പാറുക്കുട്ടി എത്തിയില്ല! ഉപ്പും മുളകും വീണ്ടും തുടങ്ങുന്നു! പുതിയ പ്രമോ വൈറലാവുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ലോക് ഡൗണ്‍ സമയത്ത് സീരിയല്‍ ഷൂട്ടിംഗെല്ലാം നിര്‍ത്തിവെച്ചിരുന്നു. ഇതോടെയാണ് ഉപ്പും മുളകും നിര്‍ത്തിവെച്ചത്. ഇടയ്ക്ക് ലോക് ഡൗണ്‍ എപ്പിസോഡുമായി താരങ്ങളെത്തിയിരുന്നു. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചിത്രീകരിച്ച എപ്പിസോഡിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബാലു നെയ്യാറ്റിന്‍കരയില്‍ പോയ സമയം വല്ലാത്തതായിപ്പോയെന്നായിരുന്നു നീലുവും മക്കളും പറഞ്ഞത്.

നാളുകള്‍ക്ക് ശേഷമായി നിബന്ധനകളോടെ സീരിയല്‍ ഷൂട്ടിംഗ് തുടങ്ങിയിരിക്കുകയാണ് ഇപ്പോള്‍. ഇന്‍ഡോര്‍ ഷൂട്ടിംഗിനുള്ള അനുമതിയാണ് നല്‍കിയത്. കഴിഞ്ഞ ദിവസമായിരുന്നു ഉപ്പും മുളകും ഷൂട്ടിംഗ് തുടങ്ങിയെന്ന വാര്‍ത്ത പുറത്തുവന്നത്. ഇതിന് പിന്നാലെയായാണ് പുതിയ പ്രമോ വീഡിയോ എത്തിയിട്ടുള്ളത്. കുടുംബത്തിലെല്ലാവരേയും കാണുന്നുണ്ടെങ്കിലും കുഞ്ഞുതാരമായ പാറുക്കുട്ടി മിസ്സിംഗാണ്. ഷൂട്ടിങ്ങിനായി പാറുക്കുട്ടിയെ അവതരിപ്പിക്കുന്ന അമേയ എത്തിയിട്ടില്ലെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

കരുനാഗപ്പള്ളി സ്വദേശികളായ അനില്‍കുമാറിന്റേയും ഗംഗയുടേയും രണ്ടാമത്തെ മകളായ അമേയയാണ് പാറുക്കുട്ടിയെ അവതരിപ്പിക്കുന്നത്. ജനിച്ച് രണ്ടാം മാസം മുതല്‍ ഉപ്പും മുലകിനൊപ്പമുണ്ട് താരം. പാറുക്കുട്ടിയെ കാണുന്നതിന് വേണ്ടിയായാണ് പരിപാടി കാണുന്നതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലായി കഴിഞ്ഞ ദിവസമായിരുന്നു പാറുക്കുട്ടിക്ക് കുഞ്ഞനിയന്‍ ജനിച്ചുവെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കുഞ്ഞനിയനേയും മടിയിലിരുത്തിയുള്ള പാറുക്കുട്ടിയുടെ ചിത്രങ്ങളും വൈറലായിരുന്നു.

Uppum Mulakum

നെയ്യാറ്റിന്‍കരയിലെ വീട്ടില്‍ നിന്നും മാസ്‌കും സാനിറ്റൈസറുമായാണ് ബാലു വീട്ടിലേക്ക് എത്തിയത്. ബാലുവിന്റെ വരവില്‍ എല്ലാവരും സന്തോഷത്തിലായിരുന്നു. കൊറോണ പോസിറ്റീവായിട്ടല്ലേ നിങ്ങളിങ്ങോട്ട് വന്നതെന്നായിരുന്നു നീലുവിന്റെ ചോദ്യം. അത് നിന്റെ അച്ഛനാണെന്ന മറുപടിയായിരുന്നു ബാലു ന്ല്‍കിയത്. ഞാന്‍ ക്വാറന്റൈനിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീടിന് മുന്‍പില്‍ വള്ളിക്കുടലുണ്ടാക്കുകയായിരുന്നു ബാലു.

അച്ഛന്‍ കുടില്‍ കെട്ടിയെന്ന് നീലുവിനോട് പറഞ്ഞത് കേശുവായിരുന്നു. വള്ളിക്കുടിലും കെട്ടി കഴിയാന്‍ നിങ്ങളാര് പുള്ളിക്കുയിലോ എന്നായിരുന്നു നീലു ചോദിച്ചത്. അവസാനത്തെ അടവുമായാണ് നീലു ബാലുവിനെ വീട്ടിനകത്തേക്ക് വിളിച്ചത്. ഈ അടവിന് പിന്നാലെയായാണ് ബാലു തീരുമാനം മാറ്റുന്നത്. എല്ലാ ദിവസവും രാത്രി 7ന് ഉപ്പും മുളകും സംപ്രേഷണം ചെയ്യുമെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ പ്രമോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X