വിവാഹം കഴിഞ്ഞാലും ഉപ്പും മുളകിലും ഉണ്ടാകും! ലെച്ചുവിന്റെ കല്യാണ വിശേഷങ്ങളുമായി ജൂഹി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം ഉപ്പും മുളകും പരമ്പരയിലെ ലെച്ചുവിന്റെ വിവാഹമാണ്. ലെച്ചുവിന്റെ വിവാഹത്തെ കുറിച്ചുള്ള നിരവധി കഥകൾ ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു.

ലെച്ചുവിന്റെ വിവാഹം പണി കൊടുത്തിരിക്കുന്നത് ജൂഹി റുസ്താഗിക്കാണ്. സീരിയലിലെ ലെച്ചുവിന്റെ വിവാഹമാണെങ്കിലും പലരുടേയും വിചാരം ജൂഹിയുടെ വിവാഹമാണ് നടക്കാൻ പോകുന്നതെന്ന്. വിവാഹ വാർത്തകൾ വ്യാപകമാകമായപ്പോൾ സത്യാവസ്ഥ വെളിപ്പെടുത്താൻ സ്വയം രംഗത്തുവരേണ്ട സ്ഥിതിയായി ജൂഹിക്ക്.

lechu

ലെച്ചുവിന്റെ വിവാഹം

ഫ്ലവേഴ്സിന്റെ ഫേസ്ബുക്ക് പേജിൽ ലൈവിൽ എത്തിയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രേക്ഷകർ പലരും വിചാരിച്ചിരിക്കുന്നത് തന്റെ യഥാർഥ വിവാഹമാണെന്നാണ്. ഇതിനെ കുറിച്ച് സഹതാരങ്ങളോടും ഉപ്പും മുളക് ടീമിനോടും നിരന്തരം അന്വേഷിക്കുന്നുണ്ട്. എന്നാൽ തന്റെ വിവാഹമല്ല, ലെച്ചുവിന്റേയാണ് വിവാഹം നടക്കാൻ‌ പോകുന്നതെന്ന് ജൂഹി വ്യക്തമാക്കി.

സീരിയലിൽ തന്നെയുണ്ടാകും

സോഷ്യൽ മീഡിയ വഴി ചില വ്യാജ വാർത്തകളും കണ്ടതു കൊണ്ടാണ് ഇപ്പോൾ ലൈവിൽ എത്തി കാര്യങ്ങൾ അറിയിക്കുന്നതെന്ന് താരം കൂട്ടിച്ചേർത്തു. ലെച്ചുവിന്റെ വിവാഹശേഷവും ആ കഥാപാത്രവുമായി സീരിയലിൽ ഉണ്ടാകുമെന്ന് ജൂഹി വെളിപ്പെടുത്തിയിട്ടുണ്ട്. യഥാർഥ വിവാഹത്തെ കുറിച്ച് സമയമാകുമ്പോൾ താൻ തന്നെ എല്ലാവരോടും വെളിപ്പെടുത്തുമെന്നും ലൈവിൽ താരം ഉറപ്പുനൽകി.

 പലതവണ പറഞ്ഞ കാര്യം

നേരത്തെ, സീരിയലിലെ വിവാഹത്തെ കുറിച്ച് സ്വന്തം ഇൻസ്റ്റഗ്രാം പേജിലൂടെ ജൂഹി കാര്യങ്ങൾ വിവരിച്ചിരുന്നു. എന്നാൽ താരത്തിന്റെ യഥാർത്ഥ വിവാഹമാണ് നടക്കാൻ പോകുന്നതെന്ന നിലയിൽ ചിലർ ഇതിനെ കണ്ടു. തുടക്കത്തിൽ വിവാഹവാർത്ത പ്രചരിച്ചപ്പോൾ ജൂഹി മൗനം പാലിച്ചു. പക്ഷെ വീണ്ടും ഇത്തരത്തിലുളള വാർത്തകൾ തുടർക്കഥപോലെ പ്രചരിക്കാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് താരം വിശദീകരണവുമായി ലൈവ് വീഡിയോയിൽ വന്നത്.

  പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പര

നിലവിൽ മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് ഉപ്പും മുളകും. പ്രായഭേദമില്ലാതെ എല്ലത്തരം പ്രേക്ഷകരും ആകാംക്ഷയോടെ ഉറ്റുനോക്കുന്ന പരമ്പര. ബാലുവും നീലവും അഞ്ച് മക്കളും മലയാളി പ്രേക്ഷകരുടെ കുടുംബത്തിലെ ഭാഗമായിരിക്കുകയാണ്. എല്ലാ വീട്ടിലും നടക്കുന്ന ദൈനംദിന കാഴ്ചകളാണ് ഉപ്പും മുളകിലും. പരമ്പരയുടെ സ്വീകാര്യത കുതിച്ചുയരാൻ കാരണവുമിതുതന്നെ. നിലവിൽ പ്രേക്ഷകരുടെ പ്രിയ പരമ്പര 1000 എപ്പിസോഡിലേയ്ക്ക് കടന്നിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X