ഉപ്പും മുളകും ആരാധകരുടെ അപേക്ഷയാണിത്! പാവാടക്കാരിയായി വന്ന പൂജയ്ക്ക് വിമര്‍ശന പെരുമഴ
ഉപ്പും മുളകിലെയും ലെച്ചുവിനെ അവതരിപ്പിച്ചിരുന്ന ജൂഹി റുസ്തഗി പരമ്പരയില്‍ നിന്നും പിന്മാറിയതിന്റെ നിരാശയിലാണ് ആരാധകരിപ്പോഴും. ഈ ഓണത്തിനെങ്കിലും ഒരു എപ്പിസോഡില്‍ ജൂഹിയെ കൊണ്ട് വരണമെന്ന ആവശ്യവുമായി മുറവിളി കൂട്ടുകയാണ് എല്ലാവരും. അതേ സമയം ഇപ്പോള്‍ പരമ്പരയിലുള്ള പൂജയെ കുറിച്ചും അഭിപ്രായങ്ങള്‍ വന്ന് കൊണ്ടിരിക്കുകയാണ്.
ജൂഹി റുസ്തഗിയുമായിട്ടുള്ള സാമ്യമായിരുന്നു പൂജ ജയറാം എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അശ്വതി നായര്‍ക്ക് വലിയ ജനപ്രീതി നേടി കൊടുത്തത്. അപ്രതീക്ഷിതമായി വീട്ടിലേക്ക് എത്തിയ പാവാടക്കാരി തുടക്കത്തില്‍ വലിയ പ്രശംസ നേടിയെങ്കിലും ഇപ്പോള്‍ പൂജയ്‌ക്കെതിരെ വിമര്‍ശനമാണ് ചിലര്‍ ഉന്നയിക്കുന്നത്. മുടിയന്‍ എന്ന് വിളിക്കുന്ന വിഷ്ണുവിന്റെ കാമുകിയായിട്ടാണ് പുജയെ അവതരിപ്പിച്ചിരുന്നത്.
എന്നാല്‍ പൂജയ്ക്ക് പകരം മുടിയനു ചേരുന്നത് ഗായത്രി ആണെന്ന് പറയുകയാണ് ആരാധകര്‍. ഉപ്പും മുളകില്‍ ഒത്തിരി കഥാപാത്രങ്ങള്‍ വന്ന് പോയിട്ടുണ്ട്. ചെറിയ വേഷങ്ങളില്‍ വന്ന് പോകുന്നവര്‍ വരെ വളരെ തന്മയത്തത്തോടെ ആണ് ആ കഥാപാത്രത്തെ അവതരിപ്പിക്കാറുള്ളത്. എന്നാല്‍ ഊരും പേരും അറിയാതെ എവിടെ നിന്നോ വന്ന പൂജയെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് ഒരു ആരാധിക പറയുന്നത്.

Recommended Video
ഉപ്പും മുളകും റിയാലിറ്റിയോട് അടുത്ത് കിടക്കുന്ന പരമ്പരയാണ്. അതുകൊണ്ടു തന്നെ ഒരു വീട്ടില്‍, സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള എപ്പിസോഡുകളില്‍ ഇങ്ങനെയൊക്കെ പെരുമാറുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. അങ്ങേയറ്റം നീതി പുലര്‍ത്തികൊണ്ട് വന്നിരുന്നത് പെട്ടെന്നു അങ്ങനെ അല്ലാതെ ആവുമ്പോള്‍ പറഞ്ഞ് പോകുന്നതാണ്.
ആ കുട്ടിക്ക് സ്വാഭാവികമായി ഉപ്പും മുളകിലെ ഒരാളായി പെരുമാറാന്‍ സാധിക്കുന്നില്ലെന്നതാണ് വാസ്തവം. കഴിഞ്ഞ ദിവസം വന്ന സന ഫാത്തിമ നല്ല രാസമായിട്ടു ചെയ്തിരിക്കുന്നു. വട്ടായ കഥാപാത്രം കൊടുത്തത് കൊണ്ടാണ് അങ്ങനെ എന്ന് പറയുന്നതിലും അര്‍ഥമില്ല. എന്തിനധികം പറയുന്നു ഒരു എപ്പിസോഡില്‍ വന്ന് പോയ മുടിയന്റെ സുഹൃത്തായ ഗായത്രി വരെ ഭംഗിയായിട്ടാണ് ചെയ്തിരിക്കുന്നത്.
ഇങ്ങനെയൊരു പെണ്‍കുട്ടിയെ പെട്ടെന്ന് വീട്ടില്‍ കേറി ഇറങ്ങാന്‍ ആരെങ്കിലും സമ്മതിക്കുമോ? പ്രേക്ഷകരുടെ അഭിപ്രായം കൂടി പരിഗണിക്കണം. തുടങ്ങി ഉപ്പും മുളകിന്റെയും പുതിയ എപ്പിസോഡിന് താഴെ വന്ന കമന്റുകളെല്ലാം പൂജയെ വിമര്‍ശിച്ച് കൊണ്ടുള്ളതായിരുന്നു. ലെച്ചുവിന്റെ വില മനസിലാവുന്നത് ഇപ്പോഴാണെന്നും ഒരു ദിവസമെങ്കിലും ലെച്ചുവിനെ തിരികെ കൊണ്ട് വരണമെന്നുമടക്കം ആരാധകരുടെ ആവശ്യങ്ങള്‍ ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications