'ഇപ്പോൾ നടക്കുന്നത് ആവശ്യമില്ലാത്ത ഇഷ്യൂസ്, അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പലതും നമ്മളറിയുന്നില്ല'
ഇപ്പോഴും ഫൈസൽ മലബാർ-ആദില, നൂറ ലെസ്ബിയൻ കപ്പിൾ വിവാദം അവസാനിച്ചിട്ടില്ല. ഗൃഹപ്രവേശന ചടങ്ങിലേക്ക് വിളിച്ച് വരുത്തി സത്ക്കരിച്ചശേഷം അപമാനിക്കുന്ന തരത്തിലുള്ള പ്രവൃത്തിയാണ് മലബാർ ഗോൾഡ് സ്ഥാപകനും ഡയറക്ടറുമായ ഫൈസൽ എകെ ചെയ്തത്. തന്റെ അറിവോടെയല്ല ആദിലയും നൂറയും ഫങ്ഷനിൽ പങ്കെടുക്കാൻ എത്തിയതെന്നാണ് ഫൈസൽ സോഷ്യൽമീഡിയ വഴി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞത്.
ആദിലയും നൂറയും ചടങ്ങിൽ പങ്കെടുത്തതിന്റെ വീഡിയോകൾ വൈറലായപ്പോൾ ഒരു മത വിഭാഗത്തിന്റെ ആളുകൾ ഫൈസലിന് എതിരെ വിമർശനവുമായി എത്തിയിരുന്നു. പിന്നാലെയാണ് ആദിലയേയും നൂറയേയും കുറിച്ച് വിവാദപരമായ കുറിപ്പ് അദ്ദേഹം പങ്കുവെച്ചത്. സംഭവത്തിൽ ചേരി തിരിഞ്ഞ് സോഷ്യൽമീഡിയയിൽ വാക്ക് പോരും നടന്നിരുന്നു.

ഇപ്പോഴിതാ വിവാദത്തെ കുറിച്ച് ഉപ്പും മുളകും താരം സിദ്ധാർത്ഥ് പ്രഭു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ബിഗ് ബോസ് താരങ്ങളെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഈ കാര്യവും സിദ്ധാർത്ഥ് സംസാരിച്ചത്. ഫൈസലിന്റെ ഗൃഹപ്രവേശന ചടങ്ങിലേക്ക് സിദ്ധാർത്ഥിനും ക്ഷണം ലഭിച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസൺ ഏഴിൽ വിജയായ അനുമോൾക്കൊപ്പം സുസു എന്ന സിറ്റ്കോമിൽ സിദ്ധാർത്ഥ് അഭിനയിച്ചിട്ടുണ്ട്.
മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സിദ്ധാർത്ഥ്. അനുമോൾ എലിജിബിൾ ആയതുകൊണ്ടാണല്ലോ വിജയിയായത്. അനു വിജയിയായതിൽ ഞാൻ സന്തോഷവാനാണ്. ബിഗ് ബോസ് പ്രഡിക്ഷൻ ലിസ്റ്റിൽ എന്റെ പേരുണ്ടാകാറുണ്ട്. പക്ഷെ നിലവിൽ ഇപ്പോൾ വരെ ബിഗ് ബോസിലേക്ക് പോകണ്ട എന്നതാണ് തീരുമാനം.
ബിഗ് ബോസിൽ നിന്നും ഓഫീഷ്യൽ കോൾ ഒന്നും വന്നിട്ടില്ല. പക്ഷെ ബിഗ് ബോസിന്റെ ടെക്നിക്കൽ സൈഡിലും ക്രിയേറ്റീവ് സൈഡിലും ഇരിക്കുന്നവരുമായി എനിക്ക് വ്യക്തി ബന്ധമുണ്ട്. അതുപോലെ ഈ സീസണിൽ മത്സരിച്ച ഒരു മത്സരാർത്ഥി ഞാൻ റെക്കമന്റ് ചെയ്ത് വരെയാണ് ഷോയിൽ കയറിയത്. ആരാണെന്ന് ചോദിക്കരുത് പറയാൻ പറ്റില്ല. അടുത് സീസണിൽ ഉണ്ടാകുമോയെന്ന് അറിയില്ല.
നാളെ നടക്കാൻ പോകുന്നത് എന്താണെന്ന് പോലും നമുക്ക് പറയാൻ പറ്റില്ലല്ലോ. അതുപോലെ സാഗറുമായി ഇപ്പോഴും ബോണ്ടുണ്ട്. കുറച്ച് ദിവസം മുമ്പ് കോഴിക്കോട് ഫൈസൽ ഇക്കയുടെ ഹൗസ് വാമിങ്ങ് ഇവന്റിന് പോയപ്പോൾ പോയപ്പോൾ ഒരുമിച്ചുണ്ടായിരുന്നു. സാഗർ എന്റെ ബഡ്ഡി തന്നെയാണ് സിദ്ധാർത്ഥ് പറയുന്നു. അതുപോലെ ഫൈസൽ മലബാറുമായി നല്ലൊരു വ്യക്തി ബന്ധം എനിക്കുണ്ട്. അദ്ദേഹം കലാകാരന്മാരെ സപ്പോർട്ട് ചെയ്യുന്ന ഒരാളാണ്.

തട്ടീം മുട്ടീയുടെ വലിയൊരു ആരാധകനുമാണ്. അദ്ദേഹത്തിന്റെ പേഴ്സണൽ ഇൻവിറ്റേഷൻ കിട്ടിയിരുന്നു. ഒരിക്കലും അത് എനിക്ക് ഒഴിവാക്കാൻ പറ്റുന്ന ഫങ്ഷനായിരുന്നില്ല. എനിക്ക് അന്ന് ഉപ്പും മുളകിന്റെ ഷൂട്ടുള്ള ദിവസമായിരുന്നു. എന്നിട്ടും ഫ്ലവേഴ്സിലും അണിയറപ്രവർത്തകരോടും ലീവ് വേണമെന്ന് ഞാൻ പറഞ്ഞു. നമ്മുടെ ഉപ്പും മുളകിന്റെ സ്പോൺസർ കൂടിയാണ്.
അർജുൻ കപൂർ മുതൽ ബോളിവുഡിൽ നിന്നും നിരവധി ആളുകൾ പരിപാടിയിൽ പങ്കെടുക്കാൻ അന്ന് അവിടെ എത്തിയിരുന്നു. അതുപോലെ അദ്ദേഹം ചെയ്യുന്ന ചാരിറ്റി പ്രവർത്തനങ്ങൾ ഒന്നും നമ്മൾ അറിയാത്തതുകൊണ്ടാണ്. ഇപ്പോൾ എന്തൊക്കയോ ഇഷ്യൂസ് നടക്കുന്നുണ്ട്. അതൊന്നും വെറും ആവശ്യമില്ലാത്ത ഇഷ്യുവാണെന്ന് വിശ്വസിക്കുന്നു. അതേ കുറിച്ച് കൂടുതൽ സംസാരിക്കുന്നില്ല എന്നാണ് സിദ്ധാർത്ഥ് പറഞ്ഞത്.
ആദില-നൂറ വിഷയത്തിൽ താൻ ഇറക്കിയ കുറിപ്പ് വിവാദമായെന്ന് മനസിലായപ്പോൾ ഫൈസൽ വീണ്ടും വിശദീകരണ കുറിപ്പുമായി എത്തിയിരുന്നു. അവരെ വേദനിപ്പിക്കാനുള്ള ഉദ്ദേശം എനിക്കുണ്ടായിരുന്നില്ല. അവരുടെ വ്യക്തിസ്വാതന്ത്ര്യവും അവകാശവും ഞാൻ പൂർണ്ണമായി ബഹുമാനിക്കുന്നു.
അവർക്കെതിരായ അനാവശ്യ വിമർശനങ്ങളും ഹേറ്റ് ക്യാംപെയിനുകളും അവസാനിപ്പിക്കണമെന്ന് ഞാൻ ഹൃദയപൂർവ്വം ആഗ്രഹിക്കുന്നു എന്നാണ് ഫൈസൽ കുറിച്ചത്. അല്ലാതെ വ്യക്തമായൊരു വിശദീകരണമോ മാപ്പ് പറച്ചിലോ ഫൈസലിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.


Click it and Unblock the Notifications











