ഉപ്പും മുളകും താരം ശിവാനിയുടെ ഫോട്ടോഷൂട്ട് വീഡിയോ! ചിരി അടിപൊളിയാണെന്ന് ആരാധകര്‍
മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത ജനപ്രിയ പരമ്പരയാണ് ഉപ്പും മുളകും. ആയിരത്തിലധികം എപ്പിസോഡുകളാണ് പരമ്പരയുടെതായി സംപ്രേക്ഷണം ചെയ്തത്. ഉപ്പും മുളകിന്റെതായി പുറത്തിറങ്ങിയ മിക്ക എപ്പിസോഡുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ബാലുവും കുടുംബവും മലയാളികളുടെ ഒന്നടങ്കം മനസ് കീഴടക്കിയിരുന്നു. തുടങ്ങിയ സമയത്ത് ലഭിച്ച അതേ സ്വീകാര്യത പരമ്പരയ്ക്ക് പിന്നീടും ലഭിച്ചിരുന്നു.
ബാലുവിന്റെയും നീലുവിന്റെയും കുടുംബ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവരും ആകാംക്ഷകളോടെയാണ് കാത്തിരുന്നത്. അടുത്തിടെ മകള്‍ ലച്ചുവിന്റെ കല്യാണം ബാലുവും കുടുംബവും ആഘോഷമാക്കി മാറ്റിയിരുന്നു. ആകാംക്ഷകള്‍ക്കും കാത്തിരിപ്പിനൊടുമൊടുവിലാണ് ലച്ചുവിന്റെ കല്യാണം കഴിക്കുന്നത് ആരാണെന്നുളള കാര്യം എല്ലാവരും അറിഞ്ഞത്.

ലച്ചുവിന്റെ വരന്‍ സിദ്ധാര്‍ത്ഥായി പ്രേക്ഷകരുടെ പ്രിയ താരമായ ഡീഡി എന്ന ഡെയിന്‍ ഡേവിസാണ് എത്തിയത്. ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയയായ താരമാണ് ശിവാനി. പരമ്പരയില്‍ ബാലുവിന്റെ ഇളയ മകളായിട്ടാണ് താരം എത്തിയത്. പരമ്പരയിലുടനീളം മികച്ച പ്രകടനമാണ് ശിവാനിയും കാഴ്ചവെച്ചിരുന്നത്. ഉപ്പും മുളകും പരമ്പരയിലൂടെയാണ് ശിവാനി എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയത്.

ഉപ്പും മുളകിലെ മറ്റു താരങ്ങളെ പോലെ ശിവാനിയുടെ വിശേഷങ്ങള്‍ അറിയാനും എല്ലാവരും ആകാംക്ഷകളോടെ കാത്തിരിക്കാറുണ്ട്. ബാലുവിന്റെ മക്കളില്‍ നാലാമത്തെ ആളാണ് ശിവാനി. മുടിയന്‍, ലച്ചു, കേശു തുടങ്ങിയവരുടെ ഇളയതാണ് ശിവാനി. ശിവാനിക്ക് പിന്നാലെയാണ് പാറുക്കുട്ടിയും വന്നത്.

തന്റെ പുതിയ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുളള താരമാണ് ശിവാനി. ശിവാനിയുടെതായി പുറത്തിറങ്ങിയ ഒരു ഫോട്ടോഷൂട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു, ന്യൂ ഇയര്‍ സമയത്തുളള താരത്തിന്റെ മുണ്ടും ചട്ടയുമണിഞ്ഞ ഫോട്ടോഷൂട്ട് മുന്‍പ് വൈറലായിരുന്നു. അന്ന് ആ സമയത്ത് എടുത്ത ഒരു വീഡിയോ ആണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്.

ഒരു അഡാറ് ഫോട്ടോഷൂട്ട് സമയത്ത് ഫോട്ടോഷൂട്ട് അംഗങ്ങളോടെയാപ്പം എന്നു പറഞ്ഞാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയില്‍ സ്ലോമോഷനില്‍ ഫോട്ടോഷൂട്ട് അംഗങ്ങളോടൊപ്പം ശിവാനി നടന്നുവരുന്നതാണ് കാണിക്കുന്നത്. ചിരിച്ചുകൊണ്ടുളള ശിവാനിയുടെ വരവില്‍ ചുറ്റുമുളളതൊന്നും കാണാന്‍ കഴിയുന്നില്ലെന്നാണ് ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. നിരവധി പേരാണ് ശിവാനിയുടെ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അനീഷ് ഒറിയോണ്‍ ഫോട്ടോഗ്രാഫിയാണ് ശിവാനിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. സാന്റയോടൊപ്പം ചെലവിടുന്നതിന്റെയും ബൈബിള്‍ വായിക്കുന്നതിന്റെയും അടക്കം വ്യത്യസ്ത പോസുകളിലായിരുന്നു ശിവാനിയുടെ ഫോട്ടോഷൂട്ട്. മുന്‍പും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ശിവാനിയുടെതായി സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.


Click it and Unblock the Notifications