ഉപ്പും മുളകിലും ട്വിസ്റ്റോട് ട്വിസ്റ്റ്! ബാലു ഇതുവരെ കാണിച്ച മണ്ടത്തരമല്ല, ഇത്തവണ മിന്നിക്കും! പ്രമോ

നാല് വര്‍ഷത്തോളമായി മലയാളക്കരയെ ത്രസിപ്പിച്ച് കൊണ്ടിരിക്കുകയാണ് ഉപ്പും മുളകും. ഓരോ ദിവസം കഴിയുംതോറും ജനപ്രീതി കൂടി വരുന്നുണ്ടെന്ന് എന്നാതാണ് പരമ്പരയുടെ പ്രത്യേകത. അച്ഛനും അമ്മയും മക്കളുമടക്കം ഒരു കുടുംബം ഒന്നടങ്കം മിന്നുന്ന പ്രകടനമാണ് കാഴ്ച വെച്ച് കൊണ്ടിരിക്കുന്നത്. കനകവും ചന്ദ്രനും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കുടുംബാംങ്ങള്‍ എല്ലാവരും. അതേ സമയം ബാലുവാണ് ഇനിയുള്ള ദിവസങ്ങളില്‍ കസാറാന്‍ പോവുന്നത്.

കുറച്ച് ദിവസങ്ങളായി കുടുംബത്തില്‍ നിന്നും മാറി നിന്ന ബാലുവിന്റെ അസാന്നിധ്യം എല്ലാവര്‍ക്കും നിരാശ നല്‍കിയിരുന്നു. എന്നാല്‍ ബാലു വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. എല്ലാ തവണത്തെയും പോലെ ഇത്തവണയും മാസ് എന്‍ട്രിയോടെയാണ് ബാലു എത്തിയത്. ഇതാണ് വീട്ടിലെ പ്രധാന വിശേഷങ്ങളില്‍ ഒന്ന്. മുടിയന് ജോലി കിട്ടിയതും പുതിയ വര്‍ക്കുകള്‍ ഏറ്റെടുത്ത് അച്ഛന് പുതിയ ഉപദേശങ്ങള്‍ നല്‍കിയും മറ്റും രസകരമായ സംഭവങ്ങളാണ് ഉപ്പും മുളകിലും നടക്കുന്നത്.

ബാലുവിന്റെ തിരിച്ച് വരവ്

ബാലുവിന്റെ തിരിച്ച് വരവ്

ഇടയ്ക്ക് ജോലിയ്‌ക്കെന്ന് പറഞ്ഞ് പോവാറുള്ള ബാലു ദിവസങ്ങള്‍ക്ക് ശേഷമാണ് മടങ്ങി വരാറുള്ളത്. കഴിഞ്ഞ ആഴ്ചകളില്‍ ബാലു എവിടെ പോയെന്ന് പോലും ആര്‍ക്കും അറിയില്ലായിരുന്നു. ബാലുവിന്റെ സുഹൃത്ത് ഓട്ടോ ഡ്രൈവര്‍ ചന്ദ്രനും മാമാന്റെ മകള്‍ കനകവും തമ്മിലുള്ള വിവാഹം കഴിഞ്ഞതിന്റെ പിന്നാലെ ബാലു കുടുംബത്തിലേക്ക് തിരിച്ച് വന്നു. ദിവസങ്ങളായി അച്ഛനെ കാണാതിരുന്നിട്ട് കാണുന്നതിന്റെ സന്തോഷത്തിലായിരുന്നു മക്കളെല്ലാവരും. എന്നാല്‍ തിരിച്ച് വന്ന ബാലു ചില പുത്തന്‍ ആശയങ്ങള്‍ പരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.

 ബാലു സംവിധായകനാവുന്നു

ബാലു സംവിധായകനാവുന്നു

സ്വന്തമായി ഒരു പരസ്യ കമ്പനി തുടങ്ങാം എന്നതായിരുന്നു ആദ്യ പ്ലാന്‍. കുടുംബത്തില്‍ നിന്നും വേണ്ടത്ര പിന്തുണ ലഭിക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. പരസ്യ കമ്പനി പോയാല്‍ എന്ത്.. സ്വന്തമായി ഒരു സിനിമ സംവിധാനം ചെയ്യാം എന്ന തീരുമാനത്തിലാണ് ബാലുവിപ്പോള്‍. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ ശൂലംകുടി വീട്ടില്‍ ബാലചന്ദ്രന്‍ തമ്പി ചെയ്യും എന്നാണ് ബാലു പറയുന്നത്. ബാലുവിന്റെ പുതിയ നീക്കം അനുകുലിക്കുന്നതിന് പകരം കുടുംബം ഒന്നടങ്കം എതിര്‍പ്പുമായി നില്‍ക്കുന്നതും പ്രമോയില്‍ കാണിച്ചിരിക്കുകയാണ്.

 ഇനി എന്ത് സംഭവിക്കും?

ഇനി എന്ത് സംഭവിക്കും?

കഥ, തിരക്കഥ, സംഭാഷണം, സംവിധാനവും ചെയ്ത് അഭിനയിക്കാന്‍ അച്ഛന്‍ ആരാ ബാലചന്ദ്ര മേനോന്‍ ആണോ എന്ന് കേശു ചോദിക്കുന്നുണ്ട്. ജോലി കിട്ടിയതോടെ ക്യാമറയുമായി എത്തിയ മുടിയന്‍ അച്ഛന് സിനിമ സംവിധാനം ചെയ്യാന്‍ അത് കൊടുക്കുകയാണ്. മാത്രമല്ല ഊട്ടി പോലെ ഷൂട്ടിംഗ് ലൊക്കേഷന്‍ തപ്പി കണ്ടുപിടിക്കാനും മുടിയന്‍ നടക്കുകയാണ്. അച്ഛനെ പോലെ ഒരാള്‍ ഇന്ത്യയില്‍ അല്ല ലോകത്ത് പോലും കാണില്ലെന്നാണ് കേശു പറയുന്നത്. അച്ഛനോടുള്ള സ്‌നേഹമാണോ അതേ കേശു ട്രോളിയതാണോ എന്ന് സംശയവുമുണ്ട്. സംവിധായകനാവണമെന്ന മോഹവുമായി പടക്കളത്തിലേക്ക് ഇറങ്ങുന്ന ബാലു എന്ത് മണ്ടത്തരമാണ് കാണിക്കാന്‍ പോവുന്നതെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

 ജോലി ഇല്ലാത്ത അച്ഛന്‍

ജോലി ഇല്ലാത്ത അച്ഛന്‍

കുടുംബത്തിന്റെ ഉത്തരവാദിത്തമൊന്നും ഏറ്റെടുക്കാതെ അലസനായി നടക്കുന്ന ആളാണ് ബാലു. ഒരു വയസുകാരി മുതല്‍ ബിഎസ്സി കഴിഞ്ഞ് നില്‍ക്കുന്ന അഞ്ച് മക്കളുടെ അച്ഛനാണെങ്കിലും അതൊന്നും ബാലുവിനെ സംബന്ധിച്ച് വലിയ പ്രശ്‌നമില്ല. ഇലക്ട്രോണിക്‌സ് വര്‍ക്കുകള്‍ ചെയ്ത് വരുന്ന ബാലുവിന് ഇടയ്ക്ക് മറ്റ് മേഖലകളില്‍ കഴിവ് തെളിയിക്കാന്‍ താല്‍പര്യം തോന്നാറുണ്ട്. എന്നാല്‍ അതെല്ലാം സമ്പൂര്‍ണ പരാജയമായി മാറുന്നതാണ് പതിവ.് ഭാര്യ നീലുവിന്റെ വരുമാനത്തില്‍ മുന്നോട്ട് പോവുന്നതിനാല്‍ ബാലുവിന് കുറ്റം കേള്‍ക്കാനേ സമയമുള്ളു. എന്നാല്‍ സംവിധാനത്തിലൂടെ ബാലു പുതിയൊരു ചരിത്രം കുറിക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

പ്രമോ വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X