»   » സ്വന്തം മക്കള്‍ക്ക് 'എട്ടിന്റെ പണി'യുമായി ബാലു, ഉപ്പും മുളകും പുതിയ എപ്പിസോഡിലെ സര്‍പ്രൈസ് പൊളിഞ്ഞു!

സ്വന്തം മക്കള്‍ക്ക് 'എട്ടിന്റെ പണി'യുമായി ബാലു, ഉപ്പും മുളകും പുതിയ എപ്പിസോഡിലെ സര്‍പ്രൈസ് പൊളിഞ്ഞു!

Written By:
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് പ്രിയപ്പെട്ട ചാനല്‍ പരിപാടി ഏതാണെന്ന് ചോദിച്ചാല്‍ ആദ്യം ഉണ്ടാവുക ഫ്ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും ആയിരിക്കും. ബാലുചേട്ടനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഇഷ്ടപ്പെടാത്തവരായി ആരും ഉണ്ടാവില്ല. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുബംത്തില്‍ നടക്കുന്ന കാര്യങ്ങള്‍ തന്നെയാണ് പരിപാടിയിലുമുള്ളത്.

വീട്ടിലേക്ക് കുഞ്ഞുവാവ വരുന്നതിന് വേണ്ടിയുള്ള സന്തോഷത്തിലാണ് എല്ലാവരും. കുഞ്ഞുവാവയ്ക്ക് വേണ്ടി പുതിയ തൊട്ടില്‍ വാങ്ങാനുള്ള തയ്യാറെടുപ്പിലാണ്. അതിന് വേണ്ടി പണം പിരിവിടാന്‍ തീരുമാനം ആവുകയും ചെയ്തു. പക്ഷെ അവസാനം എല്ലാവരെയും പറ്റിച്ച് പണം നേടി ബാലു മുങ്ങി കളഞ്ഞു..

പുതിയ എപ്പിസോഡ്

കുടുബംത്തിലേക്ക് കുഞ്ഞുവാവയ്ക്ക് വേണ്ടി എന്തെങ്കിലും സമ്മാനം വാങ്ങണമെന്ന ഐഡിയുമായിട്ടാണ് ലച്ചു വരുന്നത്. ഒരു തൊട്ടില്‍ വാങ്ങാം എന്ന തീരുമാനത്തിലെത്തുന്നു. നാല് പേരും കൂടി പിരിവിട്ട് 3000 രൂപയുടെ തൊട്ടില് വാങ്ങാനാണ് പദ്ധതി.

നീലുവിന്റെ കൊതി

ഗര്‍ഭിണിയായിരിക്കുന്ന നീലുവിന് ഹോട്ടലില്‍ നിന്നും സോഫ്റ്റ് ചപ്പാത്തിയും കോളിഫഌവര്‍ കറിയും കഴിക്കാന്‍ കൊചി തോന്നുന്നു. അതും വാങ്ങി വരുന്ന ബാലുവിനെ കേശു കൈയോടെ പിടികൂടുകയാണ്. ഒടുവില്‍ നീലുവിന് കൊണ്ടു വന്ന ഭഷണം എല്ലാവരും കൂടി തിന്നുന്നു..

തൊട്ടില് വാങ്ങാനുള്ള പിരിവ്

ഇതിനിടെ തൊട്ടില് വാങ്ങാനുള്ള പിരിവ് അണിയറയില്‍ നടക്കുന്നുണ്ട്. ലെച്ചു 1500 ഉം ബാക്കി മൂന്ന് പേരും കൂടി 1500 രൂപയും ഉണ്ടാക്കുന്നു. അന്നേരമാണ് അറിയുന്നത് തൊട്ടിലിന് 3500 ആണെന്ന്. ഇതോടെ എല്ലാവരും പര്‌സപരം അടിയായി.

കള്ളം കണ്ട് പിടിച്ച് ബാലു

മക്കളുടെ കള്ളത്തരം കണ്ടു പിടിച്ചതോടെ ന്യായങ്ങള്‍ പറഞ്ഞ് ബാലു പൈസ കൈക്കിലാക്കുന്നു. ശേഷം അതും കൊണ്ട് ഓടി രക്ഷപ്പെടുകയാണ്. ഇതോടെ പുതിയ എപ്പിസോഡ് തീര്‍ന്നു.

ജനപ്രിയ പരമ്പര

ഫ്ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് ഉപ്പും മുളകും. കുടുംബ പ്രേക്ഷകരുടെ വൈകുന്നേരങ്ങളെ ഇത്രയധികം സ്വീകാര്യമാക്കാന്‍ മറ്റൊരു പരിപാടിയ്ക്കും കഴിഞ്ഞിട്ടില്ലെന്ന് വേണം പറയാന്‍. 2015 ഡിസംബര്‍ 14 ന് തുടങ്ങിയ പരിപാടി 550 എപ്പിസോഡ് പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

അമ്മയ്ക്ക് അഭിമാനിക്കാനുള്ള നിലയില്‍ വളരണം.. ശ്രീദേവിയ്ക്ക് വേണ്ടി മകളുടെ ഹൃദയം വിങ്ങുന്ന കുറിപ്പ്..

സംവിധായകനെ കണ്ടം വഴിയല്ല 'ലുലു' മാള്‍ വഴി ഓടിച്ചെന്ന് ട്രോളന്മാര്‍! അവതാരകനും കിട്ടി ഏട്ടിന്റെ പണി

നിവിന്‍ പോളിയുടെ ചിരി കൊള്ളാം! അത് കണ്ട് പാവമാണെന്ന് കരുതരുതെന്ന് പ്രിയ ആനന്ദ്!

English summary
Uppum Mulakum completes 550 episodes

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam