twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകിലെയും നീലു എവിടെ പോയാതാണ്? അമ്മയുടെ ജോലി ഏറ്റെടുത്ത ബാലുവിന് നിരാശ മാത്രം ഫലം

    |

    അമ്മയ്ക്ക് പകരം അമ്മ മാത്രമേ ഉള്ളുവെന്നത് സത്യമാണ്. അമ്മയുടെ റോള്‍ അച്ഛന്‍ ഏറ്റെടുത്താല്‍ വിജയമാവണമെന്നില്ല. ഇക്കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ് ഉപ്പും മുളകും. കഴിഞ്ഞ ദിവസങ്ങളിലായി നീലുവിന്റെ സാന്നിധ്യം പാറമട വീട്ടില്‍ ഇല്ല. നീലു ഇല്ലാത്തതിനാല്‍ മക്കളും നിരാശയിലാണ്. അമ്മയെ മിസ് ചെയ്യുന്നതായി മക്കള്‍ പറഞ്ഞതോടെ ആ കുറവ് നികത്താനുള്ള ശ്രമത്തിലാണ് ബാലു.

    അമ്മ പോയിട്ട് കുറേ നാളായത് പോലെ തോന്നുകയാണെന്ന് ആദ്യം പറയുന്നത് കേശുവാണ്. അമ്മ ഇല്ലെങ്കില്‍ എന്താ, അച്ഛനുണ്ടല്ലോ എന്ന് ബാലു പറയുന്നുണ്ട്. എന്നാല്‍ അച്ഛന്‍ എത്ര ശ്രമിച്ചാലും അമ്മയ്ക്ക് പകരമാവില്ലെന്ന് മുടിയന്‍ വിധി എഴുതി കഴിഞ്ഞു. സമയത്ത് തിന്നാന്‍ കിട്ടാത്തത് കൊണ്ടല്ലേ ഇങ്ങനെ ഒക്കെ പറയുന്നതെന്ന് ബാലു തിരിച്ച് പറഞ്ഞു.

    uppum-mulakum

    അച്ഛന്‍ ഇതൊക്കെ മനസിലാക്കണമെന്നും എന്നിട്ട് വേണ്ടത് എന്താണെന്ന് വെച്ചാല്‍ ചെയ്യണമെന്നുമാണ് ശിവാനിയുടെ മുന്നറിയിപ്പ്. ഒടുവില്‍ മക്കള്‍ക്ക് ഭക്ഷണം ഉണ്ടാക്കാനുള്ള തത്രപ്പാടിലാണ് ബാലു. പച്ചക്കറികള്‍ അരിഞ്ഞും ചോറുവെച്ചും ബാലു അദ്ധ്വാനിക്കുന്നുണ്ടെങ്കിലും നിരുത്സാഹപ്പെടുത്തുന്ന സമീപനമാണ് മക്കളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. അച്ഛന്‍ ഏറ്റെടുത്തിരിക്കുന്നത് വലിയ റിസ്‌ക് പിടിച്ച പണിയാണെന്ന് കേശു പറയുന്നു. എല്ലാവര്‍ക്കും ഭക്ഷണം ഉണ്ടാക്കി കൊടുത്തതിന് ശേഷമാണ് ഊണ് എങ്ങനെ ഉണ്ടായിരുന്നെടാ എന്ന ചോദ്യം ബാലു ചോദിക്കുന്നത്.

    തുറന്ന് പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. അച്ഛനെ കൊണ്ട് ഒരു കാര്യവുമില്ലെന്ന് ഞങ്ങള്‍ക്ക് മനസിലായി എന്നാണ് കേശു പറയുന്നത്. അച്ഛനോട് ഇങ്ങനെ പറഞ്ഞത് മോശമായി പോയെന്ന് മുടിയന്‍ സൂചിപ്പിച്ചെങ്കിലും മക്കള്‍ക്ക് നന്ദിയില്ലെന്ന് പറഞ്ഞ് ബാലു പോവുകയാണ്. നീലു ഇല്ലെങ്കില്‍ പാറമട വീട്ടില്‍ എന്ത് സംഭവിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇന്നത്തെ എപ്പിസോഡില്‍ എന്ന് സൂചിപ്പിച്ച് കൊണ്ടാണ് പ്രമോ എത്തിയിരിക്കുന്നത്.

    English summary
    Uppum Mulakum: Balu cooking for kids
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X