കേശുവിന് പിറന്നാള്‍ ഉമ്മകള്‍ നല്‍കി ലച്ചു! വിവാഹം, പിറന്നാള്‍, ഉപ്പും മുളകിലും ഇനി സന്തോഷ ദിനങ്ങള്‍!

സംപ്രേക്ഷണം ആരംഭിച്ചിട്ട് നാല് വര്‍ഷമായിട്ടും ഇന്നും ജനപ്രീതി കൊണ്ട് ഒന്നാമത് നില്‍ക്കുന്ന ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. മലയാളത്തിലെ മറ്റൊരു പരിപാടിയ്ക്കും കിട്ടാത്ത പിന്തുണയായിരുന്നു ഉപ്പും മുളകിനും ലഭിച്ച് കൊണ്ടരിക്കുന്നത്. അച്ഛനും അമ്മയും മക്കളുമടങ്ങുന്ന കുടുംബത്തിലെ ഓരോ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവാണ്. പാറുക്കുട്ടിയടക്കമുള്ള കുട്ടികളാണ് ഏറ്റവുമധികം ശ്രദ്ധേയം.

കുടുംബത്തില്‍ വീണ്ടുമൊരു വിവാഹം നടന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. അതിനൊപ്പം ഒരു പിറന്നാള് കൂടി ഉണ്ടെന്നുള്ളത് ഇരട്ടി സന്തോഷം നല്‍കുന്നത്. ഉപ്പും മുളകും കുടുംബത്തിലെ മൂന്നാമനായ കേശുവിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. പിറന്നാള്‍ ആശംസകളുമായി ലച്ചുവായി അഭിനയിക്കുന്ന ജുഹി രുസ്താഗിയും എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെയായിരുന്നു ജുഹി ആശംസകള്‍ അറിയിച്ചിരിക്കുന്നത്.

 അല്‍ സാബിത്ത്

അല്‍ സാബിത്ത്

അല്‍ സാബിത്ത് ആരാണെന്ന് ചോദിച്ചാല്‍ പെട്ടെന്ന് എല്ലാവരും അറിയണമെന്നില്ല. ഉപ്പും മുളകിലെയും കേശുവാണെന്ന് പറഞ്ഞാലാണ് താരത്തെ എല്ലാവരും അറിയുന്നത്. ബാലതാരമായി ടെലിവിഷന്‍ മേഖലയിലേക്ക് എത്തിയ അല്‍ സാബിത്ത് ആദ്യം അഭിനയിച്ചത് രണ്ടാമത്തെ വയസിലായിരുന്നു. ഹിന്ദു ഭക്തി ആല്‍ബത്തില്‍ അയ്യപ്പനായിട്ടും കുഞ്ഞുതാരം അഭിനയിച്ചിട്ടുണ്ട്. ഇത് മാത്രമല്ല നിരവധി റിയാലിറ്റി ഷോകൡും ചാറ്റ് ഷോ യിലും അല്‍ സാബിത്ത് പങ്കെടുത്തിട്ടുണ്ട്. ഫ്‌ളവേഴ്‌സില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന ഉപ്പും മുളകിലും പങ്കെടുക്കാന്‍ എത്തിയതോടെയാണ് അല്‍ സാബിത്തിന്റെ കരിയര്‍ മാറി മറിയുന്നത്.

 പിറന്നാളുകാരനായ കേശു

പിറന്നാളുകാരനായ കേശു

2013 മുതല്‍ ടെലിവിഷനില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അല്‍ സാബിത്തിന്റെ പിറന്നാളായിരുന്നു മേയ് എട്ടിന്. താരത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ലെച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജുഹി രുസ്തഗി. അനിയന്റെ കവിളില്‍ ചുംബിക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് ഹാപ്പി ബര്‍ത്ത് ഡേ അല്‍സൂ എന്ന് ജുഹി പറഞ്ഞിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ സ്റ്റോറിയായിട്ടായിരുന്നു ജുഹി പോസ്റ്റ് ഇട്ടത്. സാധാരണ പോലെ കേശുവിന്റെ പിറന്നാള്‍ ആഘോഷവും പരമ്പരയിലും ഉണ്ടാവും. വരും ദിവസങ്ങളിലുള്ള എപ്പിസോഡില്‍ അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സിനിമയിലേക്ക് അവസരം

സിനിമയിലേക്ക് അവസരം

ഉപ്പും മുളകും ഹിറ്റായതിന് പിന്നാലെ അല്‍ സാബിത്തിന് ബിഗ് സ്‌ക്രീനിലേക്കും അവസരങ്ങളെത്തി. ഫസല്‍ കോനോത്ത് സംവിധാനം ചെയ്ത ബോളിവിയ എന്ന ത്രില്ലര്‍ ഡ്രാമാ ചിതത്തില്‍ അല്‍ സാബിത്ത് അഭിനയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ ഫഹദ് ഫാസിലിന്റെ ഞാന്‍ പ്രകാശനില്‍ ശ്രദ്ധേയമായ വേഷത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഇനി ജയറാം, വിജയ് സേതുപതി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന മാര്‍ക്കോണി മത്തായി എന്ന സിനിമയാണ് വരാനുള്ളത്. ഈ സിനിമയുടെ ഷൂട്ടിംഗിനിടെ അല്‍ സാബിത്ത് മികച്ച നടനാണെന്ന് വിജയ് സേതുപതി പറഞ്ഞിരുന്നു.

 ശാപ്പാട് രാമന്‍

ശാപ്പാട് രാമന്‍

ബാലചന്ദ്രന്‍ തമ്പിയുടെയും നീലിമ ബാലചന്ദ്രന്‍ തമ്പിയുടെയും മൂന്നാമത്തെ മകനായ കേശവ് എന്ന കേശുവിനെയാണ് അല്‍ സാബിത്ത് അവതരിപ്പിക്കുന്നത്. ഈ കഥാപാത്രത്തെ കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ടത് കേശുവിന്റെ ഭക്ഷണ പ്രിയത്തെ കുറിച്ചാണ്. എന്ത് കാര്യം പറഞ്ഞാലും അവസാനം അത് ഭക്ഷണത്തില്‍ കൊണ്ടെത്തിക്കുന്നതാണ് കേശുവിന്റെ രീതി. എന്ത് കിട്ടിയാലും ഒരു കുഴപ്പവുമില്ലാതെ കഴിക്കും. ഇതോടെ ശാപ്പാട് രാമന്‍ എന്ന പേരും കേശുവിന് വീണു. വിശപ്പിന്റെ കാര്യത്തില്‍ മാത്രമല്ല പ്രണയത്തിന്റെ കാര്യത്തിലും കേശു ആള് മിടുക്കനാണ്. സ്‌കൂളില്‍ ജൂനിയര്‍ ആയി പഠിക്കുന്ന അലീന ഫ്രാന്‍സീസുമായി കേശുവിന് ഇഷ്ടമുണ്ടെന്നാണ് ശിവാനിയുടെ പരാതി. നേരത്തെ പലവട്ടം അലീന വീട്ടില്‍ വന്നിട്ടുണ്ട്.

 പുതിയ പ്രമോ

പുതിയ പ്രമോ

ഉപ്പും മുളകിന്റെയും പുതിയ പ്രമോ പുറത്ത് വന്നിരിക്കുകയാണ്. ലച്ചു എഴുതി വെച്ച കവിത വായിക്കുന്ന കേശുവാണ് വീഡിയോയില്‍ ഉള്ളത്. ഇതിന്റെ പേരില്‍ കേശുവും ലച്ചുവും തമ്മില്‍ അടിപിടി നടന്നിരുന്നു. എത്ര വഴക്ക് കൂടിയാലും അവസാനം എന്ത് പ്രശ്‌നം വന്നാലും ഒന്നിക്കുന്ന സഹോദര സ്‌നേഹം ഇതിന് മുന്‍പും പരമ്പരയില്‍ കാണിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രേക്ഷകരെ ത്രസിപ്പിക്കുന്ന പല കാര്യങ്ങളും ഉപ്പും മുളകിലൂടെയും കാണാന്‍ കഴിയുമെന്നാണ് പ്രമോ വീഡിയകളില്‍ നിന്നും വ്യക്തമാവുന്നത്.

 ചന്ദ്രന്റെ വിവാഹം

ചന്ദ്രന്റെ വിവാഹം

ബാലുവിന്റെ അടുത്ത സുഹൃത്തും ഓട്ടോ ഡ്രൈവറുമായ ചന്ദ്രന്‍ കുടുംബത്തില്‍ എന്ത് ആവശ്യമുണ്ടേലും ഓടി വരുന്ന ആളാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചന്ദ്രനെ കാണാതെ പോയിരുന്നു. ഇത് ബാലുവിന്റെ മാമാന്റെ മകളായ കനകത്തിനെ സ്വന്തമാക്കാന്‍ തമിഴ്‌നാട്ടിലേക്ക് പോയതിനാലായിരുന്നു. തമിഴ്നാട്ടില്‍ താമസിക്കുന്ന കനകവും മാമാനും ഇടയ്ക്ക് ഉപ്പും മുളകും കുടുംബത്തിലേക്ക് വരാറുണ്ടായിരുന്നു. അങ്ങനെ വന്നപ്പോഴാണ് ചന്ദ്രന് ഇഷ്ടം തോന്നുന്നത്. വിവാഹ ആലോചന വരെ എത്തിയെങ്കിലും വേറെ പ്രശ്‌നം പറഞ്ഞ് ബാലു ഇതു് ഒഴിവാക്കുകയായിരുന്നു. ഇപ്പോഴിതാ കനകത്തിനെ സ്വന്തമാക്കി ചന്ദ്രന്‍ വീണ്ടും വീട്ടിലെത്തിയിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X