twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകും താരങ്ങളെല്ലാം ഇവിടെയുണ്ട്! താരങ്ങളുടെ ലോക് ഡൗണ്‍ എങ്ങനെയാണെന്ന് അറിയാമോ?

    |

    മലയാള ടെലിവിഷന്റെ ചരിത്രത്തില്‍ ഉപ്പും മുളകും ഉണ്ടാക്കി ജനപ്രീതി മറ്റൊരു പരമ്പരകള്‍ക്കും കിട്ടിയിട്ടില്ലെന്ന് വേണം പറയാന്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ വലിയ വിജമായി മാറിയ പരമ്പരയായിരുന്നിത്. എന്നാല്‍ പലപ്പോഴും പ്രതിസന്ധികള്‍ വന്ന് ഷോ നിര്‍ത്തേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ടെങ്കിലും എല്ലാം തരണം ചെയ്ത് മുന്നോട്ട് പോവുകയായിരുന്നു.

    അതിന് പ്രധാന കാരണം ഉപ്പും മുളകിനും ലഭിച്ച ആരാധക പിന്തുണയായിരുന്നു. ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെയും ചില പ്രശ്‌നങ്ങള്‍ പരമ്പരയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. ഷോ യിലെ പ്രമുഖ താരങ്ങളെ കാണാതെ വന്നതോടെ ആരാധകര്‍ നിരാശയിലാവുകയും ചെയ്തിരുന്നു. എന്നാല്‍ അധികം വൈകാതെ എല്ലാവരും തിരിച്ച് വന്നപ്പോഴെക്കും കൊറോണ കാരണം ഷൂട്ട് നിര്‍ത്തി.

    ഉപ്പും മുളകും താരങ്ങളുടെ ലോക് ഡൗണ്‍

    ഇപ്പോള്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ നീട്ടിയതിനാല്‍ സകല മേഖലകളും പ്രതിസന്ധിയിലാണ്. രോഗത്തിന്റെ തീവ്രത കുറയുന്ന സാഹചര്യത്തില്‍ പരമ്പര വീണ്ടും ആരംഭിക്കുന്നതിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകര്‍. അതിനിടെ ഉപ്പും മുളകും താരങ്ങളുടെ ലോക് ഡൗണ്‍ എങ്ങനെയാണെന്ന് അന്വേഷിക്കുന്ന ആരാധകര്‍ക്ക് മറുപടിയുമായിട്ടെത്തിയിരിക്കുകയാണ് താരങ്ങള്‍. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബിജു സോപാനം, നിഷ സാരംഗ്, അല്‍സാബിത്ത് എന്നിവര്‍ തങ്ങളുടെ ലോക് ഡൗണ്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

    ഉപ്പും മുളകും താരങ്ങളുടെ ലോക് ഡൗണ്‍

    ജിബൂട്ടിയുടെ ഷൂട്ടിങുമായി ബന്ധപെട്ട് സൗത്ത് ആഫ്രിക്കയില്‍ നിന്നും മടങ്ങിയെത്തിയിരിക്കുകയാണ് ബിജു സോപാനം. 28 ദിവസത്തോളം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. പുതിയ വീട് പണിഞ്ഞതിന് ശേഷമുള്ള ആദ്യ വിഷുവാണ്. എങ്കിലും ആഘോഷങ്ങള്‍ ഒന്നും തന്നെയില്ല. നമ്മുടെ അവസ്ഥ അതാണല്ലോ. പിന്നെ ഭാര്യയ്ക്കും മകള്‍ക്കും കൈനീട്ടം കൊടുത്തു.

    ഉപ്പും മുളകും താരങ്ങളുടെ ലോക് ഡൗണ്‍

    സദ്യ ഒരുക്കുന്ന ശീലം പണ്ടേ ഇല്ല. ഇപ്പോഴും ഇല്ല. എങ്കിലും പായസം ഉണ്ടാകും. നാടക തിരക്കുകളില്‍ പെട്ട് പലപ്പോഴും വിഷുവിനോ ഓണത്തിനോ ഒന്നും കുടുംബവുമായി ഒരുപാട് സമയം ചിലവിടാന്‍ സാധിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് ഒരു വിഷുവിന് കുടുംബവും ഒത്ത് ഇത്രയും സമയം ചിലവിടുന്നതെന്നും ബിജു പറയുന്നു.

     ഉപ്പും മുളകും താരങ്ങളുടെ ലോക് ഡൗണ്‍

    നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗും ലോക് ഡൗണ്‍ കാലത്ത് വീട്ടില്‍ തന്നെയാണ്. മക്കളും മരുമകനും പേരക്കുട്ടിയുമെല്ലാം വീട്ടിലുള്ളത് കൊണ്ട് സന്തോഷ ദിവസങ്ങളിലാണ് നിഷ. എന്നത്തെയും പോലെ വീട്ടില്‍ ഇരിക്കുന്നതില്‍ സന്തോഷമില്ല. മറിച്ച് ലോകത്തെ പറ്റി ഓര്‍ത്ത് വ്യാകുലതകളാണ്. നെഞ്ചിനുള്ളില്‍ ഒരു നീറ്റലാണെന്നും നിഷ പറയുന്നു. ആഘോഷങ്ങള്‍ ചുരുക്കി. ചിലവ് കുറച്ചാണ് മുന്നോട്ട് പോകുന്നത്. വിഷുവിന്റെ യാതൊരുവിധ ആഘോഷങ്ങളും ഇല്ല. കണ്ണന്‍ (ചെറുമകന്‍) ഉള്ളത് കൊണ്ട് ഉള്ള സാധനങ്ങള്‍ വച്ച് കണി ഒരുക്കി അവനെ കാണിച്ചു. പിന്നെ ഒരു വിഷു കഞ്ഞിയും. അല്ലാതെ യാതൊരു വിധ ഒരുക്കങ്ങളും ഇത്തവണ ഇല്ലെന്ന് താരം കൂട്ടി ചേര്‍ത്തു.

    ഉപ്പും മുളകും താരങ്ങളുടെ ലോക് ഡൗണ്‍

    കേശുവായി അഭിനയിക്കുന്ന അല്‍സാബിത്ത് അമ്മയ്‌ക്കൊപ്പം കൊച്ചിയിലെ വീട്ടിലാണ് ലോക് ഡൗണ്‍ സമയം ചെലവഴിക്കുന്നത്. സാധാരണ ഷൂട്ടിന് വേണ്ടി പോവുന്നതിനാല്‍ പഠനത്തിന്റെ കാര്യം അവതാളത്തില്‍ ആവാറുണ്ട്. അതിനാല്‍ വീണ് കിട്ടിയ അവസരത്തില്‍ പഠനത്തിന് വേണ്ടി മാറ്റി വെച്ചിരിക്കുകയാണ് കുട്ടിത്താരം. അമ്മ ബീന പഠിപ്പിച്ച് കൊടുക്കുന്ന ഗ്രാമറും മറ്റും പഠിക്കുകയാണ്. ഒപ്പം ടിവിയും മൊബൈല്‍ ഫോണില്‍ ഗെയിമും മറ്റുമായി സമയം ചിലവിടുന്നു. വിഷുവിന് ആഘോഷങ്ങള്‍ ഒന്നും ഇല്ല. പിന്നെ അമ്മ പായസം ഉണ്ടാക്കി തന്നിരുന്നുവെന്നും അല്‍സാബിത്ത് പറയുന്നു.

    English summary
    Uppum Mulakum: Actors Talks About Lockdown
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X