"സ്ട്രോങായ രണ്ട് പേരാണ് ഇല്ലാത്തത്, അച്ഛനുണ്ടായിരുന്നപ്പോൾ..., ഉപ്പും മുളകിൽ ഇപ്പോൾ അഭിനയിക്കുന്നതിങ്ങനെ"
ഉപ്പും മുളകും എന്ന സിറ്റ്കോമിലൂടെ വൻ ജനപ്രീതി നേടാൻ അൽ സാബിത്തിന് കഴിഞ്ഞിട്ടുണ്ട്. കേശു എന്ന കഥാപാത്രമാണ് എപ്പോഴും ജനങ്ങളുടെ മനസിൽ സാബിത്ത്. പ്രായത്തേക്കാൾ പക്വതയുള്ളയാളാണ് സാബിത്തെന്ന് പൊതുവെ അഭിപ്രായമുണ്ട്. തന്ത വെെബ് എന്ന് പറഞ്ഞ് പരിഹസിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ തന്റെ സ്വഭാവ രീതികളെക്കുറിച്ച് സംസാരിക്കുകയാണ് അൽ സാബിത്ത്. മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സാബിത്തും ഉമ്മ ബീനയും.
ഒരു കുട്ടിയെ നോക്കാൻ ചിലപ്പോൾ അവരുടെ അച്ഛനും അമ്മയും കാണും. അല്ലെങ്കിൽ നാട്ടുകാരുമുണ്ടാകും. എന്റെ കാര്യത്തിൽ ലോകത്തുള്ള എല്ലാവരും സർവെെലൻസ് ആയിരുന്നു. സെറ്റിലുള്ളവർ എന്നെ ശ്രദ്ധിക്കും. ഇപ്പോൾ ഓക്കെ. അഞ്ച് വർഷം മുമ്പ് ഞാൻ എണീച്ച് പോടെ എന്ന് പറഞ്ഞാൽ ഞാൻ എയറിലാകും. ഒന്നുകിൽ അച്ഛൻ ഇടിക്കും. എല്ലാവരും നോക്കും. അങ്ങനെ പറയരുതെന്ന് പറയും. അതുകൊണ്ട് ആരോട് എങ്ങനെ സംസാരിക്കണം എന്നറിയാം. എനിക്ക് എന്റെ പ്രായത്തിലുള്ള മുക്കാൽ ഭാഗം പിള്ളേരുടെയും സംസാരം പിടിക്കില്ല. എതിർത്ത് പറയേണ്ട ആവശ്യമില്ല. ശരിയെന്ന് പറഞ്ഞ് നെെസായി മുങ്ങി നമുക്ക് സെറ്റാവുന്ന ആളുകളുടെ കൂടെ പോകുമെന്നും സാബിത്ത് പറയുന്നു.

ഉപ്പും മുളകിലും പ്രധാന വേഷങ്ങൾ ചെയ്തിരുന്ന നിഷ സാരംഗും ബിജു സോപാനവും ഇപ്പോൾ സിറ്റ്കോമിന്റെ ഭാഗമല്ല. ഇതേക്കുറിച്ച് സാബിത്തിന്റെ ഉമ്മ ബീന സംസാരിച്ചു. അത് എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ. കേസുള്ളപ്പോൾ ആ കേസ് കഴിഞ്ഞേ വരാൻ പറ്റൂ. കേസ് തീരണം. എല്ലാവരും ഒരുമിച്ചുള്ള എപ്പിസോഡ് പ്രേക്ഷകരുടെ ആഗ്രഹമാണ്. പക്ഷെ ഇനിയിപ്പോൾ അത് നമുക്ക് പറയാൻ പറ്റില്ലെന്നും ബീന പറഞ്ഞു.
ഇപ്പോൾ ബിജു ചേട്ടനും നിഷ ചേച്ചിയും ഇല്ല. ഏറ്റവും മെച്വൂറായി നിൽക്കുന്ന രണ്ട് പ്രധാനപ്പെട്ട കഥാപാത്രങ്ങളാണ് ഇല്ലാത്തത്. പിന്നെ അവിടെയുള്ള ആകെ ആൺതരി ഇവനാണ്. ഓവർ വോയ്സും ഓവർ സ്ട്രെയിനും പല സീനുകളിലും എടുക്കാറുണ്ടെന്ന് ബീന പറയുന്നുണ്ട്. ഇതേക്കുറിച്ച് സാബിത്തും സംസാരിച്ചു. അച്ഛൻ (ബിജു) ഉള്ളപ്പോൾ സീനിലെ ടെംബോ അച്ഛൻ തന്നെ കയറ്റിയിടും. നമ്മൾക്ക് നെെസിൽ കൂടെ അങ്ങ് നിന്നാൽ മതി.

പക്ഷെ അച്ഛനില്ലാത്തപ്പോൾ ഞാൻ അങ്ങനെ നിൽക്കണം. ഞാൻ ചെറുതും കൂടെ ആയത് കൊണ്ട് എന്റെ ശബ്ദത്തിന് അത്രയും ബാസ് കിട്ടില്ല. അച്ഛൻ നാടകത്തിൽ കൂടെയായിരുന്നത് കൊണ്ട് കറക്ട് കിട്ടും. എനിക്ക് കുറച്ച് കൂടെ പണിയെടുക്കണമെന്നും സാബിത്ത് പറയുന്നു. ഒരാൾ നന്നായിട്ട് കയറി നിൽക്കണം. ചില സീനുകൾ ഉറങ്ങിയത് പോലെയാകും. എനിക്കൊന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഓൾറെഡി ഡൗൺ ആയി ഇരിക്കേണ്ട സീൻ ആയിരിക്കും. നീ ഡൗൺ ആയിട്ട് കയറ്റി വിടെന്ന് പറയുമെന്നും സാബിത്ത് പറയുന്നു.


Click it and Unblock the Notifications











