പൊതുവേദിയില്‍ ചുവടുവെച്ച് പാറുക്കുട്ടി! ഉപ്പും മുളകിലെ കുഞ്ഞുതാരത്തിന്റെ ഡാന്‍സ് വീഡിയോ വൈറലാവുന്നു!
ടെലിവിഷന്‍ പരമ്പരകളില്‍ എല്ലാവര്‍ക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഉപ്പും മുളകും. സ്വഭാവികത നിറഞ്ഞ അഭിനയവും സംഭവങ്ങളുമൊക്കെയാണ് ഈ പരമ്പരയെ ജനപ്രിയമാക്കുന്നത്. പരിപാടിയില്‍ അണിനിരക്കുന്ന താരങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവരുടെ വിശേഷങ്ങളെക്കുറിച്ചും ആരാധകര്‍ തിരക്കാറുണ്ട്. കുഞ്ഞതിഥിയായ പാറുക്കുട്ടിയാണ് ഇപ്പോള്‍ പരമ്പരയിലെ താരം. ബാലു-നീലു ദമ്പതികളുടെ അഞ്ചാമത്തെ കണ്‍മണിയായാണ് താരമെത്തിയത്. കരുനാഗപ്പള്ളി സ്വദേശിനിയായ അമേയ എന്ന കൊച്ചുമിടുക്കിയാണ് പാറുക്കുട്ടിയായി തിളങ്ങുന്നത്. പാറുവിനെ കാണാനായി മാത്രമാണ് പരിപാടി കാണുന്നതെന്നായിരുന്നു ചിലര്‍ പറഞ്ഞത്.
പരമ്പരയ്ക്ക് പുറമേ ഇടയ്ക്ക് മറ്റ് പരിപാടികളിലും പാറുക്കുട്ടി എത്തിയിരുന്നു. കോമഡി ഉത്സവത്തിലും സ്റ്റാര്‍ മാജിക്കിലും അമേയ പങ്കെടുത്തിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു പരിപാടിയുടെ എപ്പിസോഡ് വൈറലായി മാറിയത്. അടുത്തിടെ ഒരു പരിപാടിക്കെത്തിയ ഉപ്പും മുളകും കുടുംബത്തിന്‍രെ ചിത്രവും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബസമേതമായാണ് ഇവരെത്തിയത്. യാതൊരുവിധ പരിഭ്രമവുമില്ലാതെ കൂളായാണ് പാറുക്കുട്ടിയും ചുവടുവെച്ചത്.

മുടിയനും ശിവാനിയും ലച്ചുവും കേശുവുമൊക്കെ ചുവട് വെക്കുന്നത് കണ്ടപ്പോഴാണ് പാറുക്കുട്ടി ഇവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ലച്ചുവാകട്ടെ പാറുക്കുട്ടിയെ ചേര്‍ത്തുപിടിച്ചായിരുന്നു ചുവട് വെച്ചത്. ഇന്ഡസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ഡാന്‍സ് വീഡിയോ ഇതിനോടകം തന്നെ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. അച്ഛനൊപ്പം കടയിലിരിക്കുന്ന വീഡിയോയിരുന്നു നേരത്തെ വൈറലായി മാറിയത്. പാറുക്കുട്ടിയുടെ ഡാന്‍സ് വീഡിയോ കാണാം.


Click it and Unblock the Notifications











