ഉപ്പും മുളകും: പാറുക്കുട്ടിയുടെ കുഞ്ഞനിയന് പേരിട്ടു! ആദവിന്‍റെ നൂലുകെട്ട് കഴിഞ്ഞു!ചിത്രം വൈറല്‍

ടെലിവിഷന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടിയാണ് ഉപ്പും മുളകും. സ്വഭാവികമായ അഭിനയവുമായാണ് താരങ്ങളെല്ലാം എത്താറുള്ളത്. ബാലുവും നീലുവും മാത്രമല്ല മക്കളായെത്തിയവരേയും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. ചെറുപ്രായത്തില്‍ തന്നെ ഉപ്പും മുളകും കുടുംബത്തിനൊപ്പം ചേര്‍ന്നതാണ് ബേബി അമേയ. അമേയ എന്നാണ് പേരെങ്കിലും ഉപ്പും മുളകിലെ പാറുക്കുട്ടി എന്നാണ് എല്ലാവരും ഈ കുഞ്ഞുതാരത്തെ വിളിക്കുന്നത്. പാറുക്കുട്ടി എന്ന് എല്ലാവരും വിളിച്ച് തുടങ്ങിയതോടെ വീട്ടുകാരും ആ പേര് വിളിക്കുകയായിരുന്നു. കരുനാഗപ്പള്ളി സ്വദേശികളായ അനിലിന്റേയും ഗംഗയുടേയും രണ്ടാമത്തെ മകളാണ് അമേയ.

പാറുക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്തിയെന്നുള്ള വിശേഷങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. കുഞ്ഞനിയനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു. ലോക് ഡൗണിന് ശേഷം ഉപ്പും മുളകും ഷൂട്ടിംഗ് വീണ്ടും തുടങ്ങിയിരുന്നുവെങ്കിലും പാറുക്കുട്ടിക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. എല്ലാവരും പാറുക്കുട്ടിയെക്കുറിച്ചാണ് ചോദിക്കുന്നതെന്നും അവളെന്നെത്തുമെന്ന് അറിയില്ലെന്നുമായിരുന്നു ബിജു സോപാനം പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു പാറുക്കുട്ടിയുടെ കുഞ്ഞനുജന്റെ നൂലുകെട്ട് ചടങ്ങ് നടന്നത്. ചടങ്ങിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞനിയന് പേരിട്ടു

കുഞ്ഞനിയന് പേരിട്ടു

പാറുക്കുട്ടിയുടെ കുഞ്ഞനിയന്റെ നൂലുകെട്ട് ചടങ്ങിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ ദിവസം മുതല്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ആദവ് എന്ന പേരാണ് കുഞ്ഞതിഥിക്കായി കുടുംബം നല്‍കിയത്. അച്ഛനും അമ്മയ്ക്കും ഇടയിലിരുന്ന് കുഞ്ഞനിയനെ നോക്കി ഇരിക്കുന്ന പാറുക്കുട്ടിയുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായാണ് ചിത്രങ്ങള്‍ പ്രചരിക്കുന്നത്. ഉപ്പും മുളകിലേക്കെത്തിയതിന് പിന്നാലെയായി പാറുക്കുട്ടിയുടെ പേരില്‍ ഫാന്‍സ് പേജുകളും ഗ്രൂപ്പുകളും തുടങ്ങിയിരുന്നു.

ചിത്രങ്ങള്‍ വൈറല്‍

ചിത്രങ്ങള്‍ വൈറല്‍

മൂന്നാമത്തെ കുഞ്ഞതിഥിക്കായി കാത്തിരിക്കുകയാണ് പാറുക്കുട്ടിയുടെ കുടുംബം എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ജൂണ്‍ നാലിനായിരുന്നു കുടുംബത്തിലേക്ക് അതിഥി എത്തിയത്. അനിയനെ മടിയില്‍ വെച്ചും അച്ഛനരികില്‍ നിന്നുമൊക്കെ ഓമനിക്കുന്ന പാറുക്കുട്ടിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു പാറുക്കുട്ടിയും ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയത്. ഈ താരവുമായി ബന്ധപ്പെട്ട വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുണ്ട്.

Recommended Video

സച്ചിയുമായി പിരിഞ്ഞത് എന്തിന്? സേതു പറയുന്നു | FilmiBeat Malayalam
 പാറുക്കുട്ടി എന്ന് വരും?

പാറുക്കുട്ടി എന്ന് വരും?

കൊവിഡ് 19 പശ്ചാത്തലത്തില്‍ കടുത്ത നിബന്ധനകളോടെയാണ് സിനിമ-സീരിയല്‍ ഷൂട്ടിംഗ് നടത്തുന്നത്. പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമൊന്നും ഷൂട്ടിംഗില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. അതിനാലാണ് പരമ്പര പുനരരാംഭിച്ചിട്ടും പാറുക്കുട്ടി എത്താത്തത്. ബാലുവും നീലുവും മുടിയനും കേശുവും ശിവാനിയുമുള്ള എപ്പിസോഡുകളായിരുന്നു കാണിച്ചത്. ഇതിനിടയിലായിരുന്നു രമയും ഭാസിയുമൊക്കെ തിരികെയെത്തിയത്. പാറുക്കുട്ടിയെ കാണുന്നതിന് വേണ്ടി മാത്രമാണ് ഉപ്പും മുളകും കാണുന്നതെന്ന് പറഞ്ഞവരുടെ ചോദ്യവും ആ തിരിച്ചുവരവിനെക്കുറിച്ചാണ്.

ബാലുവച്ഛാ എന്നാക്കി

ബാലുവച്ഛാ എന്നാക്കി

ഇടയ്ക്ക് പാറുക്കുട്ടിയെ വീഡിയോ കോള്‍ ചെയ്തപ്പോള്‍ അവള്‍ ബാലുവച്ഛാ എന്നാണ് തന്നെ വിളിച്ചതെന്ന് ബിജു സോപാനം പറഞ്ഞിരുന്നു. ഇപ്പോള്‍ അവള്‍ക്ക് കാര്യങ്ങളെല്ലാം അറിയാം. മുന്‍പ് അച്ഛായെന്ന് മാത്രമായിരുന്നു വിളിച്ചത്. പാറുക്കുട്ടി ആദ്യമായി സംസാരിച്ചതും പിച്ചവെച്ചതുമെല്ലാം പ്രേക്ഷകരും കണ്ടിരുന്നു. ഇപ്പോള്‍ സ്വന്തമായി മുടി കെട്ടിത്തുടങ്ങിയെന്ന വിശേഷമാണ് താന്‍ വിളിച്ചപ്പോള്‍ പാറുക്കുട്ടി പറഞ്ഞതെന്നായിരുന്നു നീലു പറഞ്ഞത്.

അമ്പരപ്പിച്ചിട്ടുണ്ട്

അമ്പരപ്പിച്ചിട്ടുണ്ട്

ചെറുപ്രായത്തില്‍ തന്നെ അഭിനയം തുടങ്ങിയ പാറുക്കുട്ടി ക്ലൈമാക്‌സിലൊക്കെ ഞങ്ങളെ അമ്പരപ്പിച്ചിട്ടുണ്ടെന്ന് ബാലു പറഞ്ഞിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് അവള്‍ തന്നെ തീരുമാനിക്കുന്ന അവസ്ഥയായിരുന്നുവെന്നും അസാധ്യ ടൈമിംഗാണെന്നും അണിയറപ്രവര്‍ത്തകരും സാക്ഷ്യപ്പെടുത്തിയിരുന്നു. ഇടയ്ക്ക് സ്‌ക്രീനിലേയും ജീവിതത്തിലേയും അമ്മമാര്‍ക്കൊപ്പമായി സ്റ്റാര്‍ മാജിക്കിലേക്കും പാറുക്കുട്ടി എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X