ഉപ്പും മുളകിലും മക്കളെ വളര്‍ത്തുന്നത് എന്തിനാണ്? ബാലുവിനെ മുള്‍മുനയില്‍ നിര്‍ത്തി കേശുവിന്റെ ചോദ്യം

പാറമട വീട്ടില്‍ രസകരമായ ഓരോ സംഭവങ്ങള്‍ അരങ്ങേറി കൊണ്ടിരിക്കുകയാണ്. ഇതിനിടെ ബാലുവിന്റെ അടുത്ത സുഹൃത്തായ ഭാസി വന്ന് കൊണ്ടേ ഇരിക്കുകയാണ്. നേരത്തെ പല പ്രശ്‌നങ്ങളും ഉണ്ടാക്കിയതിന്റെ പേരില്‍ ബാലു വഴക്ക് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഭാസിയും കേശുവും തമ്മില്‍ വലിയൊരു വഴക്കിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇന്നത്തെ എപ്പിസോഡിന്റേതായി പുറത്ത് വന്ന പ്രമോ വീഡിയോയിലാണ് ഇത് കാണിച്ചിരിക്കുന്നത്.

്‌റോഡില്‍ നിന്നുമായിരുന്നു തുടക്കം. അങ്കിളിനെന്ത് വേണം എന്ന് ചോദിച്ച കേശുവിനോട് വീട്ടില്‍ കിടന്ന് നാക്കിട്ടടിക്കുന്നത് പോലെ റോഡില്‍ കിടന്ന് സംസാരിച്ചാലുണ്ടല്ലോ എന്ന് പറഞ്ഞ് വഴക്കുണ്ടാക്കുന്നു.. ഞാന്‍ ആരുടെ മോനാണെന്ന് അറിയാമല്ലോ എന്ന ഭീഷണി ഒക്കെ കേശു നടത്തുന്നുണ്ടെങ്കിലും ചൊറി ബാലുവിന്റെ മകന്‍ എന്ന് പറഞ്ഞ് ഭാസി കളിയാക്കുകയാണ്. എന്റെ അച്ഛനെ എന്തേലും പറഞ്ഞാല്‍ ഉണ്ടല്ലോ എന്റെ സ്വഭാവം മാറുമെന്ന് പറഞ്ഞ് കേശു ഭാസിയ്ക്ക് നേരെ പാഞ്ഞ് അടുത്തു.

keshu

കൊട്ടി തല ഒടച്ച് കളയുമെന്ന് പറഞ്ഞ് കേശുവിന്റെ തലയ്ക്കിട്ട് ഒരു കൊട്ട് കൊടുത്താണ് ഭാസി പോയത്. ഇക്കാര്യം അച്ഛനോടും അമ്മയോടും പരാതിയായി പറയുകയാണ് കേശു. നിനക്കൊരു കൊട്ടിന്റെ കുറവുണ്ടെന്ന് പറഞ്ഞ് മുടിയന്‍ കളിയാക്കുന്നുണ്ടെങ്കിലും നാട്ടുകാര്‍ക്ക് കൊട്ടാന്‍ വേണ്ടിയാണോ എന്നെ വളര്‍ത്തുന്നതെന്ന് പറഞ്ഞ് കേശു അച്ഛനോട് ദേഷ്യപ്പെടുകയാണ്. ഇത് കേട്ട് ഭാസിയുടെ തല അടിച്ച് പൊട്ടിക്കാന്‍ പാര എടുക്കാനുള്ള ബാലുവിന്റെ ശ്രമം എല്ലാവരും തടയുന്നു.

നിനക്ക് അടിക്കാനാണോ ഞാന്‍ എന്റെ മകനെ വളര്‍ത്താന്‍ എന്ന് ചോദിച്ച് ബാലു ഭാസിയോട് ദേഷ്യപ്പെടുന്നുണ്ട്. ഇതിനിടെ ഞാന്‍ നിങ്ങള്‍ ആരാണെന്ന് ചോദിക്കുന്ന ഭാസിയ്ക്ക് ഞങ്ങളുടെ ആരുമല്ലെന്നുള്ള മറുപടിയാണ് ശിവാനിയില്‍ നിന്നും ലഭിക്കുന്നത്. ഇതോടെ കലിപൂണ്ട ഭാസി പ്രശ്‌നങ്ങള്‍ സംസാരിച്ച് ഒത്തു തീര്‍പ്പ് ആയി പോവണോ... അതോ ഇവിടെ രക്ത പുഴ ഒഴുക്കണോ എന്ന നിര്‍ദ്ദേശമാണ് മുന്നോട്ട് വെക്കുന്നത്. ഇനി ഇതുപോലെയുള്ള അച്ഛന്റെ സുഹൃത്തുക്കള്‍ ഇങ്ങോട്ട് കയറി വന്നാല്‍ അമ്മയാണേ ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങി പോവുമെന്നാണ് കേശു പറയുന്നത്. അതേ സമയം കരഞ്ഞ് ബഹളമുണ്ടാക്കുന്ന ഭാസിയാണ് അടുത്ത സീനിലുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X