twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലുവും നീലുവും കുടുംബവും അഞ്ഞൂറ് എപ്പിസോഡുകള്‍ പിന്നിട്ടു, ഇനി ഉപ്പും മുളകിന്റെ മാറ്റം ഇങ്ങനെയാണ്!

    |

    Recommended Video

    പുതിയ സർപ്രൈസുമായി ബാലുവും നീലുവും | filmibeat Malayalam

    കേരളത്തിന്റെ വൈകുന്നേരങ്ങള്‍ കണ്ണീര്‍ പരമ്പരകള്‍ക്ക് വേണ്ടി മാത്രം മാറ്റിവെച്ചിരുന്ന വീട്ടമ്മമാരെ അതില്‍ നിന്നും വ്യതിചലിക്കാന്‍ പ്രേരിപ്പിച്ച പരമ്പരയായിരുന്നു ഉപ്പും മുളകും. ഫ്ളവേഴസ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത വന്നിരുന്ന പരിപാടി പെട്ടെന്നായിരുന്നു കുടുംബ സദസുകളെ കീഴടക്കിയത്.

    ഗ്ലാമറില്‍ മമ്മൂക്ക തകര്‍ക്കും; അടി, ബഹളം, ന്യൂജനറേഷനെയും വെല്ലുന്ന മമ്മൂട്ടിയുടെ മാസ് നാളെ മുതല്‍!!ഗ്ലാമറില്‍ മമ്മൂക്ക തകര്‍ക്കും; അടി, ബഹളം, ന്യൂജനറേഷനെയും വെല്ലുന്ന മമ്മൂട്ടിയുടെ മാസ് നാളെ മുതല്‍!!

    ഒരു സാധാരണ കുടുംബ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളെല്ലാം കോര്‍ത്തിണക്കി നിര്‍മ്മിച്ചിരുന്ന പരിപാടി പലപ്പോഴും സ്വന്തം കുടുബംത്തില്‍ നടക്കുന്ന കാര്യങ്ങളുമായി സാമ്യം തോന്നി പോവുമായിരുന്നു. ഇതായിരുന്നു പരിപാടിയെ പ്രേക്ഷക ഹൃദയത്തിലേക്കെത്തിച്ചത്. 2015 ല്‍ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും വിജയത്തിന്റെ അഞ്ഞൂറ് എപ്പിസോഡുകള്‍ പിന്നീട്ടിരിക്കുകയാണ്.

    ഉപ്പും മുളകും

    ഉപ്പും മുളകും

    ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ഉപ്പും മുളകും. കുടുംബ പ്രേക്ഷകരുടെ വൈകുന്നേരങ്ങളെ ഇത്രയധികം സ്വീകാര്യമാക്കാന്‍ മറ്റൊരു പരിപാടിയ്ക്കും കഴിഞ്ഞിട്ടില്ലെന്ന് വേണം പറയാന്‍. അത്തരത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിരുന്നു.

     അഞ്ഞൂറ് എപ്പിസോഡുകള്‍

    അഞ്ഞൂറ് എപ്പിസോഡുകള്‍

    2015 ഡിസംബര്‍ 14 നായിരുന്നു ഫ്ളവേഴസ് ചാനല്‍ ഉപ്പും മുളകും എന്ന പരിപാടി ആദ്യമായി പ്രേക്ഷകരിലേക്ക് എത്തിച്ചത്. ശേഷം ഇന്നലെ അഞ്ഞൂറ് എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കി ഉപ്പും മുളകും വിജയകരമായി മുന്നേറ്റം തുടരുകയാണ്.

    പിന്നണിയിലുള്ളവര്‍

    പിന്നണിയിലുള്ളവര്‍


    ആര്‍ ഉണ്ണികൃഷ്ണനാണ് ഉപ്പും മുളകിന്റെയും സംവിധായകന്‍. സുരേഷ് ബാബു, ശ്രീരാഗ് ആര്‍ നമ്പ്യാര്‍, അഫ്‌സല്‍ കരുന്നാഗപ്പള്ളി എന്നിവരും മുമ്പ് ഷിഹാബ് കരുന്നാഗപ്പള്ളി, സംഗീത് കൊല്ലം, വടക്കുംതല ശ്രീകുമാര്‍ , ജിയോ ബേബി, ഷെല്ലി ജോയി, ലക്ഷ്മി സി പിള്ള, ഉണ്ണി ലാല്‍ എസ് എന്നിവര്‍ ചേര്‍ന്നുമാണ് ഉപ്പും മുളകിനും കഥയൊരുക്കിയിരുന്നത്.

    ഒരു കുടുംബത്തിന്റെ കഥ

    ഒരു കുടുംബത്തിന്റെ കഥ

    മലയാള ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പരിപാടി ഒരു അച്ഛനും അമ്മയും നാല് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ കഥയാണ് പറയുന്നത്. യഥാര്‍ത്ഥ കുടുംബ ജീവിതത്തില്‍ ഉണ്ടാവുന്ന സംഭവങ്ങള്‍ മാത്രമാണ് പരമ്പരയിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്.

    ബാലുവും കുടുംബവും

    ബാലുവും കുടുംബവും


    ബാലചന്ദ്രന്‍ തമ്പി എന്ന അച്ഛന്‍ കഥാപാത്രവും നീലിമ ബാലചന്ദ്രന്‍ എന്ന അമ്മയും മക്കളായി വിഷ്ണു, ലച്ചു, കേശു, ശിവാനി എന്നിങ്ങനെ ആറ് പേരുള്ള കുടുംബമാണ് ഉപ്പും മുളകിലുള്ളത്. ഇവരുടെ കുടുംബത്തിലുണ്ടാവുന്ന രസകരമായ കാര്യങ്ങള്‍ ഓരോ ദിവസവും വ്യത്യസ്തമായിരിക്കും.

     പ്രധാന കഥാപാത്രങ്ങള്‍

    പ്രധാന കഥാപാത്രങ്ങള്‍

    ബിജു സോപാനമാണ് ബാലചന്ദ്രനായി അഭിനയിക്കുന്നത്. നീലിമയായി നിഷ സാരംഗും വിഷ്ണുവായി ഋഷി എസ് കുമാറും, ലച്ചുവായി ജൂഹി രുസ്താഹി, കേശുവായി അല്‍ സാബിത്, ശിവയായി ശിവാനി മേനോനുമാണ് അഭിനയിക്കുന്നത്.

    സഹോദരങ്ങള്‍

    സഹോദരങ്ങള്‍


    പരമ്പരയില്‍ അഭിനയിക്കുന്ന പലരും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരങ്ങള്‍ തന്നെയാണ്. നായകനായി അഭിനയിക്കുന്ന ബാലുവും സുരേന്ദ്രനും യഥാര്‍ത്ഥ ജീവിതത്തിലും സഹോദരന്മാരായിരുന്നു.

     ബാലുവിന്റെ മകളും

    ബാലുവിന്റെ മകളും


    ബിജു സോപാനത്തിന്റെ സഹോദരന്‍ മാത്രമല്ല അദ്ദേഹത്തിന്റെ മകളും ഏതാനും എപ്പിസോഡുകളില്‍ ഉപ്പും മുളകില്‍ പങ്കെടുത്തിരുന്നു. പഠനത്തിന് മുന്‍തൂക്കം നല്‍കുന്നതിനാല്‍ മകള്‍ സീരിയലില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.

    പുറത്ത് പോയ വിഷ്ണു

    പുറത്ത് പോയ വിഷ്ണു


    പരമ്പരയിലെ മുടിയനായ പുത്രന്‍ എന്നറിയപ്പെടുന്ന വിഷ്ണു ഇടയ്ക്ക് പരമ്പരയില്‍ നിന്നും മാറി നിന്നിരുന്നു. ഋഷി പരിപാടിയില്‍ നിന്നും പിന്മാറിയെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നത്. പക്ഷെ താരം ഡാന്‍സ് പരിപാടികള്‍ക്ക് പോയതായിരുന്നു ഇടയില്‍ നിന്നും മാറാനുള്ള കാരണം.

     കേരളത്തില്‍ മാത്രമല്ല

    കേരളത്തില്‍ മാത്രമല്ല

    കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന പരമ്പരയ്ക്ക് ഇന്ത്യയ്ക്ക് പുറത്തും വലിയ ആരാധകരുടെ കൂട്ടമാണുള്ളത്. ഗള്‍ഫ് മലയാളികളുടെയും പ്രിയപ്പെട്ട സീരിയലായി മാറിയിരിക്കുകയാണ് ഉപ്പുംമുളകും.

    ഫാന്‍സ് ക്ലബ്ബുകള്‍

    ഫാന്‍സ് ക്ലബ്ബുകള്‍


    സിനിമാ താരങ്ങള്‍ക്ക് ഫാന്‍സ് ക്ലബ്ബുകളുണ്ടെങ്കിലും ആദ്യമായിട്ടായിരിക്കും മലയാളത്തിലെ ഒരു പരമ്പരയിലെ താരങ്ങളുടെ പേരില്‍ ഫാന്‍സ് ക്ലബ്ബുകള്‍ ഉണ്ടായിരിക്കുന്നത്. ബിജു സോപാനത്തിന്റെ പേരില്‍ ഗള്‍ഫില്‍ നിന്നും ഫേസ്ബുക്ക് പേജുകളും സജീവമാണ്.

    വിശേഷങ്ങളും ആഘോഷിക്കും

    വിശേഷങ്ങളും ആഘോഷിക്കും

    കുടുംബത്തില്‍ എന്തെങ്കിലും വിശേഷം ഉണ്ടായെങ്കില്‍ അവയും പരിപാടി ആഘോഷിക്കാറുണ്ടായിരുന്നു. അത്തരത്തില്‍ നീലുവിന്റെ പിറന്നാള്‍ അച്ഛനും മക്കളും ചേര്‍ന്ന് വലിയ സര്‍പ്രൈസോട് കൂടി ആഘോഷമാക്കിയിരുന്നു.

    ചില മാറ്റങ്ങള്‍ വരുന്നു

    ചില മാറ്റങ്ങള്‍ വരുന്നു

    അഞ്ഞൂറ് എപ്പിസോഡ് പിന്നിടുന്നതോടെ പരിപാടിയില്‍ ചില മാറ്റങ്ങള്‍ വരാന്‍ പോവുകയാണെന്നാണ് ചാനലില്‍ നിന്നും പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. മാത്രമല്ല പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കുന്ന പല കാര്യങ്ങളും അതിലുണ്ടാവുമെന്നാണ് പറയുന്നത്.

    English summary
    Uppum Mulakum completes its 500th episode on December 19.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X