twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അവന് 5 വയസ്സുള്ളപ്പോഴാണ് അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ചത്! ഉപ്പും മുളകിലെ കേശുവിന്‍റെ ജീവിതകഥ!

    |

    മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നാണ് ഉപ്പും മുളകും. ഈ പരിപാടിയിലെ പ്രധാന താരങ്ങളിലൊരാളാണ് അല്‍സാബിത്ത്. കേശുവെന്ന കഥാപാത്രത്തെയാണ് അല്‍സാബിത്ത് അവതരിപ്പിക്കുന്നത്. കുട്ടിക്കലവറ എന്ന പരിപാടിയിലൂടെയായിരുന്നു അല്‍സാബിത്ത് തുടക്കം കുറിച്ചത്. പുറമേ പുഞ്ചിരിയുമായാണ് കേശു എത്താറുള്ളതെങ്കിലും അത്ര സുഖകരമായ ജീവിതാവസ്ഥകളിലൂടെയായിരുന്നില്ല മകന്‍ കടന്നുപോയതെന്ന് അമ്മ പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ മനസ്സ് തുറന്നത്. 5ാമത്തെ വയസ്സിലാണ് കേശുവിനേയും അമ്മയേയും ഉപേക്ഷിച്ച് അച്ഛന്‍ പോയത്. അന്ന് മുതല്‍ തങ്ങളുടെ കഷ്ടപ്പാടും തുടങ്ങിയിരുന്നു. 12 ലക്ഷത്തിലധികം കടമുണ്ടായിരുന്നു. ചെറുപ്രായത്തില്‍ തന്നെ മകനും പ്രാരാബ്ധം ഏറ്റെടുക്കേണ്ടതായി വരികയായിരുന്നു.

    വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളേറെ കഴിഞ്ഞാണ് കേശു ജനിച്ചത്. നിരവധി പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായാണ് അവനെ ലഭിച്ചത്. മകനെ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. കടബാധ്യത കൂടിയതോടെയായിരുന്നു പ്രശ്‌നങ്ങള്‍ തുടങ്ങിയത്. അതിനിടയിലാണ് അദ്ദേഹം തങ്ങളെ ഉപേക്ഷിച്ച് മറ്റൊരു ജീവിതത്തിലേക്ക് പോയത്. വീട് വെക്കാനായെടുത്ത കാശുള്‍പ്പടെ വലിയ ബാധ്യതകളുണ്ടായിരുന്നു. ജോലി തേടി ആന്ധ്രയിലേക്ക് പോയിരുന്നുവെങ്കിലും 6 മാസത്തിനുള്ളില്‍ തിരിച്ച് പോന്നിരുന്നു. പിന്നീട് മെഡിക്കല്‍ ഷോപ്പിലെ ജോലിക്ക് പോയിരുന്നത്. അതിനിടയിലാണ് ടെസ്റ്റ് പാസ്സായി പോസ്റ്റ് ഓഫീസിലെ ജോലി നേടിയെടുത്തത്. കടങ്ങള്‍ വീട്ടിത്തുടങ്ങിയതും അതിന് ശേഷമായിരുന്നു.

    Uppum Mulakum

    കുട്ടിപ്പട്ടാളത്തില്‍ പങ്കെടുത്തപ്പോഴെ എല്ലാവര്‍ക്കും കേശുവിനെ ഇഷ്ടമായിരുന്നു. അങ്ങനെയാണ് അവന്‍ ഉപ്പും മുളകിലേക്ക് എത്തിയത്. ഉപ്പയോട് മോന്‍ ദേഷ്യം കാണിക്കരുതെന്ന് താന്‍ അവനോട് പറഞ്ഞുകൊടുക്കാറുണ്ട്. നമ്മള്‍ പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ അദ്ദേഹം ഉണ്ടും ഉറങ്ങിയും കഴിയുകയായിരുന്നില്ലേയെന്നാണ് അവന്റെ ചോദ്യം. വര്‍ഷങ്ങള്‍ ഇത്രയായിട്ടും ഒരുതവണയെങ്കിലും അദ്ദേഹം അവനെ വിലിച്ചില്ലല്ലോയെന്ന് ഓര്‍ക്കാറുണ്ടെന്നും അമ്മ പറയുന്നു.

    English summary
    Uppum Mulakum fame Alsabith's life story
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X