'തലയില്‍ തട്ടം ഇടാതെ നടക്കുന്ന ഉമ്മ, ഉമ്മയെ അമ്മ എന്ന് വിളിക്കുന്നു', നടന്‍ അല്‍ സാബിത്തിന് പരിഹാസം

ഉപ്പും മുളകും എന്ന സൂപ്പര്‍ഹിറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ താരമാണ് അല്‍ സാബിത്ത്. ഈ പേര് പറഞ്ഞാല്‍ അധികമാര്‍ക്കും അറിയില്ലെങ്കിലും കേശു എന്നു പറഞ്ഞാലാണ് അറിയുക. പരമ്പരയിലെ കഥാപാത്രത്തിന്റെ പേരിലാണ് അല്‍ സാബിത്ത് അറിയപ്പെടാറുള്ളത്.

ചെറിയ പ്രായത്തിലെ ഉപ്പ ഉപേക്ഷിച്ചു പോയതിനെ തുടര്‍ന്ന് ഉമ്മയ്ക്ക് ഒപ്പമാണ് താരം വളര്‍ന്നത്. കുഞ്ഞിലേ തന്നെ അഭിനയത്തിലേക്ക് എത്തിയ താരം സ്വന്തമായി വീടുണ്ടാക്കുകയും കാര്‍ വാങ്ങുകയുമൊക്കെ ചെയ്തു. ഇപ്പോള്‍ തന്റെ ഉമ്മയെ സംരക്ഷിക്കുന്നതും താരമാണ്. ഇക്കാര്യം പുറത്ത് വന്നതോടെ അല്‍ സാബിത്തിന് സോഷ്യല്‍ മീഡിയയിലൂടെ പ്രശംസയും ലഭിച്ചു.

al-sabith

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവെച്ച ചില ചിത്രങ്ങള്‍ ശ്രദ്ധേയമാവുകയാണ്. 'ചില്ലിംഗ് വിത്ത് ഫ്രണ്ട്‌സ് ആന്‍ഡ് ഫാമിലി' എന്ന് ക്യാപ്ഷന്‍ കൊടുത്ത് പുതിയ യാത്രയുടെ വിശേഷങ്ങളുമായിട്ടാണ് താരമെത്തിയത്. കാശ്മീരില്‍ അമ്മയ്ക്കും കൂട്ടുകാരികള്‍ക്കുമൊപ്പം പോയതിന്റെ വിശേഷങ്ങളായിരുന്നു നടന്‍ പറഞ്ഞത്. എന്നാല്‍ ഇതിന് താഴെ വളരെ മോശമായ രീതിയിലുള്ള ചില പ്രതികരണങ്ങളാണ് താരത്തിനെ നേരിടേണ്ടി വന്നത്.

അമ്മയ്ക്കും കൂട്ടുകാരികള്‍ക്കുമൊപ്പം നില്‍ക്കുന്ന നിരവധി ചിത്രങ്ങള്‍ നടന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ 'തലയില്‍ തട്ടം ഇടാതെ നടക്കുന്ന ഉമ്മ, ഉമ്മയെ അമ്മ എന്ന് വിളിക്കുന്നു ഗേള്‍ ഫ്രണ്ട്‌സിന്റെ കൂടെ കറങ്ങുന്നു', എന്നാണ് ഒരാള്‍ കമന്റ് ഇട്ടത്. ഇതിനെ കുറിച്ച് താരം പ്രതികരിച്ചില്ലെങ്കിലും ഈ കമന്റ് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി.

al-sabith

നീ കിടുവാ മോനെ. ഇവിടെ കിടന്നു സംസാരിക്കുന്ന അമ്മാവന്മാരെ ഒന്നും മൈന്‍ഡ് ചെയ്യേണ്ടന്നാണ് ആരാധകര്‍ അല്‍ സാബിത്തിനോട് പറയുന്നത്. 'ഭഗവാനെ എന്ന് വിളിക്കുന്നതും കര്‍ത്താവേ എന്ന് വിളിക്കുന്നതും അല്ലാഹുവേ എന്ന് വിളിക്കുന്നതും ഒരാളെയാണ്. അതുപോലെയാണ് അമ്മയും ഉമ്മയും മമ്മിയും. നൊന്ത് പ്രസവിച്ച മാതാവിനെ ഈ പറയുന്ന ഏത് പേരിലും വിളിക്കാം. പെറ്റ അമ്മക്ക് വിളിപ്പിക്കാതിരുന്നാല്‍ മതി.

ഞാനും അമ്മ അത്ത എന്നു വിളിച്ചാണ് ശീലിച്ചത്, ഉമ്മ ബാപ്പ എന്നൊക്കെ വിളിക്കുന്നത് എന്റെ ഫാമിലിയില്‍ തന്നെ കേട്ടിട്ടില്ല. ഇങ്ങനെ പല സംസ്‌കാരങ്ങളും ഉള്ളവരുണ്ടാവുമല്ലോ. എല്ലാം അംഗീകരിക്കാനുള്ള ബോധം വേണ്ടേ. ഇവന്മാരൊക്കെ ഏതാണ്?...' എന്നിങ്ങനെ താരത്തെ പിന്തുണച്ച് കൊണ്ടുള്ള കമന്റുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

More from Filmibeat

Read more about: al sabith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X