ഉപ്പും മുളകും ലൊക്കേഷനിലെ മാറ്റങ്ങളെക്കുറിച്ച് ബാലു! പഴയത് പോലെ തമാശയും കളിചിരിയുമില്ല!

വര്‍ഷങ്ങളായി അഭിനയരംഗത്ത് സജീവമായവരാണ് ബിജു സോപാനവും നിഷ സാരംഗുമെല്ലാം. ഉപ്പും മുളകും എന്ന പരമ്പരയില്‍ അഭിനയിച്ചതോടെയാണ് ഇവരുടെയെല്ലാം കരിയര്‍ മാറി മറിഞ്ഞത്. കാവാലം നാരായണപ്പണിക്കര്‍ക്കൊപ്പം നാടകരംഗത്ത് സജീവമായിരുന്നു താരം. നിരവധി സിനിമകളില്‍ അഭിനയിച്ചിരുന്നുവെങ്കിലും ബിജു സോപാനവും നിഷ സാരംഗും കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകിലേക്ക് എത്തിയതോടെയായിരുന്നു. ബാലുവും നീലുവുമായാണ് ഇവരെത്തിയത്. ഇതോടെ ഇവരുടെ കരിയറും മാറി മറിയുകയായിരുന്നു.

തുടക്കത്തില്‍ അത്ര മികച്ച കെമിസ്ട്രിയൊന്നുമായിരുന്നില്ലെന്നും പിന്നീട് അത് മാറുകയായിരുന്നുവെന്നായിരുന്നു മുന്‍പ് നിഷ സാരംഗ് പറഞ്ഞത്. ബാലു-നീലു ദമ്പതികളും അവരുടെ മക്കളും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമെല്ലാം ആരാധകര്‍ക്ക് മുന്നിലേക്കെത്താന്‍ തുടങ്ങിയിട്ട് വര്‍ഷം കുറച്ചായി. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്തുവരുന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെയായി ഉപ്പും മുളകും സംപ്രേഷണം ചെയ്യാത്തതില്‍ ആരാധകര്‍ സങ്കടത്തിലായിരുന്നു.

പാറമട വീട് കണ്ടെയ്ന്‍മെന്റ് സോണായതോടെയാണ് ഉപ്പും മുളകിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഫ്‌ളവേഴ്‌സ് ചാനലിലെ മികച്ച പരിപാടികളിലൊന്ന് തന്നെയാണ് ഉപ്പും മുളകുമെന്നും അടുത്ത് കാലത്തൊന്നും അത് നിര്‍ത്താനുള്ള പ്ലാനില്ലെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അടുത്തിടെയായിരുന്നു ഉപ്പും മുളകിലേക്ക് പൂജ ജയറാം എത്തിയത്. അശ്വതി നായരാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. സമ്മിശ്ര പ്രതികരണമായിരുന്നു താരത്തിന്റെ കഥാപാത്രത്തിന് ലഭിച്ചത്.

Uppum Mulakum

Recommended Video

Biju Sopanam Exclusive Interview | FilmiBeat Malayalam

സാമൂഹ്യ അകലം പാലിച്ചാണ് ഉപ്പും മുളകും ചിത്രീകരിക്കുന്നതെന്ന് ബിജു സോപാനം പറഞ്ഞിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ചെറിയ സെറ്റിലാണ് ഉപ്പും മുളകിന്റെ ഷൂട്ട് നടക്കുന്നത്. അതിനാല്‍ത്തന്നെ പെട്ടെന്ന് തന്നെ ചിത്രീകരണം പുനരാരംഭിക്കാന്‍ കഴിഞ്ഞിരുന്നു. എല്ലാ പരമ്പരകളുടേയും അവസ്ഥ അങ്ങനെയല്ല. നിബന്ധനകള്‍ പാലിച്ച് ചിത്രീകരണം നടത്തുന്നുണ്ട് എല്ലാവരും.

ലോക് ഡൗണിന് ശേഷം സെറ്റില്‍ നിരവധി മാറ്റങ്ങള്‍ വന്നുവെന്നും ബിജു സോപാനം പറഞ്ഞിരുന്നു. സ്വന്തം വാഹനങ്ങളിലാണ് മിക്കവരും സെറ്റിലേക്ക് വരുന്നത്. മാസ്‌ക്കും സാനിറ്റൈസറും ഗ്ലാസുമൊക്കെ എല്ലാവരും ഉപയോഗിക്കുന്നുണ്ട്. അത് പോലെ തന്നെ എല്ലാ സുരക്ഷയും പാലിച്ചാണ് ചിത്രീകരണം എന്ന് ഉറപ്പാക്കാനായി ലൊക്കേഷനില്‍ സേഫ്റ്റി ഓഫീസറുമുണ്ട്. മാസ്ക് അഭിനയിക്കുമ്പോള്‍ മാത്രമാണ് ഊരുന്നത്. സാമൂഹ്യ അകലവും മാസ്‌ക് ഉപയോഗവുമൊക്കെയായി സെറ്റില്‍ മുഴുവനും മാറ്റമാണ്. പഴയത് പോലെയുള്ള തമാശ പറച്ചിലും കളിചിരിയുമൊക്കെ കുറഞ്ഞുവെന്നും ബിജു സോപാനം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X