ഉപ്പും മുളകിലും തമ്മില്‍ തല്ല്! ബാലുവിനെ നൈസായി ചതിച്ച് നീലു! ഗര്‍ഭിണിയായ ലച്ചുവാണ് മുന്നില്‍
ഉപ്പും മുളകും രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് ഇപ്പോള്‍ പ്രേക്ഷകരിലേക്ക് എത്തുന്നത്. അടുത്തിടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന തരത്തിലൊരു മോക്കോവര്‍ കുടുംബത്തിലുള്ളവര്‍ നടത്തിയിരുന്നു. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞതിന് ശേഷം ബാലുവിന്റെ കുടുംബത്തില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങളായിരുന്നു കാണിച്ചിരുന്നത്.
കുട്ടന്‍പിള്ള മാമന്റെ പുറകെ സ്വത്ത് എഴുതി തരാന്‍ പറഞ്ഞ് നടക്കുന്നത് ബാലുവിന്റെ ശീലമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം അത് ബാലുവിന്റെ കൈയിലേക്ക് എത്തും. എന്നാല്‍ സ്വന്തം മക്കള്‍ സ്വത്ത് ചോദിച്ച് വന്നാല്‍ കൊടുക്കാത്ത ബാലുവിനെയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഇതോടെ മക്കള്‍ തന്നെ ഒരു തീരുമാനത്തില്‍ എത്തിയിരിക്കുകയാണ്.

സ്വത്തിന് അടിയോടടി
കുട്ടന്‍പിള്ള മാമന്റെ പുറകെ സ്വത്തിന് നടക്കുന്ന ബാലു അത് എപ്പോഴും പറഞ്ഞ് നീലുവിനെ കളിയാക്കാറുണ്ടായിരുന്നു. സമയമാവുമ്പോള്‍ അത് എഴുതി തരുമെന്നാണ് നീലു പറഞ്ഞത്. എന്നാല്‍ സ്വത്ത് കൈയില്‍ കിട്ടിയതിന് ശേഷം നിങ്ങള്‍ മക്കള്‍ക്ക് എഴുതി കൊടുത്തില്ലെങ്കില്‍ നാളെ അവര് വന്ന് നിങ്ങളുടെ കഴുത്തിന് പിടിക്കുമെന്ന് നീലു പറഞ്ഞിരുന്നു. ഇതോടെ ഭാവിയില്‍ സംഭവിക്കാന്‍ പോവുന്ന കാര്യങ്ങള്‍ ബാലു ഓര്‍ത്ത് പോയതായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം സംഭിക്കുന്ന കാര്യങ്ങളാണ് അടുത്ത എപ്പിസോഡില്‍ വന്നത്.

വാര്‍ദ്ധക്യത്തിലെത്തിയ ബാലുവും നീലുവും
ബാലുവും നീലുവും വാര്‍ദ്ധക്യത്തിലേക്ക് എത്തിയിരുന്നു. അവര്‍ മാത്രമല്ല മക്കള്‍ക്കും മാറ്റം വന്നിരുന്നു. മുടിയന്‍ എന്ന് വിളിച്ചിരുന്ന വിഷ്ണു ഇന്‍ഫോ പാര്‍ക്കില്‍ രണ്ടര ലക്ഷം രൂപയുടെ സാലറി വാങ്ങുന്ന ജോലിക്കാരനായി മാറി. ഡോക്ടറായ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം തൃശ്ശൂരില്‍ സ്വന്തമായി ഫ്‌ളാറ്റ് വാങ്ങി സുഖമായി ജീവിക്കുകയാണ്. പുതിയൊരു ഫ്‌ളാറ്റ് കൂടി വാങ്ങുന്നതിന്റെ തിരക്കുകൡലാണ് വിഷ്ണുവിപ്പോള്‍.

ലച്ചുവിന്റെ വരവ്
സാരിയുടുത്ത് ഗെറ്റപ്പിലെല്ലാം ലച്ചുവിന് മാറ്റം വന്നിരുന്നു. രണ്ട് മക്കളുടെ അമ്മ കൂടിയായ ലച്ചു മൂന്നാമതും ഗര്‍ഭിണിയായിരിക്കുകയാണ്. പൂര്‍ണ ഗര്‍ഭിണിയായിട്ടാണ് കുടുംബത്തിലേക്ക് ലച്ചു വന്നിരിക്കുന്നത്. കുടുംബത്തിലെ പ്രശ്‌നങ്ങള്‍ തന്നെയായിരുന്നു ലച്ചുവിനെയും വീട്ടിലേക്ക് എത്തിച്ചത്. ലച്ചുവിന് പുതിയൊരു വീട് വെക്കാന്‍ നാല് നാലര കോടി രൂപയാണ് വേണ്ടത്. എത്രയും വേഗം അച്ഛനില്‍ നിന്നും കിട്ടാനുള്ളതെല്ലാം വാങ്ങിക്കാണ് ലച്ചുവിന്റെ ഉദ്ദേശ്യം.

കേശുവും ശിവയും
കേശുവും ശിവാനിയും ഒരുപാട് വളര്‍ന്നിരുന്നു. അലീന ഫ്രാന്‍സിസിനെ വിവാഹം കഴിച്ച കേശു സുഖമായി ജീവിക്കുന്നു. പുതിയൊരു ഇലക്ടോണിക് ഷോപ്പ് തുടങ്ങുന്നതിന്റെ ഭാഗമായി കേശുവിനും കാശ് വേണം. ശിവാനിയുടെ കല്യാണം കഴിഞ്ഞിട്ടില്ല. യുകെ യില്‍ പോയി ഫാഷന്‍ ഡിസൈനിംഗ് പഠിക്കാനാണ് ശിവയുടെ താല്‍പര്യം. അതിനായി ശിവാനിയ്ക്ക് അമ്പത് ലക്ഷം രൂപയാണ് വേണ്ടത്. അത് എങ്ങനെയെങ്കിലും വാങ്ങി എടുക്കുക എന്നതാണ് ശിവയുടെ ലക്ഷ്യം.

ബാലു കൊടുക്കില്ല..
ബാലു കുട്ടന്‍പിള്ള മാമന്‍ എഴുതി കൊടുത്ത് സ്വത്ത് അനുഭവിച്ച് തുടങ്ങിയതെയുള്ളു. അതിനാല്‍ മക്കള്‍ക്ക് സ്വത്ത് കൊടുക്കാന്‍ ബാലുവിലന് ഒട്ടും താല്‍പര്യമില്ലായിരുന്നു. എഴുതി തരാന്‍ താല്‍പര്യമില്ലെന്നും ഇറങ്ങി പോവാനുമായിരുന്നു ബാലു പറഞ്ഞിരുന്നത്. എല്ലാ സ്വത്തും കെട്ടിപ്പിടിച്ച് ഇരിക്കുവാണേല്‍ ഞാന്‍ കേസ് കൊടുക്കുമെന്നായിരുന്നു ലച്ചുവിന്റെ വാദം. കേസിനും വക്കാലത്തിനും പോവാന്‍ വിഷ്ണുവിന് താല്‍പര്യമില്ലെങ്കിലും സ്വത്ത് കിട്ടിയില്ലെങ്കില്‍ ഭാര്യ ഇവിടെ വന്ന് താമസിക്കുമെന്നായിരുന്നു വിഷ്ണുവിന്റെ വകയുള്ള ഭീഷണി.

നീലു കൊടുത്ത പണി
സ്വത്ത് അച്ഛന്റെ കൈയില്‍ നിന്നും വാങ്ങി എടുക്കുന്നതിന് വേണ്ടി മക്കളെ വിളിച്ച് വരുത്തിയത് നീലുവായിരുന്നു. ഒടുവില്‍ ബാലുവിനെ മക്കളെല്ലാവരും ചേര്‍ന്ന് ബലമായി പിടിച്ച് ഒപ്പിടിപ്പിച്ച് സ്വത്ത് കൈവശപ്പെടുത്തുകയാണ്. ഇത്രയും കാലമിട്ട് കഷ്ടപ്പെടുത്തിയതിന് ബാലുവിനെ ഉപേക്ഷിച്ച് നീലു മക്കള്‍ക്കൊപ്പം പോവുകയായിരുന്നു. സത്യത്തില്‍ ഇതെല്ലാം ബാലു സ്വപ്‌നം കാണുകയായിരുന്നു.


Click it and Unblock the Notifications











