സ്വന്തമെന്ന് കരുതിയതെല്ലാം നഷ്ടപ്പെട്ടവൾ; അമ്മയുടെ മരണവും പ്രണയതകർച്ചയും പഴികളും, കൂട്ടായി ചേട്ടൻ; ജൂഹി മാതൃക!

By Desk

ഉപ്പും മുളകും പോലെ ജനപ്രിയമായൊരു സീരിയൽ മലയാള ടെലിവിഷനിൽ വേറെയില്ലെന്ന് തന്നെ പറയാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ടിആർപിയിൽ വൻ മുന്നേറ്റമാണ് ഈ സിറ്റ്കോം സൃഷ്ടിച്ചിരിക്കുന്നത്. അതിന് കാരണം സിദ്ധു എന്ന അളിയൻ കഥാപാത്രത്തിന്റെ എൻട്രിയായിരുന്നു. സിറ്റ്കോമിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്നായ ലെച്ചുവിന്റെ ഭർത്താവായ സിദ്ധു അളിയനായി അഭിനയിക്കുന്നത് യുവനടൻ സിദ്ധാർത്ഥാണ്.

മുമ്പ് ഈ കഥാപാത്രം ചെയ്തിരുന്നത് നടനും അവതാരകനുമായ ഡെയ്ൻ ഡേവിസായിരുന്നു. പക്ഷെ ആ കഥാപാത്രം വിജയിപ്പിക്കാൻ ഡെയ്നിന് കഴിഞ്ഞില്ല അങ്ങനെയാണ് ഈ റോളിലേക്ക് സിദ്ധാർത്ഥ് എത്തുന്നത്. ചെല്ലുവായി അഭിനയിക്കുന്ന ജൂഹി റുസ്തഗിയും സിദ്ധാർത്ഥും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾക്കാണ് ആരാധകർ ഏറെയും.

Juhi Rustagi
Photo Credit: Juhi Rustagi / Instagram

പ്രണയം, പ്രവാസിയുടെ ഭാര്യ റോൾ എല്ലാം മനോഹരമായി ജൂഹി കൈകാര്യം ചെയ്യുന്നുണ്ട്. ഉപ്പും മുളകിൽ അച്ഛന്റേയും അമ്മയുടേയും റോളുകൾ ചെയ്തിരുന്ന നിഷ സാരം​ഗും ബിജു സോപാനവും സിറ്റ്കോമിൽ നിന്നും വിട്ടുനിൽക്കാൻ തുടങ്ങിയശേഷം ടിആർപി ഇടഞ്ഞിരുന്നു. സിദ്ധു-ലെച്ചു കോമ്പോയാണ് കൊഴിഞ്ഞ് പോയ പ്രേക്ഷകരേയും നഷ്ടപ്പെട്ട ടിആർപിയും തിരികെ പിടിച്ചത്. സിദ്ധാർത്ഥിന് മാത്രമല്ല ജൂഹിക്കും അതിൽ വലിയൊരു പങ്കുണ്ട്.

ഒട്ടും ആർട്ടിഫിഷ്യാലിറ്റി ഇല്ലാതെ പക്വതയോടെയാണ് ഭാര്യ, അമ്മ, സഹോദരി റോളുകൾ ജൂഹി കൈകാര്യം ചെയ്യുന്നത്. സിദ്ധാർത്ഥിനൊപ്പമുള്ള കോമ്പിനേഷൻ സീനുകളിൽ അഭിനയിക്കുന്നതായല്ല ജീവിക്കുന്നതായാണ് ജൂഹിയുടെ അഭിനയം കാണുമ്പോൾ തോന്നുന്നതെന്നും കമന്റുകളുണ്ട്. ഉപ്പും മുളകുമാണ് അഭിനയത്തിലേക്കുള്ള വഴി ജൂഹി തുറന്ന് കൊടുത്തത്.

എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും ജൂഹി വീണ്ടും ജീവിതം കെട്ടിപടുത്ത് തുടങ്ങിയിട്ട് അധിക നാളുകൾ ആയിട്ടില്ല. ജൂഹി പകുതി മലയാളിയും പകുതി രാജസ്ഥാനിയുമാണ്. അച്ഛൻ രഘുവീർ ശരൺ റുസ്തഗിക്ക് എറണാകുളത്ത് ബിസിനസായിരുന്നു. അച്ഛന് കേരളവും മലയാളികളെയും ഒരുപാട് ഇഷ്ടമായിരുന്നു. അങ്ങനെ ഒരു മലയാളി പെൺകുട്ടിയെ തന്നെ തേടിപ്പിടിച്ച് വിവാഹം കഴിച്ചു. അതാണ് ഭാഗ്യലക്ഷ്മി എന്ന ജൂഹിയുടെ അമ്മ. ജൂഹിക്ക് ചേട്ടനുമുണ്ട്. പേര് ചിരാഗ്.

എഞ്ചിനീയറിങ് ബിരുദധാരിയാണ്. അച്ഛന് ബിസിനസ് ആയിരുന്നതുകൊണ്ട് കൗമരാകാലത്ത് ജൂഹിയും കുടുംബവും എപ്പോഴും യാത്രകളായിരുന്നു. അതുകൊണ്ട് തന്നെ ജനിച്ചത് കേരളത്തിലാണെങ്കിലും ജൂഹി വളർന്നത് കന്യാകുമാരി മുതൽ ഡൽഹി വരെയുള്ള പല വാടകവീടുകളിൽ ആയിരുന്നു. ഇതിനിടയ്ക്കായിരുന്നു അച്ഛന്റെ മരണം.

Juhi Rustagi
Photo Credit: Juhi Rustagi / Instagram

അതൊരു വലിയ ശൂന്യതയായിരുന്നു ജൂഹിയുടെ കുടുംബത്തിൽ സൃഷ്ടിച്ചത്. അച്ഛന്റെ മരണശേഷം ജൂഹിക്കും സഹോദരനും എല്ലാമെല്ലാം അമ്മയായിരുന്നു. നാല് വർഷം മുമ്പ് ഒരു വാ​ഹനാപകടത്തിൽ അമ്മയും മരിച്ചതോടെ സ്വന്തമെന്ന് പറയാൻ ചേട്ടൻ മാത്രമായി ജൂഹിക്ക്. സുഹൃത്തുക്കളും ഉപ്പും മുളകും എല്ലാമാണ് ദുഖങ്ങളിൽ നിന്നും അകന്ന് നിൽക്കാൻ ജൂഹിയെ സഹായിക്കുന്നത്.

അമ്മയുടെ മരണശേഷം ജൂഹിയുടെ ജീവിതത്തിൽ പ്രണയത്തകർച്ചയും ഉണ്ടായി. ഡോ.റോവുമായി പ്രണയത്തിലാണെന്ന് ജൂഹി തന്നെ പലപ്പോഴായി പറയുകയും ഇരുവ​രും ഒരുമിച്ച് പൊതുവേദികളിൽ പ്രത്യക്ഷപ്പെടുകയുമെല്ലാം ചെയ്തിട്ടുണ്ട്. റോവിനൊപ്പമുള്ള ചിത്രങ്ങൾ ജൂഹി സോഷ്യൽമീഡിയയിൽ നിന്നും നീക്കം ചെയ്തശേഷമാണ് ബ്രേക്കപ്പ് ചർച്ചയായി മാറിയത്. അമ്മയുടെ മരണം സംഭവിച്ചശേഷം ജൂഹിയും റോവും വിവാഹിതരായി എന്ന് വരെ പ്രചരിച്ചിരുന്നു.

വസ്ത്രധാരണത്തിന്റെ പേരിലും ഒരിടയ്ക്ക് സൈബർ ബുള്ളിയിങ് നേരിട്ടിട്ടുള്ളയാളാണ് ജൂഹി. ജീവിതത്തിൽ ഒറ്റപ്പെട്ട് പോയിയെന്ന് തോന്നുന്ന സ്ത്രീകൾക്ക് ഉയർന്ന് വരാൻ കരുത്ത് പകരുന്നതാണ് ജൂഹിയുടെ ജീവിതം. ഇന്ന് കാണുന്ന ജീവിതം ജൂഹി ഒറ്റയ്ക്ക് അധ്വാനിച്ച് സ്വന്തമാക്കിയതാണ്. അഭിനയം കഴിഞ്ഞാൽ ജൂഹിക്ക് പ്രിയം യാത്രകളാണെന്നത് നടിയുടെ ഇൻസ്റ്റ​ഗ്രാം പേജിൽ നിന്ന് തന്നെ വ്യക്തമാണ്.

More from Filmibeat

Read more about: juhi rustagi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X