For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഉപ്പും മുളകിലെ ആദ്യത്തെ വിവാഹം കഴിഞ്ഞു! കനകത്തെ ജീവിതസഖിയാക്കി ചന്ദ്രനെത്തിയപ്പോള്‍? കാണൂ!

  |

  മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ് ഈ പരമ്പര. സ്വഭാവികത നിറഞ്ഞ അഭിനയവുമായാണ് ഓരോ താരവും എത്തുന്നത്. വ്യത്യസ്തമായ സംഭവങ്ങളുമായാണ് ഓരോ ദിവസും ഉപ്പും മുളകും എത്തുന്നത്. പ്രമോ വീഡിയോ പുറത്തുവരുമ്പോള്‍ തന്നെ അതാത് ദിവസത്തെ എപ്പിസോഡിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഗ്രൂപ്പുകളില്‍ ആരംഭിക്കാറുണ്ട്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന തരത്തിലുള്ള പ്രമോയുമായാണ് പരമ്പര എത്തുന്നത്. അത്തരത്തിലൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. പരിഭ്രാന്തരായി നടക്കുന്ന നീലുവിനേയും സംഘത്തേയുമായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ കണ്ടത്. ബാലുവിനെ കാണാനില്ലേയെന്ന സന്ദേഹത്തിലായിരുന്നു ആരാധകര്‍. ഇതിന് പിന്നാലെയായാണ് പുതിയൊരു എന്‍ട്രിയുമായി എത്തുന്നത് ആരാണെന്ന സംശയവും ഉയര്‍ന്നുവന്നത്.

  മധുരരാജ 100 കോടി ക്ലബിലെത്തിയോ? ഫാന്‍സിന്റെ സംശയത്തിന് നെല്‍സണ്‍ ഐപ്പ് നല്‍കിയ മറുപടി? മാതൃകയാണ്!

  ബാലുവിന്റെ പുതിയ അവതാരപ്പിറവിക്കായി കാത്തിരിക്കുകയെന്ന ടാഗോടെയായിരുന്നു പ്രമോ പുറത്തുവന്നത്. ബാലുവിന്റെ പുതിയ ഗെറ്റപ്പായിരിക്കും പുറത്തുവരുന്നതെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകളായിരുന്നു ഉപ്പും മുളകില്‍ അരങ്ങേറിയിരുന്നത്. ക്ലൈമാക്‌സിലേക്കെത്തിയപ്പോഴാണ് എന്താണ് സംഭവിച്ചതെന്ന കാര്യത്തെക്കുറിച്ച് എല്ലാവര്‍ക്കും മനസ്സിലായത്. ഭാസിയും രമയും യഥാര്‍ത്ഥ ജീവിതത്തിലാണ് ഒരുമിച്ചതെങ്കില്‍ ഉപ്പും മുളകിന്റെ സ്‌ക്രീനില്‍ ആദ്യമായൊരു പ്രണയ സാഫല്യം നടന്നിരിക്കുകയാണ് ഇപ്പോള്‍. അതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  പട്ടുസാരിയും മുല്ലപ്പൂവുമായി കേരളീയ വധുവായി പേളി! പേളിഷ് വിവാഹത്തിന്‍റെ ആദ്യചിത്രങ്ങളിതാ!

  ബാലുവിനെ അന്വേഷിച്ചെത്തുന്നവര്‍

  ബാലുവിനെ അന്വേഷിച്ചെത്തുന്നവര്‍

  പതിവ് പോലെ തന്നെ പുറത്തെവിടെയോ ജോലിക്ക് പോയിരിക്കുകയാണ് ബാലു. എവിടേക്കാണ് പോയതെന്ന കാര്യത്തെക്കുറിച്ച് നീലുവിനോ മക്കള്‍ക്കോ അറിയുമായിരുന്നില്ല. ഇതിനിടയിലാണ് ഓരോരുത്തരായി ബാലുവിനെ അന്വേഷിച്ച് വരുന്നത്. ഇത്തവണത്തെ പോക്കില്‍ എന്തോ കുഴപ്പമുണ്ടെന്ന നിഗമനത്തിലാണ് ലച്ചു. തനിക്ക് പേടി തോന്നുന്നുവെന്നും ലച്ചു പറയുന്നുണ്ട്. അച്ഛന്റെ കൂട്ടുകാരില്‍ ആരെയെങ്കിലുമറിയുമോയെന്ന് ചോദിച്ചപ്പോള്‍ ബൈജു എന്നയാളെക്കുറിച്ച് കേശു പറഞ്ഞിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ നമ്പര്‍ തനിക്കറിയില്ലെന്നായിരുന്നു കേശു പറഞ്ഞത്.

  ജയന്തനുമെത്തി

  ജയന്തനുമെത്തി

  ബാലു അളിയനെ അന്വേഷിച്ചാണ് ജയന്തനും എത്തിയത്. ഇതിനിടയിലാണ് അമ്മാവന്‍ ഇതുവരേയും പോയില്ലേയെന്ന് ശങ്കരമാമനോട് ടോദിച്ചത്. ബാലു വരാതെ താന്‍ പോവില്ലെന്നും ബാലു എത്തിയിട്ടില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. അളിയന്‍ എങ്ങോട്ടെക്കാണ് പോയതെന്നറിയുമോയെന്നും ഒരു പ്രശ്‌നമുണ്ടെന്നുമായിരുന്നു ജയന്തന്‍ നീലുവിനോട് പറഞ്ഞത്. ഒരു കാര്യമുണ്ടെന്ന് മാത്രമേ ഇപ്പോള്‍ പറയാനാവൂയെന്നും അളിയന്‍ വിളിച്ചാല്‍ തന്നെ വിളിക്കണമെന്നും പറഞ്ഞേല്‍പ്പിച്ചാണ് ജയന്തന്‍ പോയത്. പിന്നീട് തിരികെയെത്തിയിരുന്നു.

  ലച്ചുവിന്‍രെ കവിത വായിച്ചു

  ലച്ചുവിന്‍രെ കവിത വായിച്ചു

  ലച്ചുവിന്റെ കവിത കേശു വായിച്ചതും അതിനിടയിലെ പ്രശ്‌നവും ഇടയ്ക്ക് കാണിച്ചിരുന്നു. താന്‍ പൂര്‍ത്തിയാക്കാത്ത കവിത വായിക്കാന്‍ ആര് പഞ്ഞെന്നായിരുന്നു ലച്ചുവിന്റെ ചോദ്യം. താന്‍ പ്രാസം ഒപ്പിച്ചെഴുതിയതാണെന്നും അത് കഴിഞ്ഞില്ലെന്നുമായിരുന്നു ലച്ചു പറഞ്ഞത്. തെലുങ്ക് ഗാനത്തിന്റെ റീമേക്ക് എഴുതുന്നവരോട് പോയി പറയാനായിരുന്നു ലച്ചു പറഞ്ഞത്. താനിത്തിരി നേരം കിടക്കട്ടെയെന്നും രണ്ടാളും പോയേ എന്ന് ശങ്കരപ്പൂപ്പന്‍ പറഞ്ഞപ്പോഴാണ് ഇരുവരും വഴക്ക് നിര്‍ത്തിയത്.

  ബാലു സാറെവിടെ?

  ബാലു സാറെവിടെ?

  രാവിലെ മുതല്‍ ഓരോരുത്തരായി ബാലുവിനെ അന്വേഷിച്ച് വരുന്നതിന്‍രെ ടെന്‍ഷനിലായിരുന്നു നീലു. അതിനിടയിലാണ് കേബിള്‍ ഓഫീസിലെ പയ്യനുമെത്തിയത്. ബാലു സാറിനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ഫ്രാഞ്ചൈസിക്കാര്‍ അവിടെ കാത്തിരിക്കുന്നുണ്ടെന്നും കാശില്ലാതെ സാര്‍ മുങ്ങിയെന്നാണ് അവരുടെ ധാരണയെന്നുമായിരുന്നു അയാള്‍ പറഞ്ഞത്. ബാലു സാറിനോട് അര്‍ജന്റായി തന്നെ വിളിക്കാനും പറഞ്ഞാണ് അയാള്ഡ മടങ്ങിയത്. ഇതിനിടയില്‍ നീലുവിന്റെ ടെന്‍ഷന്‍ കൂടിയിരുന്നു.

  ഫോണില്‍ കിട്ടാതിരുന്നത്

  ഫോണില്‍ കിട്ടാതിരുന്നത്

  ബാലുവിനെ ഫോണില്‍ കിട്ടാതിരുന്നതിന് പിന്നിലെ കാരണം ഫോണിന്റെ പ്രശ്‌നമായിരുന്നു. കേടായ ഫോണ്‍ നന്നാക്കാനായി കൊടുത്തിരിക്കുകയായിരുന്നു. നീലുവിനെ വിളിച്ചപ്പോഴാണ് ബാലു ഇതേക്കുറിച്ച് പറഞത്. ജയന്തനുള്‍പ്പടെയുള്ളവരെ വിളിക്കാന്‍ നീലു നിര്‍ദേശിച്ചിരുന്നു. ഇതിനിടയിലാണ് ചന്ദ്രനങ്കിളിനെ കാണാനില്ലെന്ന് മുടിയന്‍ പറഞ്ഞത്. അച്ഛനൊപ്പം പോയെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. അങ്ങനെയെഹ്കില്‍ സംഗതി മാന്‍ മിസ്സിംഗാണെന്നും അളിയനായി മുന്‍കൂര്‍ ജാമ്യമെടുത്ത് വെക്കണമെന്നുമായിരുന്നു ജയന്തന്‍ പറഞ്ഞത്. അതിനുള്ള നീക്കമായിരുന്നു പിന്നീട് നടത്തിയത്.

  ഓട്ടോക്കൂട്ടം ഇളകിവരുന്നു

  ഓട്ടോക്കൂട്ടം ഇളകിവരുന്നു

  ബാലു സാറിനോട് പെട്ടെന്ന് ഇങ്ങോട്ട് വരേണ്ടെന്നും പറയാനും വാഴക്കാലയിലെ ഓട്ടോ സംഘം മുഴുവനും ഇളകി നില്‍ക്കുകയാണെന്നുമുള്ള മുന്നറിയിപ്പും കേബിള്‍ ഓഫീസിലെ പയ്യന്‍ നല്‍കിയിരുന്നു. നവാസും ജയന്തനുമൊക്കെ ഇക്കാര്യം ശരിവെച്ചിരുന്നു. വീട്ടില്‍ക്കയറി ഉപദ്രവിച്ചാല്‍ സംഗതി മാറുമെന്നായിരുന്നു നീലു പറഞ്ഞത്. ഇതിനിടയിലാണ് കുറേ ഓട്ടോക്കാര്‍ വീടിന് മുന്നിലേക്കെത്തിയത്. ഓട്ടോയില്‍ നിന്നുമിറങ്ങുന്നത് ആരാണെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്.

  ചന്ദ്രനും കനകവും

  ചന്ദ്രനും കനകവും

  ചന്ദ്രനും കനകവുമായിരുന്നു ഓട്ടോയില്‍ നിന്നുമിറങ്ങിയത്. നവാസും ജയന്തനും ചിരിച്ചുകൊണ്ട് ഇവരെ വരവേറ്റിരുന്നു. എല്ലാവരും എന്തിനാണ് അന്തം വിടുന്നതെന്നായിരുന്നു ചന്ദ്രന്റെ ചോദ്യം. അണ്ണീ എന്ന് വിളിച്ച് നീലുവിന് അരികിലേക്ക് ഓടിയെത്തുകയായിരുന്നു കനകം. കനകം എന്ന് വിളിച്ചപ്പോള്‍ ഇവള്‍ ഇനി മിസ്സിസ് കനകം ചന്ദ്രനാണെന്നായിരുന്നു ചന്ദ്രന്റെ ഡയലോഗ്. നിങ്ങള്‍ തന്നെയാണ് തങ്കത്തെക്കുറിച്ച് പറഞ്ഞ് തന്റെ മനസ്സില്‍ തീ കോരിയിട്ടത്. ഇടയ്ക്ക് വെച്ച് നിങ്ങള്‍ അത് കെടുത്തിയെങ്കിലും തന്റ മനസ്സില്‍ നിന്നും അത് കെട്ടിരുന്നില്ല. ഓട്ടോ ചങ്ക്‌സുമായി മധുരയില്‍ പോയി ഒതുക്കേണ്ടവരെയൊക്കെ ഒതുക്കിയതിന് ശേഷമാണ് കനകത്തെ സ്വന്തമാക്കിയതെന്നും ചന്ദ്രന്‍ പറഞ്ഞിരുന്നു.

  ഇനി നിലയ്ക്ക് നിര്‍ത്തണം

  ഇനി നിലയ്ക്ക് നിര്‍ത്തണം

  തങ്കവും കനകവും രണ്ടും സ്വര്‍ണ്ണമാണ്, അപ്പോള്‍ ഇന്ന് കുപ്പി പൊട്ടിക്കണമെന്നായിരുന്നു ശങ്കരമാമന്‍ പറഞ്ഞത്. കല്യാണം കഴിഞ്ഞതിന്റെ പേരില്‍ മദ്യസല്‍ക്കാരം നടത്താന്‍ നീയാര് വിജയ് മല്യയോ, ഇതായിരുന്നു ജയന്തന്റെ ചോദ്യം. ഇനി കനകം ചന്ദ്രനെ നിലയ്ക്ക് നിര്‍ത്തണമെന്നായിരുന്നു നീലു പറഞ്ഞത്. ചന്ദ്രനങ്കിള്‍ ഇങ്ങനെ അശ്വമേധത്തിന്റെ കൂട്ട് ഓടി നടക്കുന്നത്. അമ്മയ്ക്ക് ഇഷ്ടപ്പെടുന്നില്ല അല്ലേ, ഇതായിരുന്നു കേശുവിന്റെ ചോദ്യം. അമ്മാവനും മരുമകനും കൂടി തനിക്ക് പണി തരരുതെന്ന അപേക്ഷയുമായാണ് ചന്ദ്രനെത്തിയത്. വിവാഹത്തിന് ശേഷം ചന്ദ്രന്റെ ജീവിതത്തില്‍ എന്തൊക്കെ അരങ്ങേറുമെന്നത് കണ്ട് തന്നെ അറിയണം.

  പ്രമോ കാണാം

  ഉപ്പും മുളകും പുതിയ പ്രമോ കാണാം.

  English summary
  Uppum Mulakum: Chandran and Kanakam geeting married
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X