twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഉപ്പും മുളകിലും മക്കളെ കൊണ്ട് ഉപകാരമില്ല! ഒടുവില്‍ ഉത്തരവാദിത്വം ബാലു തന്നെ ഏറ്റെടുത്തു

    |

    മക്കള്‍ ഡോക്ടറോ എന്‍ജീനിയറോ ഒക്കെ ആവണമെന്ന ആഗ്രഹത്തോടെ ജീവിക്കുന്ന ഒട്ടനവധി മാതാപിതാക്കള്‍ ഇന്നുണ്ട്. അക്കൂട്ടത്തില്‍ ഉപ്പും മുളകിലയെും ബാലുവും ഉണ്ട്. തന്റെയും നീലുവിന്റെയും കുടുംബത്തില്‍ മഷി ഇട്ട് നോക്കിയാല്‍ പോലും ഒരു ഗവണ്‍മെന്റ് ജോലിക്കാരനെ കാണാന്‍ കഴിയില്ലെന്നാണ് ബാലു പറയുന്നത്. അതിനൊരു മാറ്റം വരുത്താന്‍ തന്റെ മക്കളില്‍ ആരെങ്കിലും ഒരാള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാവാണമെന്നും ബാലു വ്യക്തമാക്കി.

    uppum-mulakum

    125 കോടി ആളുകളില്‍ 90 ശതമാനം ആളുകളും സര്‍ക്കാര്‍ ജോലിക്കാര്‍ അല്ലെന്ന് ഇതിനെതിരെ ലെച്ചു വാദിച്ചു. തത്വങ്ങള്‍ പറയാതെ ലെച്ചുവിന് പറ്റുമോ എന്ന് ചോദിക്കുന്നുണ്ടെങ്കിലും ഇല്ലെന്നുള്ള ഉത്തരമായിരുന്നു. ബിഎസ്‌സിയുമായി നടക്കുന്ന മുടിയനെ ബാലു പുച്ഛിക്കുന്നുണ്ട്. ഒടുവില്‍ അഞ്ച് മക്കളെയും വിളിച്ച് നിര്‍ത്തി തന്റെ അടങ്ങാത്ത ആഗ്രഹം നടത്തി തരുമോ എന്ന് ബാലു ചോദിച്ചിരിക്കുകയാണ്.

    ഒടുവില്‍ നറുക്കിട്ട് ലെച്ചു എന്ന പേര് തിരഞ്ഞെടുത്തു. ഇതില്‍ അമ്മയോട് പരാതി പറഞ്ഞ് ലെച്ചു എത്തിയിരിക്കുകയാണ്. നാല് ചുവരുകള്‍ക്കിടയില്‍ ഫയല്‍ നോക്കി ഇരിക്കേണ്ട ആളാണെന്ന് ഞാനെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ എന്നാണ് ലെച്ചു ചോദിക്കുന്നത്. മക്കളാരും ഇതിന് തയ്യാറെല്ലന്ന് കണ്ടെത്തിയതോടെ ബാലു തന്നെ പിഎസ്‌സി പരീക്ഷ എഴുതി എടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന് വേണ്ടി പഠിക്കാന്‍ തുടങ്ങിയ ബാലുവിനെയാണ് പ്രമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

    English summary
    Uppum Mulakum: Balu ready to studying psc
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X