ഉപ്പും മുളകില്‍ ലച്ചുവിന് പകരമാണ് പൂജയെന്നാണ് പലരും കരുതിയത്! കഥാപാത്രവുമായി ഒരു ബന്ധവുമില്ല
ജനപ്രിയ പരിപാടികളിലൊന്നായ ഉപ്പും മുളകിലേക്ക് പൂജ ജയറാം എന്ന കഥാപാത്രം എത്തിയത് ഈയിടെയായിരുന്നു. പട്ടുപാവാടയണിഞ്ഞായിരുന്നു പൂജയുടെ വരവ്. ലച്ചുവിനെപ്പോലെ തോന്നിപ്പിക്കുന്ന തരത്തിലുള്ള വരവിന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചത്. വിവാഹത്തോടെയായിരുന്നു ലച്ചു എന്ന കഥാപാത്രം അപ്രത്യക്ഷയായത്. ജൂഹി റുസ്തഗിയായിരുന്നു ലച്ചുവിനെ അവതരിപ്പിച്ചത്. ഉപ്പും മുളകില്‍ നിന്നും പിന്‍വാങ്ങുകയാണെന്ന് ജൂഹി അറിയിച്ചിരുന്നു. ഇടയ്‌ക്കെങ്കിലും പരമ്പരയിലേക്ക് തിരിച്ച് വന്നൂടേയെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്.
ലച്ചുവിന്റെ റീഎന്‍ട്രിയായാണോ പൂജയുടെ വരവ് എന്ന തരത്തിലുള്ള ചര്‍ച്ചകളും നടന്നിരുന്നു. തുടക്കത്തില്‍ തന്റെ കഥാപാത്രത്തിന് നെഗറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചിരുന്നുവെന്ന് പൂജയായെത്തിയ അശ്വതി നായര്‍ പറയുന്നു. സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തെിയപ്പോഴായിരുന്നു അശ്വതി ഉപ്പും മുളകും വിശേഷങ്ങള്‍ പങ്കുവെച്ചത്. ഉപ്പും മുളകിലെ പൂജയും തന്റെ യഥാര്‍ത്ഥ ക്യാരക്ടറും തമ്മില്‍ ഒരു ബന്ധവുമില്ലെന്നും താരം പറയുന്നു. നൃത്തവും അഭിനയവും മോഡലിംഗും മാത്രമല്ല പാടാനും അറിയാമെന്ന് അശ്വതി തെളിയിച്ചിരുന്നു.

പൂജയുമായി ഒരു ബന്ധവുമില്ല
പൂജയും അശ്വതിയുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നായിരുന്നു ലക്ഷ്മി അശ്വതിയോട് ചോദിച്ചത്. യഥാര്‍ത്ഥത്തിലുള്ള താനും പൂജ ജയറാമുമായി ഒരു ബന്ധവുമില്ലെന്ന് അശ്വതി പറയുന്നു. പൂജയെപ്പോലെ കുശുമ്പിപ്പാറുവല്ല. അത് പോലെ തന്നെ നിഷ്‌കളങ്കയാണ്. ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന കുട്ടിയല്ല. അതില്‍ അടിക്കുന്ന രംഗമൊക്കെയുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് ആ രംഗത്തില്‍ അഭിനയിച്ചത്. വേറെ കുഴപ്പമൊന്നുമുണ്ടായിരുന്നില്ലെന്നും താരം പറയുന്നു.

ജൂഹിക്ക് പകരമല്ല
ലച്ചുവിന്റെ സ്ഥാനത്തേക്ക് വേറൊരാളെ കൊണ്ടുവരുന്നു എന്ന തരത്തിലുള്ള സംശയമായിരുന്നു പലര്‍ക്കും ഉണ്ടായിരുന്നത്. അങ്ങനെയേ അല്ല, ഞാന്‍ പൂജ ജയറാം എന്ന ക്യാരക്ടറിനെയാണ് അവതരിപ്പിക്കുന്നത്. അതുകൊണ്ട് കുറേ പേര്‍ക്ക് ചില പ്രശ്‌നങ്ങളൊക്കെയുണ്ടായിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് കമന്‍റുകളുമുണ്ടായിരുന്നു. പിന്നീടാണ് അത് മാറിയത്. ലച്ചുവുമായി താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാവുമെന്ന് മനസ്സിലായിട്ടും പൂജയെ അവതരിപ്പിച്ച അശ്വതിയെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി ഒരു വിഭാഗം എത്തിയിരുന്നു.

ജീവിതത്തിലെ മാറ്റങ്ങള്‍
ഇപ്പോള്‍ കുറേ പേര്‍ തിരിച്ചറിയുന്നുണ്ട്. എന്തോ ഭാഗ്യത്തിന് അടി കിട്ടുന്നില്ല. മാസ്‌ക് വെച്ചോണ്ടായിരിക്കും. എറണാകുളത്ത് തന്നെയാണ് താമസിക്കുന്നത്. ഇടപ്പള്ളിയിലാണ്. അച്ഛന്‍, അമ്മ, ചേച്ചി. ചേച്ചിയും ഞാനും മാരീഡാണ്. കുട്ടിയുണ്ട് എന്നൊക്കെയുണ്ടായിരുന്നു. യൂട്യൂബിലൊക്കെ അങ്ങനെ കണ്ടിരുന്നു. എനിക്ക് കുട്ടിയൊന്നുമില്ല. വിവാഹം കഴിഞ്ഞുവെന്ന് അറിയില്ലല്ലോ, കണ്ടാലും പറയില്ലെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്.

കാണാറുണ്ട്
എപ്പോഴും ടിവി കാണുന്നയാളല്ല, സ്റ്റാര്‍ മാജിക് കാണാറുണ്ട്. നിങ്ങളുടെ ഗെയിമൊക്കെ ഭയങ്കര ഇഷ്ടമാണ്. അനുവിനെ ഭയങ്കര നോട്ടിയായി തോന്നിയിരുന്നുവെന്നും അശ്വതി പറഞ്ഞിരുന്നു. നെയ്മറിന്‍റെ സഹോദരിയാണ് അനുവെന്നായിരുന്നു നോബി പറഞ്ഞത്. അമ്മ ഡാന്‍സ് ടീച്ചറാണ്. ഡാന്‍സ് ചെയ്യാറുണ്ട്. ഈ കോലത്തില്‍ ഡാന്‍സ് ചെയ്യുന്നില്ലെന്ന് പറഞ്ഞായിരുന്നു അശ്വതി പാട്ട് പാടിയത്.


Click it and Unblock the Notifications