ഉപ്പും മുളകിലും ബാലുവിന്റെ തന്ത്രങ്ങള്‍ പാളുന്നു! പൊന്മുട്ട ഇടുന്ന താറാവിനെ കണ്ടെത്തി ബാലു
അലസനും മടിയനുമായ ബാലു അമ്മായിയപ്പന്റെ സ്വത്ത് എങ്ങനെയെങ്കിലും സ്വന്തമാക്കണമെന്ന ലക്ഷ്യവുമായി നടക്കുകയാണ്. അഞ്ചാമത് പെണ്‍കുട്ടി ജനിക്കുകയാണെങ്കില്‍ പടവലം വീട്ടിലെ സ്വത്ത് എഴുതി തരാമെന്ന് കുട്ടന്‍പിള്ള മാമാന്‍ പറഞ്ഞിരുന്നു. അഞ്ചാമതും പെണ്‍കുട്ടി തന്നെ ജനിച്ചെങ്കിലും സ്വത്തിന്റെ കാര്യത്തില്‍ യാതൊരു തീരുമാവും ആയിട്ടില്ലായിരുന്നു. ഇപ്പോഴിതാ അമ്മായിയപ്പനോട് ബാലുവിന് അതിര് കവിഞ്ഞ സ്‌നേഹം വന്നിരിക്കുകയാണ്.
കൃഷി പണിക്കാരനായ കുട്ടന്‍പിള്ള ഇപ്പോഴും ശാരീരികമായി അദ്ധ്വാനിക്കുന്ന ആളാണ്. എന്നാലും അമ്മാവന്റെ ഫുള്‍ബോഡി ചെക്കപ്പ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ബാലു. അച്ഛന് ഇപ്പോള്‍ യാതൊരു കുഴപ്പവുമില്ലല്ലോ, പിന്നെ എന്തിനാണ് ചെക്കപ്പിന് പോവുന്നതെന്ന് നീലു ചോദിക്കുന്നുമുണ്ട്. ഇതൊന്നും ബാലു കേള്‍ക്കുന്നതേയില്ല. ഇതിലെന്തോ ചുറ്റി കൡയുണ്ടെന്ന് മുടിയന്‍ പറയുന്നുണ്ട്. അതെന്തായാലും കണ്ടുപിടിക്കണമെന്ന് നീലു പറയുന്നു.

ബാലുവിന്റെ സ്‌നേഹം കണ്ടിട്ടാണെന്ന തോന്നു നാളെ തന്നെ പടവലം വീട്ടിലേക്ക് പോവുകയാണെന്ന് കുട്ടന്‍പിള്ള പറയുന്നുണ്ട്. വിട്ടാല്‍ അല്ലേ പോവുകയുള്ളുവെന്നാണ് ബാലുവിന്റെ മറുപടി. എല്ലാവരും അച്ഛനെ സംശയിക്കുമ്പോള്‍ അപ്പൂപ്പനോട് അച്ഛനുള്ള നിഷ്‌കളംഗമായ സ്‌നേഹമാണിതെന്നാണ് കേശു വാദിക്കുന്നത്. അവസാനം കുട്ടന്‍പിള്ള തനിക്ക് പൊന്മുട്ട ഇടുന്ന താറാവാണെന്ന കാര്യം ബാലു നീലുവിനോട് സമ്മതിക്കുകയാണ്.
ഇന്നത്തെ എപ്പിസോഡിന്റെതായി വന്ന പ്രമോ വീഡിയോയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. അമ്മായിയപ്പന്റെ കൈയില്‍ നിന്നും സ്വത്ത് എഴുതി വാങ്ങിക്കാനുള്ള ബാലുവിന്റെ തയ്യാറെടുപ്പുകളാണ് ഇതെന്നാണ് സൂചന. എന്നാല്‍ അതെല്ലാതെ മറ്റൊരു ട്വിസ്റ്റ് ഇതില്‍ ഒളിഞ്ഞിരിപ്പുണ്ടോ എന്ന കാര്യത്തെ കുറിച്ച് വ്യക്തതയില്ല.


Click it and Unblock the Notifications