ഭാസിയ്ക്ക് പണി കൊടുത്ത് നീലുവും മക്കളും! പഠിക്കാനുള്ള ആഗ്രഹവുമായി ഭാസി, ഉപ്പും മുളകും പ്രമോ പുറത്ത്
ബാലുവിന്റെ അടുത്ത സുഹൃത്ത് ഭാസിയെ കൊണ്ടുള്ള ഉപദ്രവങ്ങളായിരുന്നു കഴിഞ്ഞ എപ്പിസോഡുകളില്‍ കണ്ട് വന്നിരുന്നത്. ബാലുവിന്റെ വണ്ടി നശിപ്പിച്ചതടക്കം തനിക്ക് ചെയ്യാവുന്നതെല്ലാം ഭാസി ചെയ്തിരുന്നു. അടുത്തിടെ ബാലുവിനെക്കാള്‍ മുടിയനോടായിരുന്നു ഭാസിയുടെ സൗഹൃദം. അത് വീണ്ടും തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ കോളേജില്‍ പഠിക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് ഭാസി എത്തിയിരിക്കുകയാണ്.

ആലുവ കോളേജില്‍ താന്‍ അഡ്മിഷന് പോവുകയാണെന്ന് പറഞ്ഞാണ് ഭാസി എത്തിയിരിക്കുന്നത്. ആര്‍ക്ക് എന്ന് ചോദിച്ച് ലെച്ചു അത്ഭുതപ്പെടുന്നുണ്ട്. വിദ്യാഭ്യസ രംഗത്തിന്റെ അധഃപതനമെന്ന് പറഞ്ഞ് ശിവ കളിയാക്കുന്നുമുണ്ട്. മാനേജ്‌മെന്റ് ക്വാട്ടയിലാണ് ഭാസി അഡ്മിഷന്‍ എടുക്കാന്‍ നോക്കിയതെങ്കിലും മെറിറ്റ് സീറ്റില്‍ കിട്ടുമെന്ന് നീലുവടക്കം എല്ലാവരും കൂടി പറഞ്ഞിരിക്കുകയാണ്. എനിക്ക് അഡ്മിഷന് എടുക്കാന്‍ പോലും വരാതിരുന്ന ചേട്ടന്‍ ഭാസി അണ്ണന് പിന്നാലെ പോവുന്നതിലെ അതൃപ്തി ലെച്ചു ചൂണ്ടി കാണിച്ചിരുന്നു. എന്റെ അടുത്ത് ഭാസി മാമാന്‍ സഹായം ചോദിച്ച് വന്നു, ഞാന്‍ സഹായിക്കുന്നു എന്ന മറുപടിയാണ് മുടിയന്‍ കൊടുത്തിരിക്കുന്നത്.
ഭാസിമാമാ അച്ഛനെ നമ്പിയാലും ചേട്ടനെ നമ്പരുതെന്ന് പാറുക്കുട്ടിയും പറയുന്നതായും ഇന്നത്തെ എപ്പിസോഡിന്റെ പ്രമോ വീഡിയോയില്‍ കാണിച്ചിരിക്കുകയാണ്. പോയ കാര്യം നടക്കാതെയാണ് മുടിയന്‍ വീട്ടിലേക്ക് വരുന്നത്. മെറിറ്റ് സീറ്റ് ആകെ കുറച്ചേ ഉള്ളുവെന്നും അതൊന്നും കിട്ടിയില്ലെന്നും മുടിയന്‍ പറയുന്നു. തന്നെ എല്ലാവരും കൂടി പറ്റിച്ചതാണെന്ന് മനസിലാക്കിയ ഭാസി വീട്ടിലെത്തി ഒച്ചപാടുണ്ടാക്കുകയാണ്. ഇനി എല്ലാവര്‍ക്കും കൂടി കളിയാക്കി ചിരിക്കാമെന്നും പറഞ്ഞ് വീകാരദീനനായിട്ടാണ് ഭാസി മടങ്ങി പോവുന്നത്.


Click it and Unblock the Notifications