twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലെച്ചുവിന്റെ ഹണിമൂണ്‍ ആഘോഷമാക്കാന്‍ കുടുംബം! സര്‍പ്രൈസ് ട്രിപ്പ് ഒരുക്കി ബാലു

    |

    ആയിരം എപ്പിസോഡുകള്‍ കഴിഞ്ഞിട്ടും ഇപ്പോഴും മലയാളത്തിലെ ഏറ്റവും മികച്ച പരമ്പരകളിലൊന്നായി തുടരുകയാണ് ഉപ്പും മുളകും. ക്രിസ്തുമസ് സമ്മാനമായി ലെച്ചുവിന്റെ വിവാഹം നടത്തി ഉപ്പും മുളകും വീണ്ടും ജനപ്രീതി സ്വന്തമാക്കിയിരിക്കുകയാണ്. സിദ്ധാര്‍ഥ് സുകുമാരന്‍ എന്നൊരു മരുമകനെ കൂടി കുടുംബത്തിലേക്ക് കിട്ടിയതിന്റെ സന്തോഷത്തിലാണ് എല്ലാവരും.

    എന്നാല്‍ വിവാഹം കഴിഞ്ഞതിന് പിന്നാലെ ലെച്ചുവിനെ കാണാത്തതിലുള്ള നിരാശയിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസത്തെ എപ്പിസോഡുകളിലൊന്നും ലെച്ചുവും ഭര്‍ത്താവും ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞാലും വീട്ടില്‍ തന്നെ ഉണ്ടാവുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും ലെച്ചു എവിടെ പോയെന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.

    uppum-mulakum

    ഇപ്പോഴിതാ ലെച്ചുവിന് ഹണിമൂണ്‍ ആഘോഷിക്കാന്‍ വമ്പന്‍ പ്ലാനുകളുമായി എത്തിയിരിക്കുകയാണ് ബാലു. ലെച്ചു പോലും അറിയാതെ സര്‍പ്രൈസ് ട്രിപ്പാണ് ബാലു പ്ലാന്‍ ചെയ്യുന്നത്. അച്ഛന്റെ മട്ടും ഭാവവും കണ്ടാല്‍ വമ്പന്‍ പരിപാടി തന്നെ ആണെന്നാണ് തോന്നുന്നതെന്ന് ശിവാനി പറഞ്ഞിരുന്നു.

    നടി ദര്‍ശന ദാസ് വിവാഹിതയായി! സീരിയലില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍നടി ദര്‍ശന ദാസ് വിവാഹിതയായി! സീരിയലില്‍ നിന്നും പിന്മാറിയതിനെ കുറിച്ച് നടിയുടെ വെളിപ്പെടുത്തല്‍

    മലേഷ്യയോ സിംഗപൂരോ വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. ഇതിനെല്ലാം ആര് കാശ് കൊടുക്കുമെന്ന ടെന്‍ഷനിലാണ് നീലു. അച്ഛന്‍ കൊടുക്കുമെന്ന് കേശു പറയുന്നുണ്ട്. എന്തായാലും ലെച്ചുവിന്റെ ഹണിമൂണ്‍ കുളമാവുമോ എന്ന് കണ്ടറിയേണ്ടി വരും.

    English summary
    Uppum Mulakum: Balu Palning To Lechu's Honeymoon Trip
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X