍ത്തുന്നവര്‍ക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂയെന്നായിരുന്നു മുടിയന്റെ കമന്റ്. എന്തായാലും കല്യാണം കഴിച്ചല്ലേ പറ്റൂ, ചേട്ടന് കല്യാണം കഴിക്കില്ലേയെന്നായിരുന്നു ലച്ചുവിന്റെ ചോദ്യം. വന്‍കരഘോഷത്തോടെയായിരുന്നു ആരാധകര്‍ ഇവരെ പോത്സാഹിപ്പിച്ചത്.
പ്രണയമേ നിനക്കായ്! പ്രിയതമയ്ക്ക് സമ്മാനവുമായി അര്ജുന് അശോകന്! ആനിവേഴ്സറി ചിത്രങ്ങള്‍ വൈറല്‍!

സര്‍പ്രൈസ് പുറത്തായി
ആയിരാമത്തെ എപ്പിസോഡിനിടയിലെ സര്‍പ്രൈസ് പുറത്തുവിടല്ലേയെന്ന തരത്തിലുള്ള നിര്‍ദേശങ്ങള്‍ അണിയറപ്രവര്‍ത്തകരില്‍ നിന്നും ലഭിച്ചിരുന്നുവെന്നായിരുന്നു നേരത്തെ താരങ്ങള്‍ പറഞ്ഞത്. പരിപാടി വിജയകരമായി മുന്നേറുന്നതിനിടയിലെ സന്തോഷം പങ്കുവെച്ചായിരുന്നു ഇവരെത്തിയത്. പരിപാടിയുടെ വരാനിരിക്കുന്ന എപ്പിസോഡിലെ സര്‍പ്രൈസിനെക്കുറിച്ച് അറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
മഞ്ജു വാര്യര്‍ക്കൊപ്പം ചുവടുവെച്ചവരില്‍ ബിന്ദുപണിക്കരുടെ മകളും! കല്യാണിയെ ചേര്‍ത്തുപിടിച്ച് താരം!

വിവാഹത്തിനുള്ള ഒരുക്കങ്ങള്‍
ലച്ചു ചേച്ചിയെ കെട്ടിച്ചുവിടുകയാണ് തങ്ങളെന്നായിരുന്നു കേശു പറഞ്ഞത്. അച്ഛനും അമ്മയും പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് തനിക്കും പറയാനുള്ളതെന്നും കേശു പറഞ്ഞിരുന്നു. ബാലുവിന്റെ കുടുംബത്തിലെ ആദ്യത്തെ വിവാഹം കൂടിയാണ് നടക്കാന്‍ പോവുന്നത്. പടവലത്ത് ്നിന്നുള്ളവരും നെയ്യാറ്റിന്കരയിലുള്ളവരുമൊക്കെ ഈ സന്തോഷത്തിലാണ്. ഇതിനിടയിലാണ് ശങ്കരപ്പൂപ്പനെ ബോധവത്ക്കരിക്കാനായി പോലീസും സ്ഥലത്തെത്തിയത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്നായിരുന്നു പോലീസ് എത്തിയത്.