ഉപ്പും മുളകിലെ ബാലുവിന് ഇതില്‍ കൂടുതല്‍ എന്തോ വരാനിരുന്നതാണ്! ഉടായിപ്പുകള്‍ അവസാനിപ്പിക്കാതെ ഭാസി

ഉപ്പും മുളകിലെയും ബാലുവിന്റെ ഉടായിപ്പുകളെ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകര്‍. ബാലു ഉണ്ടെങ്കില്‍ കുടുംബത്തിലെ രസകരമായ നര്‍മ്മ രംഗങ്ങള്‍ കാണാന്‍ കഴിയും. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബാലു വീട്ടില്‍ ഇല്ലെന്നുള്ളത് ആരാധകരെയും നിരാശയിലാക്കി. ആ കുറവ് പരിഹാരിക്കാനെത്തിയത് സുഹൃത്ത് ഭാസിയാണ്. ബാലു ഉള്ളപ്പോള്‍ ഭാസിയോട് അധികം സ്‌നേഹം കാണിക്കാത്ത നീലുവിന് ഇപ്പോള്‍ ഒന്നും പറയാന്‍ പറ്റാത്ത അവസ്ഥയാണ്. ഇത് ഭാസി നല്ല രീതിയില്‍ മുതലെടുക്കുന്നുമുണ്ട്.

ഇപ്പോഴിതാ ബാലുവിന്റെ വണ്ടി എടുത്ത് കൊണ്ടാണ് ഭാസിയുടെ പോക്ക്. ഏതോ ഒരു സുഹൃത്ത് വന്ന് ചോദിച്ചപ്പോള്‍ നീലുവിന്റെ കൈയില്‍ നിന്നും താക്കോല്‍ വാങ്ങി ഭാസി അതുമായി പോവുകയാണ്. അപ്രതീക്ഷിതമായ ചോദ്യമായതിനാല്‍ പറ്റില്ലെന്ന് നീലുവിന് പറയാനും പറ്റിയില്ല. എന്നാല്‍ ഭാസിയ്ക്ക് വണ്ടി കൊടുത്തത് മക്കള്‍ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഭാസിക്ക് വണ്ടി കൊടുത്തതിന് മുടിയന്‍ നീലുവിനെ വഴക്കും പറയുന്നുണ്ട്.

bhasi

ഭാസി അങ്കിളിന് വണ്ടി ഓടിക്കാന്‍ അറിയുമോ എന്ന സംശയമാണ് ലച്ചു മുന്നോട്ട് വെച്ചത്. ഭാസി അങ്കിള്‍ എപ്പോഴും ഓരോ ഏണിക്കേസുകളുമായിട്ടേ വരാറുള്ളുവെന്നും വണ്ടി കൊടുത്തത് അച്ഛന്‍ അറിഞ്ഞാല്‍ എന്താകുമെന്നുമുള്ള സംശയമാണ് കേശുവിന്. എല്ലാവരും ആശങ്കയില്‍ നില്‍ക്കുമ്പോഴാണ് വണ്ടി ഓടിക്കാന്‍ അറിയില്ലാത്ത ഭാസി വണ്ടി ഓടിക്കുന്നത് കാണുന്നത്. മാത്രമല്ല എന്തോ അബദ്ധം പറ്റിയ രീതിയിലാണ് ഭാസിയുടെ വരവ്.

ഇത് കണ്ട് കുടുംബം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. പുറത്ത് വന്ന പ്രമോ വീഡിയോയിലാണ് ഇത്രയും കാണിച്ചിരിക്കുന്നത്. എന്തായാലും മുടിയന് പോലും ഓടിക്കാന്‍ കൊടുക്കാതെ ബാലു പൊന്ന് പോലെ കൊണ്ട് നടക്കുന്ന വണ്ടിയായിരുന്നു. ഒടുവില്‍ ഭാസിയുടെ വരവോട് കൂടി അതിന്റെ കാര്യത്തില്‍ ഒരു തീരുമാനമായിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X