ഉപ്പും മുളകും താരം മുടിയന്‍ പങ്കുവെച്ച പുതിയ ഷോര്‍ട്ട് ഫിലിം! ഏറ്റെടുത്ത് ആരാധകര്‍
ഉപ്പും മുളകും പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതനായ താരമാണ് ഋഷി എസ് കുമാര്‍. പരമ്പരയില്‍ മുടിയന്‍ എന്ന കഥാപാത്രമായിട്ടാണ് നടന്‍ എത്തിയത്. ഉപ്പും മുളകും പരമ്പരയ്ക്ക് പുറമെ ഡാന്‍സറായും എസ് കുമാര്‍ തിളങ്ങിയിരുന്നു. മുടിയന്റെതായി പുറത്തിറങ്ങാറുളള ഡാന്‍സ് വീഡിയാകളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുണ്ട്. ഉപ്പും മുളകും സീരിയലിലും ഇടയ്ക്ക് ഡാന്‍സ് സ്റ്റെപ്പുകളുമായി നടന്‍ എത്താറുണ്ട്.

അടുത്തിടെ ശിവാനിയുമൊത്തുളള മുടിയന്റെ വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. മുന്‍പ് ലെച്ചുവിനൊപ്പവും വീഡിയോകളുമായി മുടിയന്‍ എത്തിയിരുന്നു. ഉപ്പും മുളകിലും സജീവമായ സമയത്താണ് യുടൂബ് ചാനലുമായി മുടിയന്‍ എത്തിയത്.
തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നടന്‍ പങ്കുവെക്കാറുണ്ട്. ഋഷി എസ് കുമാറിന്റെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ആരാധകര്‍ ഏടുത്തിരുന്നു. ഇത്തവണ ഒരു ഷോര്‍ട്ട് ഫിലിം പങ്കുവെച്ചുകൊണ്ടായിരുന്നു താരം എത്തിയത്. നിങ്ങളുടെ പെണ്ണ് പൊക്കകാരി ആയിരുന്നെങ്കില്‍ എന്നാണ് ഹ്രസ്വചിത്രത്തിന്റെ പേര്.
ഋഷിയും സുഹൃത്ത് ഐശ്വര്യ ഉണ്ണിയുമാണ് ഷോര്‍ട്ട് ഫിലിമില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരീരത്തിന്റെ നീളത്തില്‍ അല്ല, മനസ്സിന്റെ വീതിയില്‍ ആണ് കാര്യം എന്ന സന്ദേശമാണ് ഋഷി കഥയിലൂടെ നല്‍കുന്നത്. നിങ്ങളുടെ ഗേള്‍ഫ്രണ്ടിന് നിങ്ങളെക്കാള്‍ ഉയരം കൂടിയാല്‍ എന്ന ക്യാപ്ഷന്‍ നല്‍കികൊണ്ടാണ് മുടിയന്‍ ലിങ്ക് ഷെയര്‍ ചെയ്തിരിക്കുന്നത്.
മുന്‍പും ഡാന്‍സ്,മ്യൂസിക്കല്‍ വീഡിയോകളുമായി മുടിയന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഋഷിയുടെതായി പുറത്തിറങ്ങാറുളള മിക്ക വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഉപ്പും മുളകില്‍ ഇപ്പോഴും മുടിയന്‍ എന്ന കഥാപാത്രമായി താരം അഭിനയിക്കുന്നുണ്ട്. ലോക് ഡൗണിന് പിന്നാലെ അടുത്തിടെയായിരുന്നു പരമ്പര വീണ്ടും ഷൂട്ടിംഗ് ആരംഭിച്ചത്. ബാലുവിന്റെയും നീലുവിന്റെയും മൂത്തമകനായിട്ടാണ് ഉപ്പും മുളകില്‍ ഋഷി എന്ന മുടിയന്‍ എത്തുന്നത്. ഋഷി എസ് കുമാറിനേക്കാള്‍ കൂടുതല്‍ പേര്‍ക്കും മുടിയന്‍ എന്ന പേരിലാണ് താരത്തെ അറിയാവുന്നത്.


Click it and Unblock the Notifications











