ഉപ്പും മുളകിലും കള്ള് കുടി പ്രശ്‌നം! ബാലുവും ഭാസിയും കൈയോടെ പിടിക്കപ്പെടുന്നു! ഇനി എന്തും നടക്കും
ആഴ്ചകളോളമായി ബാലു വീട്ടില്‍ ഇല്ലാത്തതിന്റെ സങ്കടത്തിലായിരുന്നു നീലുവും മക്കളും. തിരിച്ച് വന്ന ദിവസം ബാലുവിനെ എല്ലാവരും കൂടി ഒറ്റപ്പെടുത്തിയതിന്റെ നിരാശയിലായിരുന്നു. ബാലു ജോലിയ്‌ക്കെന്ന് പറഞ്ഞ് പോയപ്പോള്‍ വീട്ടില്‍ വന്ന് വലിയ കുഴപ്പങ്ങളുണ്ടാക്കിയ ആളായിരുന്നു ഭാസി. ബാലുവിന്റെ വണ്ടി കൊണ്ട് പോയി നശിപ്പിച്ചതടക്കം ഭാസി ചെയ്യാത്ത കാര്യങ്ങളൊന്നുമില്ലായിരുന്നു. ഭാസിയുടെ വരവ് പലപ്പോഴും നീലുവിന് ഇഷ്‌പ്പെടാറില്ലായിരുന്നു.

ഇപ്പോഴിതാ ബാലുവിന്റെ അടുത്ത സുഹൃത്തായ ഭാസി വീട്ടിലേക്ക് വീണ്ടും വന്നിരിക്കുകയാണ്. ഇത്തവണ ബാലുവിനോട് ഒന്ന് കൂടാമെന്നുള്ള പദ്ധതിയാണ് ഭാസി മുന്നോട്ട് വെക്കുന്നത്. ഇരുവരെയും ഒന്നിച്ച് കണ്ടതോടെ ജമ്പനും തുമ്പനും എന്ന വിശേഷമാണ് നീലു കൊടുത്തിരിക്കുന്നത്. ബാലുവിനൊപ്പം ചേര്‍ന്ന് മദ്യപിക്കുന്നതിന് വേണ്ടി കുപ്പിയുമായിട്ടാണ് പിന്നീട് ഭാസി എത്തുന്നത്.
ബാലുവിനെ കള്ള് കുടിപ്പിക്കാന്‍ പോവുകയാണെന്ന് എങ്ങനെയോ അറിഞ്ഞ നീലുവും മക്കളും ചേര്‍ന്ന് ഭാസിയെ പിടി കൂടുകയാണ്. നന്നായി നടക്കുന്ന ഞങ്ങളുടെ അച്ഛനെ കള്ള് കുടിപ്പിക്കാന്‍ നോക്കുവാണോ എന്ന് ചോദിച്ച് മക്കളെല്ലാവരും കൂടി ഭാസിയെ കൈകാര്യം ചെയ്യുന്നു. തന്നെ പ്രലോഭിക്കാന്‍ നോക്കുകയായിരുന്നും താന്‍ ഇതിന് ഉത്തരവാദി അല്ലെന്നും പറഞ്ഞ് നില്‍ക്കുന്നതിനിടെ ബാലുവിന്റെ കൈയില്‍ നിന്നും മദ്യ കുപ്പി നിലത്ത് വീണ് പൊട്ടുകയാണ്. ഇന്ന് കുടുംബത്തില്‍ വലിയൊരു ലഹള നടക്കുമെന്നുള്ള സൂചനയുമായി പ്രമോ വീഡിയോ എത്തിയിരിക്കുകയാണ്.


Click it and Unblock the Notifications