ഉപ്പും മുളകും കുടുംബത്തില്‍ മോഷ്ണം!വീട്ടില്‍ നിന്നും കാണാതെ പോയ മുണ്ട് അന്വേഷിച്ച് ബാലുവും കുടുംബവും
വീണ്ടും ഉപ്പും മുളകും പ്രേക്ഷകരുടെ മനസ് കീഴടക്കി കൊണ്ടിരിക്കുകയാണ്. പൂജ ജയറാം എന്ന പേരില്‍ മറ്റൊരു കഥാപാത്രം കൂടി വന്നതോടെ പരമ്പര വീണ്ടും ശ്രദ്ധേയമായി. കഴിഞ്ഞ ദിവസങ്ങളില്‍ പൂജയുടെ വരവും അതിന് ശേഷം നടന്ന സംഭവങ്ങളുമായിരുന്നു തരംഗമായത്. മുടിയനെ ലക്ഷ്യമാക്കി എത്തിയ പൂജയ്ക്ക് അവനെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹം.
തന്റെ വീട്ടില്‍ നിന്നും സമ്മതം വാങ്ങിയതിന് ശേഷമായിരുന്നു പൂജ പാറമട വീട്ടിലേക്ക് എത്തിയത്. ഇനി വരും ദിവസങ്ങളില്‍ പൂജയും മുടിയനും തമ്മിലുള്ള വിവാഹം നടക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. അത് കൊണ്ട് തന്നെ ഉപ്പും മുളകിന്റെയും പുതിയ പ്രൊമോ വീഡിയോ പുറത്ത് വന്ന് വൈകാതെ തന്നെ തരംഗമാവുകയും ചെയ്തു.

എന്നാല്‍ പുതിയ പ്രൊമോ വീഡിയോയില്‍ ഒരു മോഷ്ണം നടന്നതായിട്ടാണ് കാണിക്കുന്നത്. കുടുംബം ഒന്നിച്ചിരുന്ന് സംസാരിക്കവേ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിനെ കുറിച്ച് കേശുവാണ് സംസാരിക്കുന്നത്. പുതിയ ഡ്രസ് ഒക്കെ വാങ്ങിയിട്ട് കുറേ നാള്‍ ആയില്ലേന്ന് കേശു ചോദിക്കുമ്പോള്‍ എല്ലാം കൂടി വാങ്ങിക്കാന്‍ എവിടെയാണ് പൈസ എന്ന് ബാലു തിരിച്ച് ചോദിക്കുന്നു. കൈയില്‍ നയാ പൈസ ഇല്ലാതെ വട്ടം തിരിയുകയാണ് ബാലു.
പിന്നാലെ അച്ഛന് വേണ്ടി വാങ്ങി കൊണ്ട് വന്ന മുണ്ട് കാണുന്നില്ലെന്ന് കൂടി കേശു പറയുന്നു. ഇത് ബാലുവിനെ ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. മുണ്ട് കാണാതെ ആയതിന് പിന്നിലെ സത്യാവസ്ഥ കണ്ട് പിടിച്ചാല്‍ എല്ലാവരെയും ചക്കിലിട്ട് ആട്ടുമെന്നാണ് ബാലുവിന്റെ ഭീഷണി. ഇതിലെന്തോ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കേശു ബാലുവിനോട് പറഞ്ഞ് കൊടുത്തു. പിന്നാലെ അമ്മ അച്ഛനെ കളിപ്പിക്കാന്‍ വേണ്ടി ചെയ്തത് അല്ലേന്ന് നീലുവിനോടും ചോദിക്കുന്നു.

നിന്റെ വാ തുറന്നാല്‍ വായില്‍ കുത്തിക്കേറ്റും എന്ന് പറഞ്ഞ് കേശുവിനെ പേടിപ്പിച്ചിരിക്കുകയാണ് നീലു. അമ്മ പറയുന്ന കാര്യം കേട്ട് മക്കളെല്ലാവരും ഞെട്ടിത്തരിച്ചതും പ്രൊമോ വീഡിയോയില്‍ കാണാം. ഇതിനിടെ റൂമില്‍ കയറി വാതിലടച്ച ബാലു നീലുവിന്റെ നൈറ്റി ഇട്ട് പുറത്തേക്ക് പോയിരിക്കുകയാണ്. ഈ നൈറ്റി ഇട്ട് തന്റെ മുണ്ട് കൊണ്ട് പോയവനെ തപ്പി നടക്കുന്ന ബാലുവിനെയാണ് പുതിയ പ്രൊമോയില്‍ കാണിച്ചിരിക്കുന്നത്.


Click it and Unblock the Notifications