അന്ന് വേറെ വരുമാനമില്ല, ഞാനൊരു അഭിനയ തൊഴിലാളിയാണ്! മനസില്‍ വിചാരിക്കാത്ത കാര്യങ്ങളാണ് സംഭവിച്ചത്; നിഷ സാരംഗ്

വളരെ സാധാരണക്കാരിയില്‍ നിന്നും അഭിനയ രംഗത്തേക്ക് എത്തി സിനിമയിലും ടെലിവിഷനിലും സജീവമായ താരമാണ് നിഷ സാരംഗ്. വര്‍ഷങ്ങളോളം സിനിമയില്‍ ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന നടി ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയരുന്നത്. ഉപ്പും മുളകിലെയും നീലു എന്നാണ് നിഷ ഇപ്പോഴും അറിയപ്പെടാറുള്ളത്.

ഇടയ്ക്ക് ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് നിഷ സാരംഗ് പരിപാടിയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇതിനിടയില്‍ നടിയുടെ രണ്ടാം വിവാഹത്തെ സംബന്ധിച്ചും അല്ലാതെയുമായി പലതരം കഥകള്‍ പുറത്ത് വന്നു. വിഷുവിനോട് അനുബന്ധിച്ച് കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ ജീവിതത്തെ കുറിച്ചും അടുത്തിടെ ഉയര്‍ന്ന വാര്‍ത്തകളെ പറ്റിയുമൊക്കെ മനസ് തുറക്കുകയാണ് നിഷയിപ്പോള്‍.

nisha-sarang

അമ്പത് വയസിന് ശേഷം എനിക്ക് വേണ്ടി ജീവിക്കുമെന്ന് പറഞ്ഞത് വേറൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടുവെന്നാണ് നിഷ സാരംഗ് പറയുന്നത്. ഒരാള്‍ നമ്മളോട് ഒരു കാര്യം ചോദിക്കുന്നു. അതിന് മറുപടിയായി പറഞ്ഞ കാര്യം കാണുകയും കേള്‍ക്കുകയും ചെയ്തവര്‍ വേറൊരു ഹെഡ്ഡിങ്ങ് ഇട്ടിട്ട് പ്രചരിപ്പിക്കും. അങ്ങനെയാണ് അവര്‍ അതിലൂടെ പൈസ ഉണ്ടാക്കുന്നത്. ഇങ്ങനെയുള്ള ചോദ്യം കേള്‍ക്കുന്നത് തന്നെ പേടിയാണ്. കാരണം ഞാന്‍ ഉള്ളതൊക്കെ വിളിച്ച് പറയുകയും ചെയ്യും. അതിലൂടെ ആളുകള്‍ വരുമാനം ഉണ്ടാക്കുകയും ചെയ്യും. അമ്പത് വയസാവുമ്പോള്‍ ഓരോരുത്തരും അവരുടെ ആരോഗ്യമൊക്കെ ശ്രദ്ധിച്ച് തുടങ്ങും. അതാണ് പറയാന്‍ ഞാന്‍ ഉദ്ദേശിച്ചത്. അതിന് വേറെ അര്‍ഥങ്ങളൊക്കെ പലരും കണ്ടെത്തി. നേരത്തെ കല്യാണം കഴിഞ്ഞത് കൊണ്ടാണ് ഞാന്‍ അങ്ങനെ പറഞ്ഞത്.

ഭാര്യ തോറ്റ് കൊടുക്കുമായിരിക്കും, പക്ഷേ അമ്മ ഒരിക്കലും തോല്‍ക്കില്ലെന്നത് ശരിയാണ്. കാരണം മക്കള്‍ക്ക് വേണ്ടിയാണല്ലോ അമ്മമാര്‍ ജീവിക്കുന്നത്. തുടക്കം മുതലേ ഒത്തിരി തോല്‍വികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവസാനം വരെ നില്‍ക്കുന്നത് മക്കള്‍ക്ക് വേണ്ടിയാണ്. ലോകത്തിലെ ഏറ്റവും വലിയ പോരാളി അമ്മയാണെന്നാണ് പറയുന്നത്. മക്കളെ സംരക്ഷിക്കുന്നതിന് വേണ്ടി വരുന്ന വിഷമങ്ങളൊക്കെ അമ്മ വിഴുങ്ങും. ഞാന്‍ ജീവിച്ചിരുന്നാലേ അവരെ കെയര്‍ ചെയ്യാന്‍ സാധിക്കുകയുള്ളു എന്ന ചിന്തയാവും ഉണ്ടാവുക.

കിട്ടിയ സിനിമകളിലെല്ലാം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. കഥാപാത്രമായിരുന്നില്ല അന്ന് നോക്കിയത്. കാരണം വേറൊരു വരുമാന മാര്‍ഗം ഇല്ലായിരുന്നു. അപ്രതീക്ഷിതിമായിട്ടാണ് അഭിനയിക്കാന്‍ വിളിക്കുന്നത്. ഞാനത് പ്രതീക്ഷിച്ചതുമല്ല. ഒരു തവണ അഭിനയിച്ച ശേഷം കണ്ടിന്യൂസായി ഓരോന്ന് വന്നു. അങ്ങനെയങ്ങ് അഭിനയിച്ച് പോയി.

nisha-sarang

ജീവിക്കാന്‍ ഒരു ജോലി വേണമെന്നേയുള്ളു. ഇതില്‍ ചെയ്തത് കൊണ്ട് മുന്നോട്ടും വേണമെന്നുണ്ടാവും. വേറൊരു ജോലി ആയിരുന്നെങ്കില്‍ അവിടെ തന്നെ നില്‍ക്കുകയായിരിക്കും ചെയ്യുക. പിന്നെ അഭിനയവും ഒരു തൊഴിലാണ്. ഞാനൊരു അഭിനയ തൊഴിലാളിയാണെന്ന് പറയാം. എന്റെ തൊഴിലാണ് അത്. പാഷന്‍ എന്ന് പറയുന്നത് വേറെയാണ്. അന്നം മുട്ടാതെ ജീവിക്കുക എന്നതാണ് കാര്യം. എന്റെ പാഷന്‍ വേറൊരു കാര്യമാണ്. അത് അതിന്റെ വഴിയ്ക്ക് പോയി. ഈശ്വരനായിട്ടാണ് എന്നെ അഭിനയത്തിലേക്ക് കൊണ്ട് വരുന്നത്. അത് ചെയ്ത് ദൈവത്തിന്റെ അനുഗ്രഹത്തിലൂടെ രക്ഷപ്പെട്ടുവെന്നും നിഷ പറയുന്നു.

അഭിനയിച്ച ശേഷം പ്രതിഫലത്തിന് വേണ്ടി വിളിച്ച് ചോദിക്കേണ്ടി വന്നിട്ടുണ്ട്. പറഞ്ഞ തുക ചിലപ്പോള്‍ കിട്ടാറില്ല. കുറേ പ്രാവിശ്യം വിളിച്ചിട്ട് കിട്ടാതെ ആയാല്‍ പിന്നെ എന്ത് ചെയ്യാനാണ്. ഈ അടുത്ത കാലത്താണ് അങ്ങനൊരു സംഭവം ഉണ്ടാവുന്നത്. മുന്‍പൊക്കെ കിട്ടാതെ വന്നിട്ടില്ല. ഈ അടുത്ത് എനിക്ക് പകുതിയെ കിട്ടിയുള്ളു. ബാക്കി കിട്ടാനുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു...

നേരത്തെ വിവാഹം കഴിച്ചതും ബാക്കി സംഭവിച്ചതുമൊക്കെ നിയോഗമാണ്.. എന്ത് സംഭവിക്കുമെന്ന് നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ല. ഭൂമിയില്‍ ജനിച്ചു, ഒരിക്കല്‍ മരിക്കും എന്നത് മാത്രമാണ് സത്യമായിട്ടുള്ള കാര്യം. അതിനിടയില്‍ സംഭവിക്കാനുള്ളതൊക്കെ നടന്ന് കൊണ്ടേയിരിക്കും. പിന്നെ നമ്മളൊരിക്കലും മനസില്‍ ചിന്തിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും നിഷ പറയുന്നു.

More from Filmibeat

Read more about: nisha sarang
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X