കളിച്ച് നടക്കേണ്ട പ്രായത്തില്‍ ജോലി തുടങ്ങി, 25 ലക്ഷത്തിന്റെ കടം വീട്ടിയ ഉപ്പും മുളകും താരം അല്‍ സാബിത്ത്

ബാലതാരമായി ടെലിവിഷന്‍ പരമ്പരകളില്‍ അഭിനയിച്ചു ശ്രദ്ധേയനായ താരമാണ് അല്‍ സാബിത്ത്. ഉപ്പും മുളകും എന്ന ജനപ്രിയ പരമ്പരയിലെ കേശു എന്ന കഥാപാത്രത്തെയാണ് അല്‍സാബിത്ത് അവതരിപ്പിച്ചത്. വളരെ ചെറുതായിരുന്നപ്പോള്‍ പരമ്പരയിലെത്തി ഇപ്പോഴും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.

ടെലിവിഷന് പുറമേ സിനിമകളിലും സജീവ സാന്നിധ്യമാണ് അല്‍ സാബിത്ത്. ചെറിയ പ്രായത്തിലെ അഭിനയത്തിലേക്ക് എത്തി തന്റെ കുടുംബത്തിന്റെ ഭാരം മുഴുവന്‍ ഒറ്റയ്ക്ക് ചുമലിലേറ്റിയ അല്‍സാബിത്തിന്റെ കഥ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഉമ്മ മാത്രമുള്ള കുടുംബത്തിന്റെ ഏകദേശം ഇരുപത്തിയഞ്ച് ലക്ഷം രൂപയുടെ കടമാണ് കുട്ടിത്താരം വീട്ടിയത്.

al-sabith

സ്വന്തമായി വീട് പണിയുകയും അടുത്തിടെ ഒരു കാറും നടന്‍ വാങ്ങി. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചില പരിഹാസങ്ങളാണ് അല്‍ സാബിത്തിനെ കാത്തിരുന്നത്. ഇപ്പോഴിതാ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം.

'കുട്ടികളെല്ലാം കളിച്ചു നടക്കുന്ന പ്രായത്തില്‍ ജോലി ചെയ്യാന്‍ തുടങ്ങിയ ആളാണ് താനെന്ന് പറയുകയാണ് അല്‍ സാബിത്ത്. നാലു വയസ്സുള്ളപ്പോഴാണ് ഒരു സംഗീത ആല്‍ബത്തില്‍ അഭിനയിക്കുന്നത്. പിന്നീട് ടെലിവിഷന്‍ പരമ്പരകളില്‍ എത്തിയതോടെയാണ് അഭിനയം ഒരു ജോലിയായി കണ്ടു തുടങ്ങിയത്. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ കാര്യമായി അഭിനയിച്ചു തുടങ്ങി.

പിന്നെയത് ഞങ്ങളുടെ കുടുംബത്തിന്റെ വരുമാന മാര്‍ഗമായി.. ഇപ്പോള്‍ അല്‍ സാബിത്ത് പലരുടെയും പ്രചോദനമാണെന്ന് പറഞ്ഞു കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. അത് ആത്മവിശ്വാസം കൂട്ടുന്ന കാര്യമാണെന്നും നടന്‍ കൂട്ടിച്ചേര്‍ക്കുന്നു.

ചെറിയ പ്രായത്തിലെ ഉണ്ടായിരുന്ന കഷ്ടപ്പാടുകള്‍ താണ്ടിയാണ് വീട്ടിലെ കടങ്ങളൊക്കെ വീട്ടാന്‍ തനിക്ക് സാധിച്ചത്. പണ്ട് വീട്ടുകാര്‍ ഒരു കച്ചവടം നടത്തിയിരുന്നു. അതില്‍ ഉണ്ടായ നഷ്ടവും വീട് പണിയാന്‍ എടുത്ത കടവും പെരുകി. ലക്ഷങ്ങളുടെ കടബാധ്യതയാണ് പിന്നെ ഉണ്ടായിരുന്നത്.

al-sabith

കഷ്ടപ്പാടിന്റെ സമയത്ത് ഞാന്‍ ഉമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. ആ കടം വീട്ടിയപ്പോള്‍ ഉണ്ടായ സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല. ഈയടുത്ത് ഒരു കാറും വാങ്ങി. ഉമ്മയ്ക്ക് കൂടി ഇഷ്ടപ്പെട്ട കാര്‍ ആയിരുന്നു അത്... അല്‍ സാബിത്ത് പറയുന്നു.

'ഇവര്‍ക്ക് പ്രായത്തില്‍ കവിഞ്ഞ പക്വതയാണ്, കുട്ടിത്തം ഇല്ല... എന്നൊക്കെ എന്നെപ്പോലെ ചെറിയ പ്രായത്തിലെ ജോലി ചെയ്യുന്ന കുട്ടികള്‍ക്ക് എപ്പോഴും കേള്‍ക്കേണ്ടി വരുന്ന കാര്യമാണ്. ശരിക്കും ഞങ്ങളും കുട്ടികള്‍ തന്നെയാണ്. കുട്ടികളുടേതായ ചിന്തകളും വിചാരങ്ങളുമേ ഞങ്ങള്‍ക്കും ഉള്ളു.

എന്നാല്‍ കുട്ടികളെപ്പോലെ എപ്പോഴും പെരുമാറാന്‍ പറ്റുന്ന ജീവിതം ആയിരിക്കില്ല ഞങ്ങള്‍ക്കുണ്ടാവുക. കാര്യങ്ങള്‍ കൃത്യമായി സംസാരിക്കേണ്ട ഇടത്ത് അങ്ങനെ പറഞ്ഞാലേ മതിയാകൂ. അതുകൊണ്ട് എല്ലായ്‌പ്പോഴും അല്പം ജാഗ്രതയുമുണ്ടാവും. നില്‍ക്കേണ്ട പോലെ നില്‍ക്കാന്‍ ഇപ്പോള്‍ പഠിച്ചു. അതുകൊണ്ടുതന്നെ സംസാരിക്കുന്ന കാര്യങ്ങളില്‍ അല്പം ഗൗരവം ഉണ്ടാവുമെന്നും,' നടന്‍ പറയുന്നു.

More from Filmibeat

Read more about: al sabith
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X