ഉപ്പും മുളകിലെ ഭാസി ആള് ചില്ലറക്കാരനല്ല!!! പരമ്പരയില്‍ നിന്നും ഇടവേളയെടുത്തത് വെറുതെയല്ല! കാണൂ!

By Nimisha

ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി ഇതിനോടകം തന്നെ 600 പിന്നിട്ട് മുന്നേറുകയാണ്. അടുത്തിടെ പരിപാടിയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങള്‍ അരങ്ങേറിയിരുന്നുവെങ്കിലും അതൊന്നും പിന്നീടുള്ള എപ്പിസോഡുകളെ ബാധിച്ചിരുന്നില്ല. ബാലുവും നീലുവും കുട്ടികളും നെയ്യാറ്റിന്‍കരയിലെയും പടവലത്തെയും കുടുംബാംഗങ്ങളും മലയാളി പ്രേക്ഷകരുടെ സ്വന്തമായിക്കഴിഞ്ഞു. പരിപാടിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം വളരെ പെട്ടെന്നാമ് വൈറലായി മാറാറുള്ളത്.

സീരിയല്‍ വിരോധികള്‍ വരെ കുത്തിയിരുന്ന കാണുന്ന പരിപാടിയാണിത്. ബാലുവിന്റെ കുടുംബത്തിലേക്കെത്തിയ കുഞ്ഞതിഥിയിലൂടെയാണ് ഇപ്പോള്‍ പരമ്പര മുന്നേറുന്നത്. മുടിയന്‍ ഓട്ടോ ഡ്രൈവറായും ലച്ചു അങ്കണവാടി ടീച്ചറായതിന് ശേഷമുള്ള സംഭവങ്ങളുമാണ് സമീപകാല എപ്പിസോഡുകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പരമ്പരയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരില്‍ പലരും ബന്ധുക്കളാണെന്ള്ളതാണ് മറ്റൊരു സവിശേഷത. രമയും ഭാസിയും ജീവിതത്തില്‍ ഒരുമിച്ചത് വാര്‍ത്തയായിരുന്നു. ഭാസിയായെത്തുന്ന സുരേഷ് ബാബുവിന്റെ ലേറ്റസ്റ്റ് വിശേഷമറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഭാസിയെ മറന്നോ?

ഭാസിയെ മറന്നോ?

ബാലുവിന്റെ അടുത്ത സുഹൃത്തായ ഭസിയെ പരമ്പര കാണുന്നവരാരും മറന്നുകാണാനിടയില്ല. ഉടായിപ്പിന്റെ ആശാനായ ഭാസിക്കൊപ്പം ചേര്‍ന്ന് ബാലു നടത്തുന്ന പല കാര്യങ്ങളും പിന്നീട് പണിയായി മാറാറുണ്. നീലുവാകട്ടെ ഇത് കൃത്യമായി കണ്ടെത്താറുമുണ്ട്. ഭാര്യ വിദേശത്തായതിന്റെ സമാധാനത്തിലാണ് ഭാസി. അദ്ദേഹം നടത്തുന്ന കാര്യങ്ങളെക്കുറിച്ച് ഭാര്യയോട് പറയുമെന്ന് പറഞ്ഞാണ് നീലു അദ്ദേഹത്തെ ഭീഷണിപ്പെടുത്താറുള്ളത്. ഇത് കൃത്യമായി ഏല്‍ക്കാറുമുണ്ട്.

രമയെ ജീവിതസഖിയാക്കി

രമയെ ജീവിതസഖിയാക്കി

ശങ്കരന്റെ മകളായ രമ ഇടയ്ക്ക് ബാലുവിന്റെ വീട്ടില്‍ താമസിക്കാനെത്താറുണ്ട്. ഭര്‍ത്താവുമായി അത്ര ചേര്‍ച്ചയിലല്ലാതെ കഴിയുന്ന രമയില്‍ ഭാസിക്കൊരു കണ്ണുണ്ടായിരുന്നു. സഹോദരന്റെ സ്ഥാനത്തുനിന്നാണ് താന്‍ രമയോട് സംസാരിക്കാറുള്ളതെന്നാണ് ഭാസി പറയാറുള്ളത്. പരമ്പരയില്‍ ഒരുമിക്കാനായില്ലെങ്കിലും ജീവിതത്തില്‍ ഇരുവരും ഒരുമിച്ചിരുന്നു. രമയെ അവതരിപ്പിക്കുന്ന വര്‍ഷ നിരവധി സീരിയലുകളില്‍ അഭിനയിച്ചിരുന്നു.

അഭിനയം മാത്രമല്ല എഴുത്തും

അഭിനയം മാത്രമല്ല എഴുത്തും

അഭിനതോവ് മാത്രമല്ല നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് താനെന്ന് സുരേഷ് ബാബു ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. പരമ്പരയ്ക്ക് വേമഅടി ഇടയ്ക്ക് തിരക്കഥയൊരുക്കിയത് അദ്ദേഹമായിരുന്നു. സീരിയലില്‍ നിന്നും സിനിമയിലേക്ക് പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ഇടവേളയെടുത്തതിന് പിന്നിലെ കാരണം

ഇടവേളയെടുത്തതിന് പിന്നിലെ കാരണം

ഉപ്പും മുളകില്‍ നിന്നും അദ്ദേഹം ഇടവേളയെടുത്തിരുന്നു. അടുത്തിടെ പുറത്തുവരുന്ന എപ്പിസോഡുകളിലൊന്നും ഈ താരത്തെ കാണാനില്ലായിരുന്നു. ഇടവേളയ്ക്ക് പിന്നിലെ കാരണം ഇതായിരുന്നോവെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. പരസ്യ സംവിധായകനായ ഗംഗ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് സുരേഷ് ബാബുവാണ്. കുട്ടികള്‍ക്ക് ഇഷ്ടപ്പെടുന്ന തരത്തിലാണ് ചിത്രമൊരുക്കുന്നത്. ആനിമേഷന് പ്രാധാന്യമുള്ള ചിത്രത്തിന്റെ തിരക്കുകളിലാണ് അദ്ദേഹം.

സന്തോഷത്തോടെ ആരാധകര്‍

സന്തോഷത്തോടെ ആരാധകര്‍

ഉപ്പും മുളകിലെ താരങ്ങള്‍ മിനിസ്‌ക്രീനില്‍ മാത്രമല്ല ബിഗ് സ്‌ക്രീനിലും സാന്നിധ്യം അറിയിച്ചിട്ടുള്ളവരാണ്. ബിജു സോപാനവും നിഷ ശാരംഗും റിഷി എസ് കുമാറും പി ശ്രീകുമാറുമൊക്കെ സിനിമയിലും തങ്ങളുടേതായ സ്ഥാനം നേടിയെടുത്തവരാണ്. പ്രിയതാരങ്ങളുടെ ബിഗ് എന്‍ട്രിയില്‍ ആരാധകരും അതീവ സന്തോഷത്തിലാണ്. ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കാറുള്ളത്.

ശ്രീക്കുട്ടന്‍ തിരിച്ചെത്തി

ശ്രീക്കുട്ടന്‍ തിരിച്ചെത്തി

നീലുവിന്റെ സഹോദരനായ ശ്രീക്കുട്ടനും പരിപാടിയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. നീണ്ട നാളത്തെ വിദേശവാസത്തിന് ശേഷം അദ്ദേഹം തിരികെ വീട്ടിലേക്കെത്തിയിട്ടുണ്ട്. അദ്ദേഹത്തിന് പുറമെ ഭാസിയും രമയുമൊക്കെ പരമ്പരയിലേക്ക് എന്നാണ് തിരികെ എത്തുന്നതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സംവിധായകന്‍ മാറിയെങ്കിലും പരമ്പര വിജയകരമായി മുന്നേറുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X