ഉപ്പും മുളകിലെ പാറുക്കുട്ടിക്ക് കുഞ്ഞനിയന്‍! ചേച്ചിയായതിന്‍റെ സന്തോഷത്തില്‍ അമേയ! ചിത്രം വൈറല്‍!
ഉപ്പും മുളകുമെന്ന പരിപാടിക്ക് ഗംഭീര സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആയിരവും പിന്നിട്ട് കുതിക്കുകയാണ് പരിപാടി. സ്വഭാവികത നിറഞ്ഞ അഭിനയവുമായാണ് താരങ്ങളെല്ലാം എത്തുന്നത്. പരമ്പരയിലെ താരങ്ങള്‍ക്കും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. പരമ്പരയിലെ കുഞ്ഞുതാരമായ പാറുക്കുട്ടി എന്ന അമേയയുടെ കുടുംബത്തിലെ പുതിയ വിശേഷമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കരുനാഗപ്പള്ളി സ്വദേശികളായ അനിലിന്റേയും ഗംഗയുടേയും രണ്ടാമത്തെ മകളായ അമേയ രണ്ടാം മാസം മുതല്‍ ഉപ്പും മുളകിനൊപ്പമുണ്ട്.
മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബാലതാരമായാണ് പലരും പാറുക്കുട്ടിയെ വിശേഷിപ്പിച്ചത്. പാറുക്കുട്ടിയെ കാണുന്നതിന് വേണ്ടി മാത്രമായാണ് ഉപ്പും മുളകും കാണുന്നതെന്നായിരുന്നു ചിലര്‍ പറഞ്ഞത്. പാറുക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി എത്താന്‍ പോവുകയാണെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. നിറവയറുമായി നില്‍ക്കുന്ന അമ്മയ്‌ക്കൊപ്പമുള്ള പാറുക്കുട്ടിയുടെ ചിത്രവും പുറത്തുവന്നിരുന്നു. കുഞ്ഞതിഥിയുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

പാറുക്കുട്ടിയുടെ കുടുംബത്തിലേക്ക് കുഞ്ഞതിഥി
പാറുക്കുട്ടിയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. അച്ഛന്റേയും അമ്മയുടേയും വിവാഹ വാര്‍ഷികം ആഘോഷിച്ചതിന് പിന്നാലെയായാണ് കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ചുള്ള വാര്‍ത്തകളും വൈറലായി മാറിയത്. ഇവരുടെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കാത്തിരിപ്പിനൊടുവില്‍ കുഞ്ഞനിയനെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് പാറുക്കുട്ടിയും ചേച്ചിയും. ഉപ്പും മുളകില്‍ സ്‌ക്രിപ്റ്റില്ലാതെ അഭിനയിക്കുന്ന താരമെന്നായിരുന്നു പാറുക്കുട്ടിക്കുള്ള വിശേഷണം. പാറുക്കുട്ടിയുടെ വളര്‍ച്ച പ്രേക്ഷകര്‍ക്ക് മുന്നിലൂടെയായിരുന്നു. ആദ്യപിറന്നാളാഘോഷിച്ചതും ആദ്യമായി അച്ഛായെന്ന് വിളിച്ചതുമെല്ലാം പ്രേക്ഷകരും കണ്ടിരുന്നു.

കുഞ്ഞതിഥിയുടെ ചിത്രം
കുടുംബത്തിലെത്തിയ കുഞ്ഞതിഥിയുടെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ചേച്ചിപ്പെണ്ണായിരിക്കുകയാണ് പാറുക്കുട്ടിയെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. പരമ്പരയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം ഈ സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ഫാന്‍സ് ഗ്രൂപ്പുകളിലൂടെയും മറ്റുമായി കുഞ്ഞിന്റെ ചിത്രവും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരെല്ലാം ഇവരുടെ കുടുംബത്തിന് ആശംസ അറിയിച്ച് എത്തിയിട്ടുണ്ട്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു
പാറുക്കുട്ടിയുടെ വീട്ടുകാരായിരുന്നു കുഞ്ഞതിഥിയുടെ വരവിനെക്കുറിച്ച് വ്യക്തമാക്കിയത്. അമ്മയും മകനും സുഖമായിരിക്കുകയാണെന്ന് പാറുക്കുട്ടിയുടെ അച്ഛന്‍ പറഞ്ഞിരുന്നു. അങ്ങനെ പാറുക്കുട്ടിക്ക് കൂട്ടായി അനിയന്‍ കുട്ടനെത്തിയെന്ന് പറഞ്ഞായിരുന്നു ചിത്രങ്ങള്‍ പുറത്തുവന്നത്. പാറുക്കുട്ടിയെ കുഞ്ഞനിയത്തിയായാണ് കാണുന്നതെന്ന് പറഞ്ഞ് നേരത്തെ ശിവാനി എത്തിയിരുന്നു. ലൊക്കേഷനില്‍ ഏറ്റവും കൂട്ട് അവളുമായാണെന്നും ശിവാനി പറഞ്ഞിരുന്നു. ശിവാനിയെ ആനിയെന്നായിരുന്നു തുടക്കത്തില്‍ പാറു വിളിച്ചിരുന്നത്.

ഉപ്പും മുളകിന്റെ സ്വന്തം പാറു
നീലു വീണ്ടും ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ കുടുംബത്തിലെല്ലാവരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. അഞ്ചാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് താനെന്ന് ബാലു വ്യക്തമാക്കിയതോടെ എല്ലാവരും തീരുമാനം മാറ്റുകയായിരുന്നു. ഇതിന് ശേഷമായാണ് പരമ്പരയിലേക്ക് അമേയ എത്തിയത്. പരമ്പരയിലെ പേരായ പാറുക്കുട്ടി എന്ന് വീട്ടുകാരും വിളിച്ച് തുടങ്ങുകയായിരുന്നു പിന്നീട്. പ്രത്യേകിച്ച് സ്‌ക്രിപ്‌റ്റോ ഡയലോഗോ കൊടുക്കാതെ പാറുക്കുട്ടിയുടെ സ്വഭാവികമായ പെരുമാറ്റമായിരുന്നു പ്രേക്ഷകര്‍ പരമ്പരയിലൂടെ കണ്ടത്.

രണ്ടാം വയസ്സിലേക്ക്
രണ്ടാം മാസത്തില്‍ ഉപ്പും മുളകിലേക്കെത്തിയ പാറുക്കുട്ടിക്ക് ഇപ്പോള്‍ രണ്ടുവയസ്സായിരിക്കുകയാണ്. ഒന്നാം പിറന്നാള്‍ ഉപ്പും മുളകില്‍ വെച്ച് വ്യത്യസ്തമായി ആഘോഷിച്ചിരുന്നു. ആദ്യമായി സംസാരിച്ചതും മുടി വെട്ടിയതുമെല്ലാം പ്രേക്ഷകരും കണ്ടിരുന്നു. അടുത്തിടെ താന്‍ അവളെ വിളിച്ചപ്പോള്‍ സ്വന്തമായി മുടി വെട്ടിയ കാര്യത്തെക്കുറിച്ചായിരുന്നു പറഞ്ഞതെന്ന് നീലു പറഞ്ഞിരുന്നു. ലോക് ഡൗണിന് ശേഷം ഉപ്പും മുളകിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ചിരിക്കുകയാണ് ഇപ്പോള്‍.

നീലുവിനേയും
ഗംഗയെ മാത്രമല്ല ഉപ്പും മുളകിലെ അമ്മയായ നീലുവിനേയും ഏറെയിഷ്ടമാണ് പാറുക്കുട്ടിക്ക്. ഇരുവര്‍ക്കുമൊപ്പമായാണ് പാറുക്കുട്ടി സ്റ്റാര്‍ മാജിക്കിലേക്ക് എത്തിയത്. ഉപ്പും മുളകിലെ മക്കളെയെല്ലാം സ്വന്തം മക്കളായിത്തന്നെയാണ് കാണുന്നതെന്ന് നിഷ സാരംഗും ബിജു സോപാനവും പറഞ്ഞിരുന്നു. നീലുവമ്മയെന്നും ബാലുവച്ഛായെന്നുമാണ് അവരുടെ വിളിയെന്നും താരങ്ങള്‍ പറഞ്ഞിരുന്നു.

പാറുക്കുട്ടിയുടെ സന്തോഷം
കുഞ്ഞനിയന് അരികിലേക്കെത്തിയ പാറുക്കുട്ടിയുടെ ചിത്രവും ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നുണ്ട്. കുഞ്ഞുവാവയെ മടിയിലിരുത്തി അതീവ ശ്രദ്ധയോടെ നോക്കുകയാണ് പാറുക്കുട്ടി. പാറുക്കുട്ടിയെപ്പോലെയാണ് അനിയനെന്നുമായിരുന്നു ആരാധകരുടെ കമന്റുകള്‍. ദൈവം നിങ്ങളെ ഇരുവരേയും അനുഗ്രഹിക്കട്ടെയെന്നായിരുന്നു കൂടുതല്‍ പേരും കുറിച്ചത്.
ചിത്രത്തിന് കടപ്പാട്: പാറുക്കുട്ടി ഫാന്‍സ് ക്ലബ്


Click it and Unblock the Notifications