ടെലിവിഷന്‍ പരമ്പരകളില്‍ ഒന്നാമത്, ഉപ്പും മുളകും മിന്നിച്ചു!പിന്നിട്ട എപ്പിസോഡുകള്‍ റെക്കോര്‍ഡിലേക്ക്
മലയാളത്തിലെ ഏറ്റവും ജനപ്രിയ പരമ്പരയാണ് ഫഌവഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഉപ്പും മുളകും. സാധാരണ സീരിയലുകള്‍ പോലെ തുടര്‍ച്ചയായി ഒരു കഥ പറഞ്ഞ് പോവാതെ വെബ് സീരിയസായിട്ടാണ് ഉപ്പും മുളകും പ്രേക്ഷകരിലേക്ക് എത്തുന്നത്. തമാശകള്‍ നിറച്ച് യഥാര്‍ത്ഥ കുടുംബ ജീവിതത്തില്‍ നടക്കുന്ന സംഭവബഹുലമായ നിമിഷങ്ങളാണ് ഉപ്പും മുളകിലൂടെയും പറയുന്നത്.
അതിനാല്‍ തന്നെ കുട്ടികളും മാതാപിതാക്കളുമടക്കം കുടുംബ പ്രേക്ഷകരാണ് ഉപ്പും മുളകിന്റെയും ആരാധകര്‍. ബാലുവിന്റെയും നീലുവിന്റെയും കുടുംബം പ്രേക്ഷകര്‍ ഏറ്റെടുത്തു എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു പരിപാടിയുടെ വിജയം. ഇപ്പോഴിതാ പുതിയൊരു വിശേഷം കുടുംബത്തിലുണ്ടായിരിക്കുകയാണ്.

ഉപ്പും മുളകും
അച്ഛനും അമ്മയും നാല് മക്കളുമുള്ള ഒരു കുടുംബത്തിന്റെ കഥയുമായിട്ടാണ് ഉപ്പും മുളകും ആരംഭിക്കുന്നത്.ബാലചന്ദ്രന്‍ തമ്പി എന്ന അച്ഛന്‍, നീലിമ ബാലചന്ദ്രന്‍ എന്ന അമ്മയും ഇവരുടെ നാല് മക്കളായി വിഷ്ണു, ലച്ചു, കേശു, ശിവാനി, പാര്‍വ്വതി എന്നിങ്ങനെ ഏഴ് പേരടങ്ങിയ കുടുംബമാണ് ഉപ്പും മുളകിലുള്ളത്. ഇവരുടെ കുടുംബത്തിലുണ്ടാവുന്ന രസകരമായ കാര്യങ്ങള്‍ ഓരോ ദിവസവും വ്യത്യസ്തമായിരിക്കും. ബാലുവിന്റെയും നീലുവിന്റെയും അച്ഛനും അമ്മയും സുഹൃത്തുക്കളും എന്നിങ്ങനെ ഇടയ്ക്ക് പല കഥാപാത്രങ്ങളും വന്ന് പോവാറുണ്ട്. ബിജു സോപാനമാണ് ബാലചന്ദ്രനായി അഭിനയിക്കുന്നത്. നീലിമയായി നിഷ് സാരംഗും വിഷ്ണുവായി ഋഷി എസ് കുമാറും, ലച്ചുവായി ജൂഹി രുസ്താഹി, കേശുവായി അല്‍ സാബിത്, ശിവയായി ശിവാനി മേനോന്‍, പാറുക്കുട്ടിയായി ബേബി അമേയ എന്നിവരാണ് അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ കുടുംബത്തിലേക്ക് ഒരു കുഞ്ഞു കൂടി വന്നു. അഞ്ചാമതും പെണ്‍കുട്ടിയായിരുന്നു കുടുബംത്തിലേക്ക് എത്തിയത്.

800 എപ്പിസോഡുകള്‍
ഫ്ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത് മുതല്‍ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയായി ഉപ്പും മുളകും മാറിയിരുന്നു. ഒരു സാധാരണ കുടുംബത്തിലുണ്ടാവുന്ന സംഭവങ്ങളെല്ലാം അതിന്റെ നാച്ചുറലായി അവതരിപ്പിക്കുന്നത് കൊണ്ടായിരുന്നു ഉപ്പും മുളകും ജനപ്രീതി നേടിയത്. 2015 ഡിസംബര്‍ പതിനാലിന് സംപ്രേക്ഷണം ആരംഭിച്ച പരമ്പര നിലവില്‍ 800 എപ്പിസോഡുകള്‍ വിജയകരമായി പിന്നീട്ടിരിക്കുകയാണ്. ഫെബ്രുവരി 26 എത്തിയപ്പോഴാണ് ഉപ്പും മുളകും 800 എപ്പിസോഡ് എത്തിയത്. ഓരോ ദിവസവും തമാശ നിറഞ്ഞതും വ്യത്യസ്തവുമായ സന്ദേശമാണ് ഉപ്പും മുളകും പ്രേക്ഷകന് നല്‍കി കൊണ്ടിരിക്കുന്നത്.

ഫാന്‍സ് ക്ലബ്ബുകള്‍
സാധാരണ പരമ്പരകള്‍ക്കൊന്നും ലഭിക്കാത്ത പിന്തുണയാണ് ഉപ്പും മുളകിനും ലഭിക്കാറുള്ളത്. സിനിമാ താരങ്ങളെ പോലെ ഉപ്പും മുളകിനും അതിലെ താരങ്ങള്‍ക്കും വലിയ ഫാന്‍സ് ക്ലബ്ബുകളുണ്ട്. ബിജു സോപാനത്തിന്റെ പേരില്‍ ഗള്‍ഫില്‍ നിന്നുള്ള ഫേസ്ബുക്ക് പേജുകളും സജീവമാണ്. കേശു, ശിവാനി എന്നിവര്‍ക്കും വലിയൊരു വിഭാഗം ആരാധക പിന്തുണയുണ്ട്. ഇപ്പോള്‍ കുടുംബത്തിലെ ഇളയപുത്രിയായ പാറുക്കുട്ടിയാണ് ഏറ്റവുമധികം ആരാധകരെ സമ്പാദിച്ചിരിക്കുന്നത്.

അണിയറ പ്രവര്‍ത്തകര്‍
തുടക്കത്തില്‍ ഉപ്പും മുളകിന്റെയും സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണനായിരുന്നു. ഇപ്പോള്‍ എസ് ജെ സിനിവാണ് സംവിധാനം. സുരേഷ് ബാബു, ശ്രീരാഗ് ആര്‍ നമ്പ്യാര്‍, അഫ്‌സല്‍ കരുന്നാഗപ്പള്ളി എന്നിവരും മുമ്പ് ഷിഹാബ് കരുന്നാഗപ്പള്ളി, സംഗീത് കൊല്ലം, വടക്കുംതല ശ്രീകുമാര്‍, ജിയോ ബേബി, ഷെല്ലി ജോയി, ലക്ഷ്മി സി പിള്ള, ഉണ്ണി ലാല്‍ എസ് എന്നിവര്‍ ചേര്‍ന്നുമാണ് ഉപ്പും മുളകിനും കഥയൊരുക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസവും രാത്രി 8 മുതല്‍ 8.30 വരെയാണ് സംപ്രക്ഷണം ചെയ്യുന്നത്.

വിവാദങ്ങള്‍
പരമ്പരയിലെ നായികയായി അഭിനയിക്കുന്ന നിഷ സാരംഗും സംവിധായകനും തമ്മിലുണ്ടായിരുന്ന പ്രശ്‌നം വലിയ വാര്‍ത്തയായിരുന്നു. ഉപ്പും മുളകിന്റെയും സംവിധായകന്‍ തന്നോട് മോശമായിട്ടാണ് പെരുമാറിയിരുന്നതെന്നും പെട്ടൊന്നൊരു ദിവസം തന്നെ പരിപാടിയില്‍ നിന്നും ഒഴിവാക്കിയെന്നും ആരോപണവുമായി നിഷ തന്നെ രംഗത്ത് എത്തിയിരുന്നു. നിഷയുമായി പ്രശ്‌നമില്ലെന്ന ചാനല്‍ വ്യക്തമാക്കിയെങ്കിലും സംവിധായകനെ പുറത്താക്കാതെ താന്‍ പരിപാടിയിലേക്ക് തിരികെ വരില്ലെന്നായിരുന്നു നിഷ വ്യക്തമാക്കിയത്. നിഷയ്ക്ക് നീതി ലഭിക്കണമെന്നും ആരോപണവിധേയനായ സംവിധായകനെ പുറത്താക്കണമെന്നും പറഞ്ഞ് ആരാധകരും രംഗത്തെത്തുകയായിരുന്നു. ഒടുവില്‍ സംവിധായകനെ പുറത്താക്കിയതോടെയാണ് നിഷ തിരിച്ചെത്തിയതും പരിപാടി പഴയതിലും മനോഹരമായി മുന്നോട്ട് പോവുകയും ചെയ്യുന്നത്.


Click it and Unblock the Notifications