പ്രേതകഥ പറഞ്ഞ് കുട്ടികളെ പേടിപ്പിച്ചു! ഉപ്പും മുളകില്‍ ബാലുവിന് തിരിച്ചു പണികൊടുത്ത് നീലു! കാണൂ

By Midhun

മലയാളി പ്രേക്ഷകര്‍ ഏറെയിഷ്ടപ്പെടുന്ന ജനപ്രിയ പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. അറുനൂറ് എപ്പിസോഡുകള്‍ പിന്നിട്ട പരമ്പര വിജയകരമായാണ് മുന്നേറികൊണ്ടിരിക്കുന്നത്. സ്വഭാവികമായ അഭിനയത്തിലൂടെയായിരുന്നു ഉപ്പും മുളകിലെ താരങ്ങള്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. പരമ്പര തുടങ്ങിയ സമയത്ത് ലഭിച്ച അതേ സ്വീകാര്യത തന്നെയാണ് ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിക്ക് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്.

സംവിധായകന്‍ മാറിയ ശേഷം ഉപ്പും മുളകിന്റെതായി ശ്രദ്ധേയ എപ്പിസോഡുകള്‍ പുറത്തിറങ്ങിയിരുന്നു. അപ്രതീക്ഷിതമായ കാര്യങ്ങളാണ് ഉപ്പും മുളകിന്റെ ഓരോ എപ്പിസോഡുകളിലും നടക്കാറുളളത്. ശ്രദ്ധേയമായൊരു എപ്പിസോഡായിരുന്നു ഉപ്പും മുളകിന്റെതായ അടുത്തിടെ സംപ്രേക്ഷണം ചെയ്തിരുന്നത്. കഴിഞ്ഞ എപ്പിസോഡില്‍ പ്രേത കഥ പറഞ്ഞ് കുട്ടികളെ പേടിപ്പിക്കാനായി ബാലു നോക്കിയിരുന്നു. കഥപറച്ചിലിന് ഒടുവില്‍ എട്ടിന്റെ പണിയായിരുന്നു ബാലുവിന് തിരിച്ചുകിട്ടിയത്.

ഉപ്പും മുളകും

ഉപ്പും മുളകും

എല്ലാവരെയും ഇഷ്ടപ്പെടുത്തുന്ന രീതിയിലുളള അവതരണമാണ് ഉപ്പുംമുളകിന് ഇത്രത്തോളം സ്വീകാര്യത ലഭിക്കുവാന്‍ കാരണമായിരിക്കുന്നത്. അറുനൂറ് എപ്പിസോഡുകള്‍ പിന്നിട്ട പരിപാടി വിജയകരമായിട്ടാണ് മുന്നേറികൊണ്ടിരിക്കുന്നത്. സ്വാഭാവിക അഭിനയമാണ് പരിപാടിയില്‍ എല്ലാ താരങ്ങളും കാഴ്ചവെക്കാറുളളത്. ഇടയ്ക്കിടെയത്തുന്ന പടവലം കുടുംബവും നെയ്യാറ്റിന്‍ക്കരകാരും പരിപാടിയെ കൂടുതല്‍ സജീവമാക്കാറുണ്ട്. ബാലുവിന്റെയും കുടുംബത്തിന്റെയും കളിചിരികളും തമാശകളും എപ്പോഴും ശ്രദ്ധേയമാവാറുണ്ട്.

പുതിയ സംവിധായകന്‍

പുതിയ സംവിധായകന്‍

പുതിയ സംവിധായകന്റെ വരവോടെ ശ്രദ്ധേയമായ എപ്പിസോഡുകളായിരുന്നു ഉപ്പുംമുളകിന്റെതായി സംപ്രേക്ഷണം ചെയ്തിരുന്നത്. നിഷ സാരംഗിന്റെ വെളിപ്പെടുത്തലിനു ശേഷമായിരുന്നു പഴയ സംവിധായകനെ മാറ്റിയിരുന്നത്. പുതിയ സംവിധായകന്‍ എത്തിയതോടെ പരിപാടിക്ക് വീണ്ടും മികച്ച സ്വീകാര്യത ലഭിച്ചു തുടങ്ങിയിരുന്നു. കഴിഞ്ഞ എപ്പിസോഡുകളില്‍ ബാലുവിനും കുടുംബത്തിനും ഉണ്ടായ മാറ്റങ്ങളെല്ലാം ശ്രദ്ധേയമായിരുന്നു.

ബാലുവിന്റെ കഥ

ബാലുവിന്റെ കഥ

ഉപ്പും മുളകിന്റെ കഴിഞ്ഞൊരു എപ്പിസോഡിലായിരുന്നു കഥ പറഞ്ഞു തരാമെന്ന് പറഞ്ഞ് ബാലു കുട്ടികളെയെല്ലാം വിളിച്ചിരുന്നത്. പഴയതു പോലെ അമ്മായി കഥ വേണ്ടെന്നായിരുന്നു ഇതുകേട്ടയുടന്‍ ബാലുവിനോടായി മുടിയന്‍ പറഞ്ഞത്. നല്ല ത്രില്ലിംഗായിട്ടുളള എന്തെങ്കിലും കഥകളുണ്ടെങ്കില്‍ അത് പറഞ്ഞാല്‍ മതിയെന്ന് ബാലുവിനോടായി മുടിയന്‍ പറഞ്ഞു.

ഡ്രാക്കുള കോട്ട

ഡ്രാക്കുള കോട്ട

ഡ്രാക്കുള കോട്ടയെ ചൂറ്റിപ്പറ്റിയുളെളാരു കഥയായിരുന്നു ബാലു കുട്ടികളോട് പറഞ്ഞത്. ഡ്രാക്കുള കോട്ടയിലേക്ക് പോയ ജോനാഥന്റെ കഥയായിരുന്നു ബാലു പറഞ്ഞത്. മുടിയന്റെ ആഗ്രഹം പോലെ ഒരു ത്രില്ലിംഗ് ആയ കഥയായിരുന്നു ബാലു പറഞ്ഞത്. ബാലുവിന്റെ കഥ പകുതിയായപ്പോഴെക്കും മുടിയന്റെയും ലച്ചുവിന്റെയും കുട്ടികളുടെയുമൊക്കെ മുഖഭാവം മാറിയിരുന്നു.

കുട്ടികളെ പേടിപ്പിച്ചു

കുട്ടികളെ പേടിപ്പിച്ചു

കഥ പറച്ചില്‍ ക്ലൈമാക്‌സില്‍ എത്തിയപ്പോഴേക്കും മതിയെന്ന് എല്ലാവരും പറഞ്ഞിരുന്നു. ആദ്യം ഉദ്ദേശിച്ചതു പോലെ കുട്ടികളെ പേടിപ്പിച്ച് ഇരുത്താന്‍ ബാലുവിന് കഴിഞ്ഞിരുന്നു. രാത്രിയില്‍ നീലുവിനോട് സ്വസ്ഥമായി ഇരുന്ന് സംസാരിക്കുവാന്‍ വേണ്ടിയാണ് ബാലു ഇതൊക്കെ ചെയ്തിരുന്നത്. ബാലുവിന്റെ കഥയില്‍ പേടിച്ചുവിരണ്ട് കുട്ടികളെല്ലാം തന്നെ നേരത്തെ കിടന്നുറങ്ങിയിരുന്നു.

ഒടുവില്‍ തിരിച്ച് പണി കിട്ടി

ഒടുവില്‍ തിരിച്ച് പണി കിട്ടി

കുട്ടികളുറങ്ങിയ സന്തോഷത്തില്‍ ബാലു നേരെ നീലുവിന്റെ അടുത്തേക്കായിരുന്നു പോയത്. നീലുവിന്റെയിടത്ത് സ്വസ്ഥമായി സംസാരിക്കാന്‍ പോയപ്പോള്‍ ബാലുവിന് തിരിച്ച് എട്ടിന്റെ പണി കിട്ടിയിരുന്നു. നീലുവിനെ കാണാന്‍ റൂമിലേക്ക്
പോയ ബാലു മറ്റൊരാളെയായിരുന്നു അവിടെ കണ്ടത്. വായില്‍ വെപ്പുപല്ല് വെച്ച് യക്ഷിയുടെ രൂപത്തില്‍ വന്ന ആളെ കണ്ട് ബാലുവിന് ബോധം പോയിരുന്നു. കുട്ടികളെ പേടിപ്പിച്ചതിന് നീലു തിരിച്ചുകൊടുത്ത ഒരു പണിയായിരുന്നു അത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X