ഉപ്പും മുളകിലും വീണ്ടും സ്വത്ത് തര്‍ക്കം? ബാലുവിന്റെ സ്‌നേഹം കൂടി വരുന്നതായി കുട്ടന്‍പിള്ള മാമാന്‍

ഉപ്പും മുളകിലൂടെയും ബാലുവിന്റെ ആരാധകരായി മാറിയവരാണ് മലയാളം ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാവരും തന്നെ. മിനിസ്‌ക്രീനിലെ ഏറ്റവും ആരാധക പിന്തുണയുള്ള കഥാപാത്രവും ബിജു സോപാനം അവതരിപ്പിക്കുന്ന ഉപ്പും മുളകിലെയും ബാലചന്ദ്രന്‍ തമ്പിയാണ്. നര്‍മ്മ രംഗങ്ങളും അഭിനയ പ്രധാന്യമുള്ള കഥയും തുടങ്ങി തനിക്ക് കിട്ടുന്ന അവസരങ്ങളെല്ലാം മനോഹരാമായി അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ട്.

uppum-mulakum

പാറമട വീട്ടില്‍ തമാസിക്കുന്ന ബാലു അമ്മായിയപ്പന്റെ സ്വത്തുക്കളെല്ലാം അടിച്ച് മാറ്റാന്‍ പലപ്പോഴും ശ്രമിക്കാറുണ്ടെങ്കിലും അതൊന്നും നടക്കാറില്ല. അഞ്ചാമതും പെണ്‍കുട്ടി ജനിക്കുകയാണെങ്കില്‍ സ്വത്തുകള്‍ എഴുതി കൊടുക്കാമെന്ന നീലുവിന്റെ അച്ഛന്‍ കുട്ടന്‍പിള്ള പറഞ്ഞിരുന്നെങ്കിലും കൊടുത്തിരുന്നില്ല. ബാലു എല്ലാം നശിപ്പിക്കും എന്നതിനാലാണ് സ്വത്തുക്കളൊന്നും എഴുതി കൊടുക്കാത്തത്.ഇതോടെ മാമനോട് പിണങ്ങി നടക്കുകയായിരുന്നു ബാലു.

ഇപ്പോഴിതാ കുട്ടന്‍പിള്ള മാമാനെ വീണ്ടും കുടുംബത്തിലെത്തിച്ചിരിക്കുകയാണ് ബാലു. കുട്ടന്‍പ്പിള്ള മാമാനെ സ്വപ്‌നം കണ്ടതിനെ കുറിച്ച് ബാലു നീലുവിനോട് പറയുന്നു. സ്വപ്‌നത്തില്‍ അദ്ദേഹം തന്നെ ചേര്‍ത്ത് പിടിച്ച് നീ മരുമകനല്ല, മകനാണെന്ന് പറഞ്ഞെന്നും തുടങ്ങി നിരവധി കാര്യങ്ങള്‍ പറയുകയാണ്. പിന്നാലെ പാറമട വീട്ടിലേക്ക് കുട്ടന്‍പിള്ള മാമാന്‍ എത്തുകയാണ്. അദ്ദേഹത്തെ രോഗിയാക്കി വീട്ടില്‍ നിര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് ബാലു. എന്നാല്‍ ഭാര്യയും മക്കളും ചേര്‍ന്ന് ഇതിന് തടസം ഉണ്ടാക്കുകയാണ്. ഇന്ന എപ്പിസോഡിലെ പ്രധാന വിഷയം ഇതാണെന്ന് സൂചിപ്പിച്ചു കൊണ്ടുള്ള പ്രമോ വീഡിയോ എത്തിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X