ഉപ്പും മുളകിലും വീണ്ടും പ്രണയം, നീലുവിന്റെയും ബാലുവിന്റെയും പിണക്കം മാറിയത് ഇങ്ങനെയാണ്!

കേരള ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ ഉപ്പും മുളകും വമ്പന്‍ തരംഗമാണ് സൃഷ്ടിച്ചത്. കൊച്ച് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എല്ലാ പ്രായത്തിലുള്ളവരും ഉപ്പും മുളകിന്റെയും ആരാധകരാണ്. ഈ ദിവസങ്ങളില്‍ പാറമട വീട്ടിലുണ്ടാവുന്ന രസകരമായ കാര്യങ്ങളായിരുന്നു ഓരോ എപ്പിസോഡിലും കാണിച്ച് കൊണ്ടിരുന്നത്. രണ്ട് ആഴ്ചകളോളം ബാലു വീട്ടില്‍ ഇല്ലാത്തതിന്റെ കുറവ് ഉണ്ടായിരുന്നു. തിരിച്ച് വന്നപ്പോള്‍ ബാലു എല്ലാവരെയും ത്രസിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

പുതിയ എപ്പിസോഡില്‍ ബാലുവും നീലുവും തമ്മിലുള്ള പിണക്കവും ഇണക്കവുമാണ് ഫോക്കസ് ചെയ്തിരിക്കുന്നത്. എല്ലാവര്‍ക്കും ഇടയിലുള്ള കുറ്റപ്പെടുത്തലുകളാണ് ബാലുവം ചെയ്തിരിക്കുന്നത്. നീയാണ് ഈ മക്കളെ വളര്‍ത്തി വളര്‍ത്തി വഷളാക്കിയതെന്നാണ് ബാലു നീലുവിനോട് പറയുന്നത്. ബാലുവിനെതിരെ സംസാരിച്ചതിന് നീലുവിനെ മക്കള്‍ വഴക്ക് പറയുകയാണ്. അച്ഛന്‍ എന്തേലും പറഞ്ഞെന്ന് കരുതി അമ്മ എന്താ ഇങ്ങനെ തുടങ്ങുന്നേ എന്നായിരുന്നു മുടിയന്‍ ചോദിച്ചത്.

balu-and-neelu

ബാലുവിന്റെ ഈ സ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും കുറേ കാലമായെന്നും നീലു പറയുന്നു. വിട്ടുവീഴ്ചകള്‍ക്ക് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും എങ്ങുമെത്തുന്നില്ല. അമ്മയോട് അച്ഛന് ഇത്തിരി മയത്തില്‍ സംസാരിക്കാമായിരുന്നു എന്ന നിലപാടിലാണ് കേശു. അമ്മയുടെ അടുത്ത് ചെല്ലാനുള്ള നിര്‍ദ്ദേശമാണ് ശിവാനി മുന്നോട്ട് വെക്കുന്നത്. ഒടുവില്‍ പിണങ്ങിയിരിക്കുന്ന നീലുവിന്റെ അടുത്തേക്ക് ബാലു ചെല്ലുകയാണ്.

നിന്നെ ഓരോന്ന് പറഞ്ഞ് പറഞ്ഞ് ഞാന്‍ ദേഷ്യം പിടിപ്പിക്കുന്നത് സ്‌നേഹ കൂടുതല്‍ കൊണ്ടാണെന്നാണ് ബാലു പറയുന്നത്. ശേഷം ഭാര്യയ്ക്ക് ഭക്ഷണം വാരി കൊടുത്തും അല്ലാതെയുമായി സ്‌നേഹിക്കുന്ന ബാലുവിനെയാണ് പ്രമോയില്‍ കാണിച്ചിരിക്കുന്നത്. എത്ര പിണങ്ങിയാലും പ്രണയം ഇതുപോലെ ഇണക്കുമെന്ന് സൂചിപ്പിച്ച് കൊണ്ടാണ് ഇന്നത്തെ ഉപ്പും മുളകും നിങ്ങളിലേക്ക് എത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X