11ാമത്തെ വയസ്സില്‍ ജപ്തി ഒഴിവാക്കിയ അല്‍സാബിത്ത്! ഉപ്പും മുളകിലെ കേശുവിന് ആശംസാപ്രവാഹമാണ്!
ഉപ്പും മുളകുമെന്ന പരമ്പര കാണുന്നവര്‍ക്കെല്ലാം പരിചിതനാണ് കേശു. വിവിധ പരിപാടികളിലൂടെ ശ്രദ്ധ നേടിയ അല്‍സാബിത്താണ് കേശുവിനെ അവതരിപ്പിക്കുന്നത്. യഥാര്‍ത്ഥ പേര് ഇതാണെങ്കിലും എല്ലാവരും കേശുവെന്നാണ് താരത്തെ വിളിക്കാറുള്ളത്. അച്ഛന്‍രെ പൊന്നോമനപ്പുത്രനായ കേശു ഭക്ഷണപ്രേമി കൂടിയാണ്. കേശുവിന്റെ കഴിപ്പിനെക്കുറിച്ച് പറഞ്ഞ് ശിവയും ലച്ചുവും മുടിയനുമൊക്കെ കളിയാക്കാറുമുണ്ട്. ലോക് ഡൗണായതോടെ വീട്ടില്‍ കുടുങ്ങിയ താരങ്ങളെല്ലാം ഇടയ്ക്ക് വീഡിയോ കോളിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചിരുന്നു.
കേശുവിന്റെ പിറന്നാണ് മെയ് 8ന്. നിരവധി പേരാണ് താരത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെ പോസ്റ്റുകളെല്ലാം വൈറലായി മാറിയിരുന്നു. ഉപ്പും മുളകിന്‍രെ പിന്നണി പ്രവര്‍ത്തകരിലൊരാളായ ജിതിന്‍ ജോണിന്റെ പോസ്റ്റും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചെറുപ്രായത്തില്‍ തന്നെ കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്ന മകനെക്കുറിച്ച് വാചാലയായി നേരത്തെ അല്‍സാബിത്തിന്റെ മാതാവും എത്തിയിരുന്നു.

കേശുവിന് വേറൊരു പേര് കൂടിയുണ്ട്
ഇന്ന് ഞങ്ങടെ ,അല്ലാ നമ്മുടെ കേശുവിന്റെ ജനിച്ചോസാണ് ഹാപ്പി ബര്‍ത്ത് ഡേ അല്‍സാബിത്ത് എന്ന് പറഞ്ഞായിരുന്നു ജിതിന്‍ ജോണിന്‍റെ കുറിപ്പ് തുടങ്ങുന്നത്. അല്‍സാബിത്തിനെ ടാഗ് ചെയ്തായിരുന്നു കുറിപ്പ് പോസ്റ്റ് ചെയ്തത്. ഇവനെ പറ്റി പറയാണേൽ ഒരുപാടുണ്ട്. ലൊക്കേഷനില്‍ ഉമ്മച്ചൻ " എന്നാ വിളി പേരു കൂടി കേശുവിനുണ്ട്. അതിന്റെ കാരണം കണ്ണിൽ കാണുന്നവരെയെല്ലാം ഓടിച്ചിട്ട് ഉമ്മവെക്കും. ആണ്‍പിള്ളേര്‍ക്കിടയിൽ ഇവൻ കേശു.. പെണ്പിള്ളേരുടെ ഇടയിൽ ow cho chweett!! എന്നാൽലൊക്കേഷനില്‍ ഇവനു ഒറ്റ പേരുള്ളൂ ഉമ്മച്ചൻ.

എല്ലാവര്‍ക്കും കൊടുക്കും
പിന്നെ എടുത്തു പറയണ്ട ഒരു കാര്യം എന്തു കിട്ടിയാലും അത് എല്ലാവർക്കും പങ്കുവെച്ചു കൊടുക്കാണ്ട് അവൻ കഴിക്കില്ലാ. അത് ഇപ്പോ ഒരു ചെറിയ ചോക്ലേറ്റ് ആണേൽ പോലും. ഏറ്റവുമധികം കേശുന്റെ കയ്യിനു വാങ്ങി കഴിച്ചട്ടുള്ളതും ഞാൻ ആട്ടോ . പിന്നെ അൽസുനെ പറ്റി പറയാണേൽ , അവന്റെ 11 ആം വയസ്സിൽ അവൻ അവന്റെ ജപ്‌തി ചെയ്ത് പോവാൻ ഇരുന്ന സ്വന്തം വീട് അവന്റെ കഴിവ് കൊണ്ട് അവൻ അതു തിരിച്ചു പിടിച്ചു.

വേദന വകവെക്കാതെ
ഞാൻ പലപ്പോളും ആലോചിക്കും ഞാൻ എന്റെ 11ആം വയസ്സിൽ എന്താ ചെയ്തേ എന്ന്. കൂട്ടുകാരോടൊപ്പം കള്ളനും പോലീസും കളിക്കാൻ അല്ലാണ്ട് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഒരു ദിവസം ടേക്കിന് ഇടക്കെ കേശുവിന്റെ തല ചെന്നു ഇടിച്ചു, കണ്ടു നിന്ന ഞങ്ങൾ എല്ലാവരും ഒരു പോലെ പേടിച്ചു എങ്കിലും ആ വേദന കടിച്ചു പിടിച്ച് കേട്ടിന് ഇടയില‍്‍ കട്ട് ചെയ്യാതെ കേശു അഭിനയിച്ചു.

കൈ ഒടിഞ്ഞപ്പോഴും
അതു പോലെ തന്നെ കൈ ഒടിഞ്ഞപ്പോഴും, എല്ലാവരും വേണ്ട, നീ ആശുപത്രിയില്‍പോ എന്ന് പറഞ്ഞു നിർബന്ധിച്ചപോളും 'ഇല്ലാ ഇതു എടുത്തു കഴിഞ്ഞിട്ട് പോവാം എന്ന് പറഞ്ഞ് ആ സീന്‍ എടുത്തു തീരുന്ന വരെ അവിടെ നിന്നു അഭിനയിച്ചു. അന്നും ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട എന്റെ അൽസുവിനു ജന്മദിനാശംസകൾ. ഇതായിരുന്നു ജിതിന്‍ ജോണിന്‍റെ കുറിപ്പ്.

കിളവന്‍ കേശുവിന് ആശംസകള്‍
കിളവന്‍ കേശുവിന് ആശംസ അറിയിച്ച് അഫ്സല്‍ കരുനാഗപ്പള്ളിയും എത്തിയിട്ടുണ്ട്. അല്‍സാബ്ബിത്തിനെ ടാഗ് ചെയ്തായിരുന്നു അദ്ദേഹത്തിന്‍രെ പോസ്റ്റ്, ഫാന്‍സ് ഗ്രൂപ്പുകളിലെല്ലാം നിറഞ്ഞുനില്‍ക്കുകയാണ് കേശു. ഉപ്പും മുളകിലെ രംഗങ്ങളെല്ലാം ചേര്‍ത്തുള്ള വീഡിയോകളും വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്.

കേശുവിന്റെ പോസ്റ്റ്
ഉമ്മയ്‌ക്കൊപ്പം കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചിരിക്കുകയാണ് അല്‍സാബിത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്. ചിത്രങ്ങള്‍ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. എനിക്ക് ജന്മം തന്ന ഉമ്മയോട് ഒരുപാട് നന്ദി പറയുന്നു. ടീനേജിലേക്ക് കടക്കുകയാണ് ഞാന്‍. ദൈവത്തിനും ഉമ്മയ്ക്കുമാണ് എന്റെ നന്ദിയെന്നുമായിരുന്നു അല്‍സാബിത്ത് കുറിച്ചത്.


Click it and Unblock the Notifications