ഉപ്പും മുളകിലും ഉടായിപ്പുകളുടെ വിളയാട്ടം! ചന്ദ്രന് പണി കൊടുക്കാന്‍ നോക്കി പണി വാങ്ങിക്കൂട്ടിയ ഭാസി!

മടിയനും അലസനും ഉടായിപ്പുകളുടെ രാജാവുമായ ബാലുവിനെ പോലെ തന്നെയാണ് സുഹൃത്തുക്കളും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലു ഇല്ലെന്നുള്ളതിന്റെ കുറവ് ഉപ്പും മുളകിലുമുണ്ട്. എന്നാല്‍ ആ കുറവ് പരിഹരിക്കാന്‍ എത്തിയിരിക്കുന്നത് ബാലുവിന്റെ അടുത്ത സുഹൃത്ത് ഭാസിയാണ്. വന്ന ദിവസം മുതല്‍ ഓരോ കുഴപ്പങ്ങളുണ്ടാക്കി കൊണ്ടിരിക്കുന്ന ഭാസിയുടെ പ്രവര്‍ത്തി നീലുവിനും അത്ര ഇഷ്ടപ്പെടുന്നില്ല. ഭാസി ഒരു അപാരജന്മമാണെന്നാണ് നീലു പറയുന്നത്.

കേശുവിനടക്കം ഭക്ഷണത്തിനോട് താല്‍പര്യമുണ്ടെന്ന് അറിയാവുന്നതിനാല്‍ വലിയൊരു ടിഫിന്‍ ബോക്‌സില്‍ ഭക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ് ഭാസിയിപ്പോള്‍. കുറേ നാളായി നിങ്ങള്‍ക്ക് തിന്നാന്‍ എന്തെങ്കിലും കൊണ്ട് തരണമെന്ന് ആഗ്രഹിക്കുന്നെന്നും അതിനാല്‍ കൊണ്ട് വന്നതാണെന്നുമാണ് ഭാസി പറയുന്നത്. പിന്നാലെ ബാലുവിന്റെ മറ്റൊരു കൂട്ടുകാരനായ ഓട്ടോ ചന്ദ്രനും വീട്ടിലേക്ക് കയറി വരികയാണ്.

uppum-mulakum-basi

കഴിഞ്ഞ ദിവസം ചന്ദ്രന് കൊടുത്ത് വിട്ട ബിരിയാണിയുടെ പാത്രത്തില്‍ എന്തോ ഉണ്ടാക്കി കൊണ്ടാണ് ചന്ദ്രന്റെ വരവ്. എന്നാല്‍ ചന്ദ്രന്റെ വരവ് ഭാസിയ്ക്ക് അത്ര പിടിച്ചില്ല. വരുന്നവര്‍ക്കും പോവുന്നവര്‍ക്കും ഭക്ഷണമുണ്ടാക്കി കൊടുക്കാന്‍ ഇതെന്താ അഗതി മന്ദിരമാണോ എന്ന് ചോദിച്ച് ഭാസി നീലുവിന്റെ അടുത്ത് എത്തുകയാണ്. ഇവരെ ഒന്നും വീട്ടില്‍ കയറ്റരുതെന്നാണ് ഭാസിയുടെ നിലപാട്. എന്നാല്‍ ഇതൊരു അവസരമാക്കി എടുത്ത നീലു ഭാസിയോട് നേരത്തെ ഉണ്ടായിരുന്ന നീരസം പ്രകടിപ്പിക്കാന്‍ മറന്നില്ല.

അണ്ണന്‍ എവിടെ ഉള്ളതാണ്? അണ്ണന്റെ തള്ളേം തന്തേം ആരാണ്? ഇവിടെ നിങ്ങളും വലിഞ്ഞ് കയറി വന്നിരിക്കുവല്ലേ എന്ന മട്ടില്‍ നീലു ചോദിച്ചിരിക്കുകയാണ്. ചന്ദ്രനിട്ട് പണി കൊടുക്കാന്‍ പോയ ഭാസിയുടെ മുഖത്ത് അടി കിടുന്ന അവസ്ഥയായിരിക്കുകയാണ്. ഇതോടെ ബാലു വരുന്നതിന് മുന്‍പ് ഭാസി സ്ഥലം വിടുമോ എന്നുള്ളത് കണ്ടറിയണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X