ലെച്ചുവിന്റെ ഭര്‍ത്താവ് നിസ്സാരക്കാരനല്ല! മലയോ മല തുരക്കുന്ന എലിയാണോ എന്നേ അറിയാനുള്ളു, പുതിയ പ്രമോ
പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ഉപ്പും മുളകിലും ലെച്ചുവിന്റെ വിവാഹം അതിമനോഹരമായി കഴിഞ്ഞിരിക്കുകയാണ്. ടെലിവിഷന്‍ പരിപാടികല്‍ൂടെ ശ്രദ്ധേയനായ ഡൈന്‍ ഡേവീസാണ് സിദ്ധാര്‍ഥ് സുകുമാരന്‍ എന്ന കഥാപാത്രമായി എത്തി ലെച്ചുവിനെ വിവാഹം കഴിച്ചിരിക്കുന്നത്. വിവാഹ ദിവസത്തിന്റെ ചിത്രങ്ങളും വീഡിയോസുമായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്.
ഇത്രയും ദിവസം സസ്‌പെന്‍സ് ആക്കി വെച്ച ലെച്ചുവിന്റെ വരനെ വിവാഹത്തിന്റെ അന്നാണ് കാണിച്ചത്. ഇതോടെ സിദ്ധാര്‍ഥ് സുകുമാരന്‍ എന്ന കഥാപാത്രത്തെ കുറിച്ചുള്ള മുന്‍വിധികള്‍ പ്രേക്ഷകരിലുമുണ്ടായി. എന്നാല്‍ പ്രതീക്ഷകള്‍ക്ക് അപ്പുറം മനോഹരമാക്കുന്നൊരു വേഷമായിരിക്കും ലെച്ചുവിന്റെ ഭര്‍ത്താവിന് എന്നാണ് മനസിലാവുന്നത്.

ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. വിവാഹാശേഷം വധുവിന്റെ വീട്ടിലേക്കായിരുന്നു ദമ്പതികള്‍ എത്തിയത്. ആദ്യ ദിവസം സാധാരണ പോലെ ഉറങ്ങി എഴുന്നേറ്റതിന് ശേഷമാണ് രസകരമായ ഓരോ സംഭവങ്ങള്‍ ഉണ്ടായത്. മരുമകന്‍ വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് ബാലു. രാവിലെ തന്നെ അമ്മായിയച്ചനെ ഇരുന്നിടത്ത് നിന്നും എഴുന്നേല്‍പ്പിച്ച് അവിടെ ഇരുന്ന് കൊണ്ടാണ് സിദ്ധാര്‍ത്ഥ് സ്ഥാനം പിടിച്ചത്. ഇത് തീരെ ഇഷ്ടപ്പെടാത്ത ശങ്കരണ്ണന്‍ ഇക്കാര്യം തുറന്ന് പറയുകയും ചെയ്തു.

മറ്റൊരു കാര്യം ലെച്ചു സാധാരണ ഭാര്യമാരെ പോലെ ആയിരിക്കുകയാണ്. രാവിലെ തന്നെ ബദം അന്വേഷിച്ച് കൊണ്ടാണ് ലെച്ചു അടുക്കളയിലേക്ക് വരുന്നത്. എന്തിനാണ് ഇപ്പോള്‍ ബദം എന്ന് ചോദിച്ചപ്പോള്‍ എന്നും രാവിലെ സിദ്ധുവിന് ബദാം കഴിക്കുന്നത് ശീലമാണ് പോലും. അതിനാല്‍ അത് കൊടുക്കണമെന്നാണ് ലെച്ചുവിന്റെ ആവശ്യം. മകളുടെ വര്‍ത്തമാനം കേട്ട നീലു അതിശയിക്കുകയാണ്.

ബദാമിന് പിന്നാലെ താന്‍ കട്ടന്‍ചായ കുടിക്കാറില്ലെന്ന് പറയുകയാണ് സിദ്ധു. പാറമട വീട്ടില്‍ രാവിലെ പാല്‍ ചായ ഇല്ലെന്ന് പറഞ്ഞപ്പോള്‍ രാവിലെ താന്‍ പാലാണ് കുടിക്കാറുള്ളതെന്നും പ്രത്യേകിച്ച് ആട്ടിന്‍പാല്‍ ആയിരിക്കുമെന്നും സിദ്ധാര്‍ഥ് പറയുന്നു. ഒരു ആടിനെ വാങ്ങിക്കേണ്ടി വരുമോ എന്ന തലവേദനയിലാണ് നീലു. ആദ്യ പ്രമോയില്‍ നിന്ന് തന്നെ മരുമകന്‍ മലയോ മലതുരക്കുന്ന എലിയാണോ എന്ന സംശയമാണുള്ളത്. രസകരമായ മറ്റൊരു കാര്യം ശങ്കരണ്ണനും മറ്റുള്ളവര്‍ക്കും മരുമകനെ അത്ര പിടിച്ചിട്ടില്ല. ആദ്യമേ തന്നെ മരുമകനെ എടുത്ത് തലയില്‍ വെക്കരുതെന്നാണ് ബാലുവിന്റെ കുഞ്ഞമ്മയുടെ ഉപദേശം.

നേരത്തെ പല ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷക പ്രിയങ്കരനായി മാറിയ ഡെയിന്‍ ഡേവീസ് ആണ് ഉപ്പും മുളകിലെയും മരുമകനായി എത്തിയിരിക്കുന്നത്. കൗണ്ടര്‍ കോമഡി പറയാനുള്ള ഡെയിന്റെ കഴിവ് ഇവിടെയും പ്രകടമാകുമെന്നാണ് കല്യാണ ദിവസത്തെ സംസാരത്തില്‍ നിന്നും വ്യക്തമാവുന്നത്. പിന്നാലെ വന്ന പ്രമോയില്‍ നിന്നും ബാലുവിനെയും കടത്തിവെട്ടുന്നൊരു മരുമകനായിരിക്കുമിതെന്നാണ്.


Click it and Unblock the Notifications