1000 എപ്പിസോഡ് പൂര്‍ത്തിയാക്കി ഉപ്പുംമുളകും! ലെച്ചുവിന്റെ വിവാഹമല്ല, ആഘോഷം മറ്റൊരു സ്ഥലത്ത് നിന്നും
അങ്ങനെ പ്രേക്ഷകര്‍ കാത്തിരുന്നത് പോലെ ഉപ്പും മുളകും ആയിരം എപ്പിസോഡ് പൂര്‍ത്തിയായിരിക്കുകയാണ്. ലെച്ചുവിന്റെ വിവാഹമായിരിക്കും ആയിരാമത്തെ എപ്പിഡോസില്‍ കാണിക്കുന്നതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ മറ്റൊരു സ്ഥലത്ത് നിന്നുമായിരുന്നു ഇത്തവണത്തെ ആഘോഷം.
ഉപ്പുംമുളകും അഥവ ബാലുവിന്റെ കുടുംബ പുരാണം നല്ല ചിരിയുടെയും നന്മയുടെയും മധരും കൂടിയാണ്. എത്രയെത്ര ഹാസ്യ നിമിഷങ്ങള്‍. കൗണ്ടര്‍ ഡയലോഗുകള്‍. കഥാപാത്രങ്ങള്‍. ആയിരം എപ്പിസോഡ് പൂര്‍ത്തിയാക്കിയ ഉപ്പും മുളകും ഇനി പുതിയ വിസ്മയങ്ങള്‍ ഒരുക്കകയാണ് എന്ന ഇന്‍ട്രോയോട് കൂടിയാണ് ആയിരാമത്തെ എപ്പിസോഡ് വന്നത്. മദര്‍ ആന്‍ഡ് ചൈല്‍ഡ് എന്ന സ്ഥാപനത്തിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്.

ഏറെ കാലത്തിന് ശേഷം ചന്ദ്രനും കനകയും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് ഇത്തവണയായിരുന്നു. സുരേന്ദ്രനു ശങ്കരണ്ണനുമടക്കം കുടുംബത്തിലെ എല്ലാവരുയും എത്തിയിരുന്നു.
ക്ലാസിക്കല്‍ ഡാന്‍സും കഥകളി അടക്കമുള്ള വേഷവിധാനങ്ങളുമായി പാട്ടും ഡാന്‍സുമായി വലിയ ആഘോഷ പരിപാടികളായിരുന്നു സംഘടിപ്പിച്ചിരുന്നത്. കേക്ക് മുറിച്ച് വിതരണം ചെയ്തും സ്‌നേഹ മധുരം പങ്കുവെച്ചായിരുന്നു ഉപ്പും മുളകിന്റെയും ആയിരം എപ്പിസോഡ്.


Click it and Unblock the Notifications











